തത്വമസിയിലേക്കുള്ള യാത്ര

Video of Thathwamasi

തികച്ചും അവിചാരിതമായാണ് ഏകതയില്‍ ഈ വര്ഷം കുട്ടികളുടെ ഒരു പരിപാടിക്ക് നേതൃത്തം കൊടുക്കണമെന്ന ഒരു ചിന്ത എനിക്കും ജ്യോതിക്കുമുണ്ടായത്. നല്ലൊരു പരിപാടി ചെയ്യണം. നൃത്തം ആണ് മനസ്സില്‍ ഉണ്ടായിരുന്നതു. പക്ഷെ വെറും നൃത്തം ആവരുത് - അതൊരു കഥ പറയണം. അങ്ങനെ യു ട്യൂബ് തന്നെ ജീവിതമാക്കി കുറച്ചു നാള്‍. എല്ലാ ദിവസവും ഞാനും ജ്യോതിയും കുറെ വിടെഒസ് കണ്ടു യു ടുബില്‍. ഒന്നും മുഴുവനായും മനസ്സിന് പിടിച്ചില്ല. കുറെ  സംസാരിച്ചു ഞങ്ങള്‍. കുറെ ആശയങ്ങള്‍ കൈമാറി. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒന്നും ത്രിപ്തിയായില്ല. ഐഗിരി നന്ദിനിയും, നാടോടി നൃത്തങ്ങളും, ഹരിവരാസനവും അങ്ങനെ ഒരുപാടൊരുപാട് ന്രിത്തരങ്ങങ്ങള്‍ ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. ഒന്നിനും മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ നൃത്തം പഠിപ്പിക്കാനുള്ള ടീചെര്‍മാരെ അന്വേഷിച്ചു തുടങ്ങി. അത് സുനിത ടീചെരില്‍ ചെന്നവസാനിച്ചു. ഏതെങ്കിലും ഒരു നൃത്തം എന്നാ ചിന്തയിലേക്ക് ഞങ്ങളുടെ ചിന്തകള്‍ കാടുകയറി ഞങ്ങളെ എത്തിച്ചിരുന്നു ആ സമയത്ത്. സംസാരിച്ചു വന്നപ്പോള്‍ ഒരു നിമിത്തമെന്നോണം ഹരിവരാസനം ആയിരുന്ന്നു ടീച്ചര്‍ ആദ്യം പറഞ്ഞത്. അത് കേള്‍ക്കാന്‍ കാത്തു നിന്ന പോലെ ഞങ്ങള്‍ ഒരുമിച്ചു ....മതി അത് തന്നെ മതി എന്നാ തീരുമാനത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങള്‍ ആ ന്രിതതിനെ ചുറ്റിപറ്റിയുള്ളതായിരുന്നു. ന്രിതത്തിനു ഒരു പൂര്‍ണതയുണ്ടാവാന്‍ അവസാനം അയ്യപ്പനെ പ്രത്യക്ഷപ്പെടുതാം എന്നാ ചിന്തയോടെ ഞങ്ങള്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങി.
അയ്യപ്പന്‍ എന്നാ ആശയം മനസ്സില്‍ വന്നതോടെ ആരെ അയ്യപ്പനാക്കും എന്നാ ചിതയായി....
കുറച്ചു നാള്‍ മുന്‍പ് ശ്രീകൃഷ്ണനായി വേഷമണിഞ്ഞ മണിയായിരുന്നു ആദ്യത്തെ ചിന്‍ത. പക്ഷെ അയ്യപ്പനായി മനസ്സില്‍ തോന്നിയില്ല എത്ര ശ്രമിച്ചിട്ടും മണിയെ. അധികം ചിന്തിക്കേണ്ടി വന്നില്ല ഞങ്ങള്‍ക്ക്. മനസ്സില്‍ മറ്റൊരു രൂപം തെളിഞ്ഞു. ഉഷച്ചേച്ചിയുടെ മകന്റെ രൂപമായിരുന്നു അത് - ജിഷ്ണുവിന്റെ.
