കാക്ക
ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള്‍ ഞാന്‍ ഓടിച്ചല്ലോ..... എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന്‍ എന്തെ നീ വരാത്തൂ..... നിസ്സാരമെന്നു തോന്നുന്നതാെണങ്കിലും വളരെ അര്‍ത്ഥവത്താണ് ഈ വരികള്‍... കുട്ടിക്കാലത്ത് ഒരുരുള ചോറ് കിട്ടാനായി വരുന്ന കാക്കയെ നമ്മൾ ഓടിച്ചു വിടാറുണ്ട്...എന്നാൽ ബലിയിടുന്ന വേളയിൽ അതേ കാക്കയെ നമ്മൾ കൈ കൊട്ടി ചോറ് കഴിക്കാൻ വിളിക്കുന്നു. കാക്ക വരാതെയിരുന്നാൽ നമ്മൾക്കു സഹിക്കുന്നില്ല,...വിരോധാഭാസം എന്ന് തന്നെ പറയാം ഇതിനെ... പക്ഷികളില്‍ വെറുക്കപ്പെടാന്‍ വിധിച്ച ഒരു പക്ഷി....നികൃഷ്ട ജീവി....ഇതൊക്കെയാണ് നമുക്ക് കാക്ക. കുട്ടികാലത്ത് അമ്മമാര്‍ കുട്ടികളെ പേടിപ്പെടുത്താന്‍ വിളിക്കുന്നത് കാക്കയെയാണ്...കുഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് തട്ടി കൊണ്ട് പോകാന്‍ വരുന്ന കാക്ക..കളിപ്പാട്ടങ്ങള്‍ എല്ലാം കട്ട് കൊണ്ട് പോകുന്ന കാക്ക...വിരുന്നുകാര്‍ വരുമ്പോള്‍ അതറിയിക്കാനായി നേരത്തെ തന്നെയെത്തി അടുക്കളപുറത്തിരുന്നു കരഞ്ഞു നമ്മളെ അറിയിക്കുന്ന കാക്ക.... ദിവസവും കുളിക്കുന്ന പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ...