Posts

Showing posts from April, 2014

തത്വമസിയിലേക്കുള്ള യാത്ര

Image
Video of Thathwamasi തികച്ചും അവിചാരിതമായാണ് ഏകതയില്‍ ഈ വര്ഷം കുട്ടികളുടെ ഒരു പരിപാടിക്ക് നേതൃത്തം കൊടുക്കണമെന്ന ഒരു ചിന്ത എനിക്കും ജ്യോതിക്കുമുണ്ടായത്. നല്ലൊരു പരിപാടി ചെയ്യണം. നൃത്തം ആണ് മനസ്സില്‍ ഉണ്ടായിരുന്നതു. പക്ഷെ വെറും നൃത്തം ആവരുത് - അതൊരു കഥ പറയണം. അങ്ങനെ യു ട്യൂബ് തന്നെ ജീവിതമാക്കി കുറച്ചു നാള്‍. എല്ലാ ദിവസവും ഞാനും ജ്യോതിയും കുറെ വിടെഒസ് കണ്ടു യു ടുബില്‍. ഒന്നും മുഴുവനായും മനസ്സിന് പിടിച്ചില്ല. കുറെ  സംസാരിച്ചു ഞങ്ങള്‍. കുറെ ആശയങ്ങള്‍ കൈമാറി. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒന്നും ത്രിപ്തിയായില്ല. ഐഗിരി നന്ദിനിയും, നാടോടി നൃത്തങ്ങളും, ഹരിവരാസനവും അങ്ങനെ ഒരുപാടൊരുപാട് ന്രിത്തരങ്ങങ്ങള്‍ ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. ഒന്നിനും മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ നൃത്തം പഠിപ്പിക്കാനുള്ള ടീചെര്‍മാരെ അന്വേഷിച്ചു തുടങ്ങി. അത് സുനിത ടീചെരില്‍ ചെന്നവസാനിച്ചു. ഏതെങ്കിലും ഒരു നൃത്തം എന്നാ ചിന്തയിലേക്ക് ഞങ്ങളുടെ ചിന്തകള്‍ കാടുകയറി ഞങ്ങളെ എത്തിച്ചിരുന്നു ആ സമയത്ത്. സംസാരിച്ചു വന്നപ്പോള്‍ ഒരു നിമിത്തമെന്നോണം ഹരിവരാസനം ആയിരുന്ന്നു ടീച്ചര്‍ ആദ്യം പറഞ്ഞത്. അത് കേള്‍ക്കാന...