അന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു അതെ ജിഷ്ണുവാണ് മണികണ്ടന്‍ ആവാന്‍ പറ്റിയ ആള്‍. ജിഷ്ണുവിന്റെ ഭജനയൊക്കെ ഒരുപാട് കേട്ടിട്ടുള്ളത് കൊണ്ട് ഞങ്ങള്‍ക്കുരപ്പായി അയ്യപ്പനെ ഉള്‍ക്കൊണ്ട്‌ ചെയ്യാന്‍ അവനു കഴിയുമെന്ന്. ആയിടയ്ക്കുണ്ടായ എകതയുടെ ഉല്ലാസയാത്രയില്‍ ജിഷ്ണുവിനെ കണ്ടപ്പോഴൊക്കെ മനസ്സില്‍ അവനെ മണികണ്ടന്‍ആക്കി മാറ്റാനുള്ള ചിന്തകള്‍ മാത്രമായിര്ന്നൂ.
ആയിടയ്ക്ക് നടന്ന എകതയുടെ അയ്യപ്പപൂജയില്‍ മനസ്സ് മുഴുവന്‍ അയ്യപ്പനെ കുറിച്ചായിരുന്നു. അയ്യപ്പന്റെ  ഇരുപ്പും മുടിക്കെട്ടും ആഭരണങ്ങളും എല്ലാം മനസ്സില്‍ സ്വപ്നങ്ങളായി നിറഞ്ഞു തുടങ്ങി. പതിനെട്ടാം പടിക്ക് വേണ്ടി മണിയെ ഏല്‍പ്പിച്ചു.
അങ്ങനെ നര്‍ത്തകികളും അയ്യപ്പനും ഒക്കെയായുള്ള കഥാപാത്രങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു...
ഇതിനിടയില്‍ ഹരിവരാസനം നൃത്തരൂപത്തില്‍ പാടില്ല എന്നൊരു വാദം ഞങ്ങളെ ഒരുപാട് ചിന്താകുലരാക്കി. പക്ഷെ അതിനെ കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം ഞങ്ങളുടെ സ്വപ്നങ്ങളെ മുന്നോട്ടു കൊണ്ട് പോവുക എന്നാ തീരുമാനത്തില്‍ എത്തിച്ചു.
ആയിടയ്ക്ക് ഞങ്ങള്‍ക്ക് തോന്നി എന്തെങ്ങിലും ഒരു കഥ പറഞ്ഞു തുണ്ടാങ്ങാനെന്നു. അങ്ങനെ ഞങ്ങള്‍ മണിക്കൂര്‍കളോളം പലപല ആശയങ്ങള്‍ കൈമാറി. പരിമിതമായ അറിവുകള്‍ വെച്ച് ഞങ്ങള്‍ ഞങ്ങളുടെ അന്വേഷണം തുടങ്ങി. ഇന്റര്‍നെറ്റ്‌ഇന്റെ ഗുണങ്ങള്‍ ഞങള്‍ ശെരിക്കും തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. അതിനിടെ പരിപാടിക്കൊരു നാമകരണം ചെയ്യാനായി പ്രദീപ്ജി വിളിച്ചതും വിനീതചേച്ചിയുടെ  സഹായത്തോടെ തത്വമാസിയെന്ന നാമകരണം ചെയ്തതും മറക്കാനാവാത്ത ഒരു അനുഭവം തന്നെ...
നാലഞ്ചു മാസക്കാലം ഒരു നിമിത്തം തന്നെയായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍.. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ മനസ്സില്‍ ശ്രീഭൂതനാഥന്‍ നിറഞ്ഞു. കഥാതന്തു മനസ്സിലുന്ടെങ്ങിലും ഒരുപാടൊരുപാട് പഠിക്കാനുണ്ടായിരുന്നു തത്വമസിയെ  കുറിച്ച്...എത്ര പറഞ്ഞാലും മതിയാകാത്ത  ഒരു യാത്ര തന്നെയായിരുന്നു തത്വമസി....ആ യാത്രയിലാണ് ഞങ്ങള്‍ പഠിച്ചത് പതിനെട്ടു  മലകളുന്ടെന്നും അതിന്ടെ പ്രതീകമാണ് പതിനെട്ടംപടിയെന്നും ഹരിവരാസനം പാടി തുണ്ടങ്ങുംബോല്‍ ശബരിമല നടയിലെ ഓരോ വിളക്കും അണച്ച് കൊണ്ടിരിക്കുമെന്നും അവസാനിക്കുന്നതോടെ അവസാനത്തെ വിളക്കും അണച്ച് മേല്‍ശാന്തി നട അടക്കുമെന്നും. ഒക്കെ ഒരു അനുഭൂതിയായിരുന്നു.
