ഒരു പ്രവാസിയുടെ കയ്യൊപ്പ്
കഴിഞ്ഞ മാസങ്ങളിലായി നാട്ടിലേക്ക് എപ്പോൾ വിളിച്ചാലും മഴ....മഴ....എന്നേ ആയിടയ്ക്ക് കേട്ടുള്ളൂ...മഴയുടെ ഘനം അങ്ങനെ കൂടിക്കൂടി വന്നു..........അത് പ്രളയമായി....നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും ഓർത്തു എന്നെ പോലെ തന്നെ പല പ്രവാസികളും ടെലിവിഷന് മുന്നിൽ ശരണം തേടി..ന്യൂസ് ചാനലുകൾ മാറി മാറി വെച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു....രാത്രിയിൽ ഉറങ്ങാൻ കിടന്നാലും ഉറക്കം വരാതെ പിന്നെയും ന്യൂസ് ചാനലുകൾ കണ്ട് ഇരുന്നു....ഒരുപാട് നാളായി ഫോൺ നമ്പർ കയ്യിലുണ്ടായിട്ടും വിളിക്കാൻ സമയം കിട്ടാത്തവരെ ഓർത്തെടുത്തു വിളിക്കാൻ സമയം കണ്ടെത്തി....ഇടയ്ക്കിടെ അവർ സുരക്ഷിതരാണെന്ന് അവരെ കിട്ടിയില്ലെങ്കിൽ അടുത്തുള്ള മറ്റു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ചു അന്വേഷിച്ചു ഉറപ്പു വരുത്തി...ഫേസ്ബുക്കിലും മറ്റുമായി കണ്ടു വന്ന പല കാണ്മാനില്ലായെന്ന വാർത്തകളും തന്നാലാവും വിധം അന്വേഷിക്കാൻ തക്ക കെൽപ്പുള്ള കരങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു...പല അടുത്ത സുഹൃത്തുക്കളുടെയും ഉറ്റവരെ കാണാതായപ്പോൾ വാട്ട്സ്ആപ്പിലൂടെയും ഫോൺ വഴിയും വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ട് അവരെ കണ്ടെത്താനുള്ള മാര്ഗങ്ങള് കണ്ടെത്തി...തന്റെ സ്വ...