ഈശ്വരനെ കണ്ട നിമിഷങ്ങൾ

ഈശ്വരനെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരാൾ പറയുന്നത് യൂട്യൂബ് ഇൽ കണ്ടപ്പോ വെറുതെ ഇരുന്നു ആലോചിച്ചു നോക്കി.... ഞാൻ കണ്ടിട്ടുണ്ടോ?പറയാനാണെൽ ഏറെയുണ്ട്...

ചെറിയ മോളുടെ ജനനത്തിലൂടെ ഒരു പാട് തവണ ഗുരുവായൂരപ്പനെ കാണാൻ കഴിഞ്ഞിട്ടുണ്ട്... രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിന് തരിപ്പ് കയറി ശ്വാസം നിലച്ച അവസ്ഥ വന്നപ്പോൾ അന്ന് ഡോക്ടർ അങ്കിളിന്റെ കൈകളിൽ ഞാൻ ഗുരുവായൂരപ്പനെ കണ്ടു... ബിജുവിന്റെ റിസപ്ഷൻ സമയത്തു മുംബയിലെ കോരിച്ചൊരിയുന്ന മഴയ്ക്കിടയിൽ ഡാഡിയുടെ കാൽ വഴുക്കി പടികളിൽ നിന്ന് താഴേക്കു ഡാഡി ഉരുണ്ടു വീണപ്പോൾ കയ്യിലിരുന്ന കുഞ്ഞു വാവയായ കിച്ചുവിനെ ഒരു പടിയിൽ ഇരുത്താൻ ഡാഡിക്കു കഴിഞ്ഞെങ്കിൽ അത് ഗുരുവയുരപ്പനവിടെ ഉള്ളത് കൊണ്ട് മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു... നീന്തൽ അറിയാത്ത കുഞ്ഞ് ആരും
 കാണാതെ സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങിയപ്പോൾ, പെട്ടെന്ന് അത് കണ്ടു വെള്ളത്തിലേക്കു എടുത്തു ചാടിയ എന്റെ അനിയനിലും ഗുരുവായൂരപ്പനെ ഞാൻ കണ്ടു.
 ഡോക്ടർമാർ ഡാഡിയുടെ വിധിയെഴുതിയപ്പോൾ തളർന്നു പോകാതെ എന്റെ മനസ്സിനെ നിയന്ത്രിച്ച ആ ശക്തിയുണ്ടല്ലോ, ആ ശക്തി തന്ന ഉറപ്പാണ് ഡോക്ടർമാർ എഴുതിയ ഡാഡിയുടെ  വിധി മാറ്റിയെഴുതിയത്...ഗുരുവായൂരപ്പനെന്ന ആ ശക്തിക്കു  കഴിയാത്തതായി       ഒന്നുമില്ലെന്നു വീണ്ടും എനിക്ക്  തെളിയിച്ചു തന്നു... 
മരിക്കുന്നതിന് മുൻപ് നടന്നൊരു വട്ടം ഗുരുവായൂരമ്പലത്തിൽ പോകണമെന്ന് ആഗ്രഹിച്ച എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി... എന്റെ അമ്മുമ്മ... ആ അമ്മുമ്മയുടെ മരണസമയം അപ്രതീക്ഷിതമായി അരികിലെന്നെ എത്തിച്ച് എന്റെ കൈകളിലൂടെ വിഷ്ണുപ്പാദത്തിലേക്കു യാത്ര തിരിച്ച എന്റെ അമ്മുമ്മ... ആ ഒരു വിധിക്കു എന്നെ നയിച്ച എന്റെ ഗുരുവായൂരപ്പൻ - എവിടെയും നീ പോകണ്ട, നിന്നിൽ തന്നെ ഞാനുണ്ടെന്നു വീണ്ടും പറഞ്ഞ നിമിഷം 🙏🏻ഇതിനെല്ലാം പുറമെ എത്രയോ തവണ ഗുരുവായൂരമ്പലത്തിൽ ഭജിക്കാൻ ഇരുന്നിട്ടുണ്ട്... അന്നൊക്കെ പല അനുഭവങ്ങളുമായി ഗുരുവായൂരപ്പൻ എന്റെ അടുത്തേക്ക് എത്തിയിട്ടുണ്ട്...
ഇന്നും ഏതൊരു പ്രതിസന്ധിയിലും എനിക്ക് പുഞ്ചിരിച്ചു മുന്നോട്ടു പോകാൻ കഴിയുന്നതും ആ ഗുരുവായൂരപ്പൻ കൂടെയുള്ളത് കൊണ്ട് മാത്രം...
*ഓം നമോ ഭഗവതേ വാസുദേവായ* എന്ന മന്ത്രം എന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നത് എന്റെ മാത്രം സത്യം. 🥰🙏🏻

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