ഇതെല്ലാം ഒത്തൊരുമിച്ചു വന്നപ്പോള്‍ ഞങ്ങളുടെ തത്വമസിയുടെ തിരക്കഥ തയ്യാറായി. ഈ തിരക്കഥയുടെ മഹത്വം - ശ്രീ മണികണ്ടന്‍നെ കുറിച്ച് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു എന്നാണു.
ഇതിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു സ്കിറ്റ്ഇന്റെ റെക്കോര്‍ഡിംഗ്. ഏട്ടന്ടെ സപ്പോര്‍ട്ട് എന്റെ ജീവിതത്തില്‍ എത്ര മാത്രമുന്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഏട്ടന്‍ അന്ന് ഈ സ്കിറ്റ്ഇന് വേണ്ടി കുറെ സമയം ഉറക്കമിളച്ചു എന്ടൊപ്പം ഇരുന്നത്. അന്ന് ചെയ്യുന്ന പ്രവര്തിയോടു വളരെ ആത്മാര്‍ത്ഥയുളള ഒരാളെ ഞാന്‍ കണ്ടു. ശിവേട്ടനെ. മണിക്കൂറുകളോളം ഉറക്കമൊഴിച്ചു എന്ത് ജോലി എത്റെടുതോ അത് ഭംഗിയാക്കി തീര്‍ക്കണം എന്നാ ചിന്തയോടെ പ്രവര്‍ത്തിക്കുന്ന ശിവേട്ടന്‍ എന്നാ ശിവകുമാര്‍ജി തത്വമസിയുടെ വിജയത്തില്‍ വളരെ പ്രധാന പങ്കുള്ള ഒരാള്‍ ആണ്. ശിവേട്ടന്റെ പത്നി സരിതയോടും ഒരുപാട് കടപ്പാട് ഉണ്ട് എനിക്ക്. രാത്രി പത്തു മണി മുതല്‍ തത്വമസിയുടെ നാടകത്തിലെ കഥാപാത്രങ്ങളെല്ലാം അവരുടെ ശബ്ദം നല്‍കി അങ്ങനെ പുലര്‍ച്ചെ അഞ്ചു മണിയായപ്പോഴേക്കും ഞങ്ങളുടെ തത്വമസി പൂര്‍ണരൂപത്തിലെത്തി. അതിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശക്തി പിന്തുണ തന്ന ഒരാളാണ് മണി. ഒരു സഹോദരനെ പോലെ മണി കൂടെയുണ്ടായിരുന്നു. പേര് കൊണ്ട് മാത്രം പരിചിതമായിരുന്ന  അങ്ങനെ കുറച്ചു പേരുമായി അടുക്കാന്‍ തത്വമസി സഹായിച്ചു.
ഏറ്റവും വലിയ നേട്ടം ജ്യോതിയുമായുള്ള അടുപ്പം തന്നെ. ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു സൗഹൃദം ഉണ്ടാകുമെന്ന്. ഞങ്ങളുടെ മനസ്സിലെ ചിന്തകളെല്ലാം ഒരു പോലെയായിരുന്നു. ഞങ്ങള്‍ക്ക് തത്വമസി ഒരു സ്വപ്നം തന്നെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു കണ്ട സ്വപ്നം! അതിന്റെ സാക്ഷാല്‍ക്കാരം - അതായിരുന്നു തത്വമസി. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരാളായി ജ്യോതി മാറിയിരിക്കുന്നു. അതും പുണ്യം!!
കുട്ടികളെ തന്നെ വെച്ച് ചെയ്യാന്‍ തീരുമാനിച്ച ഒരു പരിപാടിയായിരുന്നു ഇതെങ്ങിലും അമ്മൂമ്മയാവാന്‍ പറ്റിയ ഒരു കുട്ടിയെ കണ്ടു കിട്ടാത്തത് പണ്ട് കോളേജിലെ അമ്മുമ്മ വേഷങ്ങളില്‍ കൂടുതല്‍ ചെയ്ത  ആത്മവിശ്വാസം വെച്ച് എനിക്ക് ചെയ്യണമെന്നു തോന്നിയതും ഒരു നിമിത്തം! പലര്‍ക്കും പരിചിതമല്ലാത്ത കുറച്ചു കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു, അത് കുറച്ചു കുട്ടികളെയും പഠിപ്പിക്കാന്‍ കഴിഞ്ഞു. അതാണ്‌ ഞങ്ങളുടെ നേട്ടം.
