ബിരിയാണി
എന്റെ പേര് നന്ദകുമാര്‍. നന്ദു എന്നാണു അമ്മയും അച്ഛനും വിളിക്കുന്നത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. എനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയാണ്. അച്ഛന്റെ വീട് മലപ്പുറത്താണ്. സ്കൂള്‍ അവധിക്കു അച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ അച്ഛമ്മേടെ കൂടുകാരി താത്ത ആന്റി ഒരു പ്രാവശ്യം എന്നെ വീട്ടിലേക്കു വിളിക്കും നല്ല കോഴി ബിരിയാണി കഴിക്കാന്‍. ബിരിയാണിയുമായുള്ള എന്റെ ആകെയുള്ള ബന്ധം അതാണ്. അന്ന് പോയി വയറു നിറയെ ബിരിയാണി കഴിക്കും. ക്ലാസ്സിലെ സന്ദീപും അനിലുമൊക്കെ ഇടയ്ക്കിടെ ഫ്രൈഡ് റൈസ്, ചിക്കന്‍ ബിരിയാണി ഇതൊക്കെ കൊണ്ട് വരും. ഫ്രൈഡ് റൈസ് കൊണ്ട് വന്നു കഴിഞ്ഞാല്‍ സന്ദീപിന് ഭയങ്കര ജാഡയാണ്. അവന്റെ അമ്മ അതുണ്ടാക്കിയതിനെ പറ്റി ഒരുപാട് തവണ പറഞ്ഞു കൊണ്ടേയിരിക്കും. സാധാരണ ഭക്ഷണം ഉണ്ടാക്കുന്നത് പോലെയല്ലാത്രേ ഫ്രൈഡ് റൈസ് ഉണ്ടാക്കുക. അതില്‍ എന്തൊക്കെയോ വിദേശ സംഭവങ്ങള്‍ ഒഴിക്കണം. പക്ഷെ അവന്‍ കൊണ്ട് വന്നപ്പോള്‍ ഒരിക്കല്‍ എനിക്കും തന്നു ഒന്ന് സ്വാദ് നോക്കാന്‍. സത്യം പറയാമല്ലോ, കുഴപ്പമില്ല... അത്രയേ പറയാന്‍ പറ്റു. നമ്മുടെ ബിരിയാണീടെ സ്വാദിനു മുന്‍പില്‍ നില്‍ക്കാന്‍ പോലും ഫ്രൈഡ് റൈസിന് കഴിയില്ല. പിന്നെ സന്ദ...