Posts

Showing posts from January, 2016

ഭ്രാന്ത്

എല്ലാവരും എന്തൊക്കെയോ പറയുന്നത് കേട്ടു. എനിക്ക് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല....ഒന്നും എന്നെ ബാധിക്കാത്തത്‌ പോലെ. മനസ്സാകെ നിശ്ചലം. ശൂന്യം. മക്കള്‍ കരയുന്നു - എന്തിനാണെന്ന് മനസ്സിലായില്ല....ചോദിക്കാനും തോന്നുന്നില്ല.....ഭര്‍ത്താവ് ആകെ പരിഭ്രാന്തനായി ഉലാത്തുന്നു....ഇടയ്ക്കിടെ എന്നെ ഉറ്റു നോക്കുന്നു...കാളിംഗ് ബെല്‍ ഇടയ്ക്കിടെ മുഴങ്ങുന്നു..ഭര്‍ത്താവ് തന്നെ വാതില്‍ തുറക്കുന്നു....എനിക്ക് തുറക്കാന്‍ തോന്നിയില്ല...ആരായാലും എനിക്കെന്താ....വരുന്നവര്‍ എന്റെ ബന്ധുക്കള്‍....ആഹാ....കുറെ കൂട്ടുകാരുമുണ്ടല്ലോ.....എന്തായിരിക്കും എല്ലാവരും കൂടി ഇവിടേയ്ക്ക്. ഇവിടെ എന്തെങ്കിലും വിശേഷമുണ്ടോ? എന്തിനായാലും എനിക്കൊന്നുമില്ല...അവര്‍ വരട്ടെ....മക്കള്‍ അവരുടെ അടുത്ത് ചെന്ന് സംസാരിക്കുന്നതു കണ്ടു. അവര്‍ മക്കളുടെ നെറുകയില്‍ തലോടുന്നു. കുഞ്ഞുമോളെ വാരിയെടുക്കുന്നു. പുരുഷന്മാര്‍ എന്റെ ഭര്‍ത്താവിനു ചുറ്റും നിന്ന് അവര്‍ എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കിടെ അറിയാതെ എന്നെ നോക്കുന്നു. ഞാന്‍ നോക്കുന്നത് കണ്ടു അവര്‍ പുഞ്ചിരിച്ചു. എനിക്ക് ചിരി എന്തോ വന്നില്ല...ഞാന്‍ എന്തിനു ചിരിക്കണം? മൂത്ത മകള്‍ കരയുന്നത് കണ്ടു....