അയ്യപ്പനെ കഥാവസാനം സ്വപ്നം കണ്ട ഞങ്ങള്‍ക്ക് മറ്റു പരിമിധികള്‍ വെച്ച് മണികണ്ട സ്വരൂപതെയാക്കി മാറ്റേണ്ടി വന്ന്നു. പുലിവാഹകനായ മണികണ്ഠന് വേണ്ടിയുള്ള പുലിയെ പ്രാവര്തകമാക്കാന്‍  മണി സഹായിച്ചു. അതിനെ പൂര്‍ണതയിലെതതിക്കാന്‍ ജ്യോതിയും. വിളക്കുകലോരുക്കാന്‍ ശ്രീകുമാര്‍ജിയും ജിഷ്ണുവും.
ജ്യോതിയുടെ കലാവിരുതും പ്രയത്നവും ഒരുപാട് അടുത്തറിയാന്‍ തത്വമസിക്ക് ഭാഗ്യമുണ്ടായി.. നര്തകികള്‍ക്കും മണികണ്ഠനും വേണ്ട ആഭരണങ്ങള്‍ ഞങ്ങള്‍ സ്വപ്നം കണ്ടതിലും ഭംഗിയായി പണിത് എടുക്കാന്‍  ജ്യോതിയുടെ കരവിരുതിന് കഴിഞ്ഞു. എല്ലാറ്റിലും തത്വമസിയുടെ മഹത്വം ഞങ്ങള്‍ അടുത്തറിഞ്ഞു.
എങ്ങനെ പുലിയെ ശെരിയാക്കി എടുക്കും എന്നാ ചിന്തയില്‍ നടക്കുമ്പോല്‍ മുകളില്‍ നിന്ന് മുന്‍പിലേക്ക് വീണ ഒരു കാര്‍ഡ്ബോര്‍ഡ് കഷണം  - അതിനു ഞങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കേണ്ട പുലിയുടെ അതെ അളവായിരുന്നു. പലരും എന്നെ കളിയാക്കി ചിരിച്ചെങ്കിലും അവ്ടെയും ഭഗവാന്റെ അനുഗ്രഹം ഞാന്‍ അടുത്തറിഞ്ഞു.
അവസാനം മാസങ്ങളോളം ഞങ്ങള്‍ സ്വപ്നം കണ്ട ആ ദിവസം വന്നെത്തി...ഏപ്രില്‍ പതിനെട്ടു. വൃതമെടുത്തു ഞങ്ങളുടെ കുട്ടികള്‍ തത്വമസിയില്‍ ഭാഗമാവാന്‍ തയ്യാറായി. എല്ല്ലട്ടിനും ഞങ്ങള്‍ക്കൊപ്പമായി ഓരോ കുട്ടികള്‍ടെ മാതാപിതാക്കളും കൂടെയുണ്ടായി. ഞങ്ങളുടെ ഏറ്റവും വലിയ താങ്ങും തണലുമായ വിനീതച്ചേചി, ഉഷ, വിദ്യ, സിമി ഒരു  അനുഗ്രഹം പോലെ അവര്‍ക്ക് കഴിയും വിധം ഞങ്ങളെ സഹായിച്ചു..
സമയത്തെ കുറിച്ച് ഒരു ബോധമില്ലാതെ കുട്ടികളെ ഒരുക്കിയിരുന്ന എനിക്കും ജ്യോതിക്കും അനുഗ്രഹമായി ഞങ്ങളുടെ ഒരുക്കം കഴിയുന്നത്ര പരിപാടികള്‍ വൈകി. അങ്ങനെ തൂണിലും തുരുമ്പിലും ഈശ്വരന്‍ ഉണ്ടെന്ന സത്യം പോലെ തത്വമസിയുടെ ഓരോ പടവുകളിലും ഈശ്വരനെ ഞങ്ങള്‍ അടുത്തറിഞ്ഞു. നമ്മള്‍ മനസ്സര്‍പ്പിച്ചു ചെയ്യുന്നതെന്തിനും ഈശ്വരന്‍ ഉണ്ടെന്നു അറിഞ്ഞു. ഒരിക്കലും മറക്കാത്ത ഒരു അനുഭവം തന്നെയായിരുന്നു തത്വമസി. ആത്മാര്‍ത്ഥതയോടെ ഈശ്വരനില്‍  മനസ്സര്‍പ്പിച്ചു ചെയ്‌താല്‍ എന്തും പ്രാവര്തകമവും. തത്വമസിയുടെ അര്‍ഥം പോലെ തന്നെ - ഈശ്വരന്‍ നമ്മള്‍ തന്നെയാകുന്നു. തത്വമസി - അത് നീ ആകുന്നു. നീ തന്നെയാകുന്നു ഈശ്വരനും.






