പ്രണയം പെയ്യിച്ച മൊയ്ദീന്‍
വളരെ നാളുകള്‍ക്കു ശേഷം മനസ്സിനെ കീഴ്പെടുത്തിയ സിനിമ - ഒറ്റ വാക്യത്തില്‍ എന്നും നിന്റെ മൊയ്ദീന്‍ എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാം. പെയ്തു തോരാത്ത മഴ - അതാണ് ഈ ചിത്രത്തെ മനോഹരമാക്കിയതിന്റെ ഒരു ഘടകം. തുടക്കം മുതല്‍ സിനിമയില്‍ പെയ്തത് മഴ മാത്രമായിരുന്നില്ല....അതിലെ ഓരോ തുള്ളി മഴയിലും പ്രണയമുണ്ടായിരുന്നു. മുക്കം എന്ന ഗ്രാമം എന്റെ ചാഴൂര്‍ എന്ന ഗ്രാമം പോലെ മനസ്സിനെ കീഴ്പ്പെടുത്തി. മനോഹരമായ ഗ്രാമം. കാഞ്ചനയുടെ മനസ്സിലൂടെയായിരുന്നു ഓരോ പ്രേക്ഷകനും സഞ്ചരിച്ചത്. കാഞ്ചനയുടെ കണ്ണ് നിറഞ്ഞപ്പോള്‍ പ്രേക്ഷകനും മിഴി തുടച്ചു. മൊയ്ദീന്‍ കാഞ്ചനയെ കണ്ടപ്പോഴൊക്കെ നിര്‍ത്താതെ മഴ പെയ്തിരുന്നു. ആ മഴയ്ക്ക് ഒരു പ്രത്യേക താളവുമുണ്ടായിരുന്നു. ഗുഹാതുരത്വം ഉണര്‍ത്തിയ മഴ....കാഞ്ചനയെയും മൊയ്ദീനെയും കോര്‍ത്തിണക്കിയത് മഴ തന്നെയായിരുന്നു. വാക്കാണ് സത്യം എന്നത് ഒരിക്കല്‍ പറഞ്ഞു നിര്‍ത്തിയിരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥവും ഭംഗിയും വേണ്ട പോലെ വരില്ലായിരുന്നു. അതിനെ പ്രേക്ഷക മനസ്സില്‍ അടിയുറപ്പികാന്‍ കഴിഞ്ഞത് അത് കാഞ്ചനയും മോയ്ദീനും പലവട്ടം പറഞ്ഞത് കൊണ്ടാണ്. അതെ, സത്യം പോലും ആ വാക്കിനു മുന്നില...