ലക്ഷ്മിയേച്ചി
കുറച്ചു ദിവസമായി ലക്ഷ്മിയേച്ചിയായിരുന്നു മനസ്സില്‍. അവരെ കാണണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും തുടര്‍ന്നുള്ള രാത്രികളില്‍ ഉറക്കം വന്നേയില്ല. എന്തായിങ്ങനെ തോന്നുന്നെ - അറിയില്ല. നിദ്രാദേവി വിദൂരതയിലെവിടെയോ നിന്ന് എന്റെ മുന്നിലേക്ക് ലക്ഷ്മിയേച്ചിയെ തള്ളി വിട്ട് മാറി നിന്ന് കൈകൊട്ടി ചിരിക്കുന്നത് പോലെ തോന്നി.. ലക്ഷ്മിയേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത് കളമശ്ശേരിയിലേക്കുള്ള എന്റെ ബസ് യാത്രക്കിടയിലാണ്...സേതുലക്ഷ്മി - അതായിരുന്നു അവരുടെ മുഴുവന്‍ പേര്...ഒരു മധ്യ വയസ്ക...നല്ല ഐശ്വര്യമുള്ള വട്ടമുഖം.. നല്ല വൃത്തിയായി സാരി ഉടുത്തിരുന്ന അവരെ ഒറ്റ നോട്ടത്തില്‍ തന്നെയെനിക്ക് ഇഷ്ടമായി. നല്ല ഇളംനീല നിറത്തിലുള്ള കോട്ടന്‍ സാരിയായിരുന്നു ആദ്യമായി ഞാന്‍ കണ്ടപ്പോള്‍ അവരുടെ വേഷം... പിന്നീടങ്ങോട്ടുള്ള യാത്രകളില്‍ എന്റെ സന്തതസഹചാരിയായി അവര്‍ മാറി. ആദ്യമേ വെറും പുഞ്ചിരിയില്‍ തുടങ്ങിയതായിരുന്നു ഞങ്ങളുടെ ബന്ധം. പിന്നീട് ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ ഒരു പാട് അടുത്തു. ലക്ഷ്മിയേച്ചിക്ക് നാല് കുട്ടി...