Comments

  1. Poornamayum bhagavadpadangalil samarppikkappetta uthamabhakthakku bhagavad darshanam nalkunnu aanandam...oro vakkukalilum devasameepyam anugraham choriyunnu...santhosham..

    ReplyDelete
  2. തത്ത്വമസി എന്ന ബീനയുടെ സ്വപ്നം അരങ്ങേറിയത് വീഡിയോയിലാ‍ണെങ്കിലും ഞാനും കണ്ടു. ഭംഗിയായിട്ടുണ്ട്. ഇതു പോലെ നല്ല സ്വപ്നങ്ങൾ ഇനിയും കാണുക. സാക്ഷാത്ക്കരിക്കുക. അഭിനന്ദനങ്ങൾ!

    ReplyDelete
  3. very nice chechi....Congratulations ...ellavarkum oru mathruga avate:-)

    ReplyDelete
  4. സന്തോഷവും അഭിമാനവും ഉണ്ട് ബീനു. തത്വമസി എന്ന പേര് എത്ര ഗഹനമായ അർത്ഥം ഉൾക്കൊള്ളുന്ന ഒന്നാണ്! ഈശ്വരനിൽ സ്വയം അർപ്പിച്ചു ചെയ്ത നൃത്തശില്പ്പം വളരെ മനോഹരം. ബീനമുത്തശ്ശിയെ എനിക്ക് 'ക്ഷ' ബോധിച്ചു ട്ടോ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ബീനു. വരാനിരിയ്ക്കുന്ന നല്ല നൃത്തരംഗങ്ങളുടെ നാന്ദിയാവട്ടെ ഇത്. ഈ ഓടക്കുഴലിൽ നിന്നും ഇനിയും കേൾക്കട്ടെ ശ്രുതിമധുരമായ നാദം. ഭാവുകങ്ങൾ
    .

    ReplyDelete
  5. സംഭവം ഞാൻ കണ്ടില്ലെങ്കിലും അതിന്‍റെ പരിശ്രമം എനിക്ക് മനസ്സിലാകും....ഇനിയും ഇത്തരം ഉദ്യമങ്ങള്‍ക്ക് മുൻനിര കയ്യാളട്ടെ എന്നാശംസിക്കുന്നു......

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