അയ്യപ്പചിന്തുകൾ
വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും 41 പുണ്യ നാളുകൾ ഇന്ന് തുടങ്ങുന്നു. എല്ലാവര്ക്കും ഭക്തി നിര്ഭരമായ ഒരു മണ്ഡല കാലം നേരുന്നു. അയ്യപ്പന്റെ കാതിൽ ഒരു മന്ത്രം പോലെ 'ഹരിവരാസനം' പാടി ഉറക്കത്തിലേക്കു നയിക്കുന്ന ചിലരുണ്ട് സന്നിധാനത്ത്. ക്ഷേത്രത്തിലെ ശാന്തിക്കാരും സോപാനത്തുള്ളവരുമാണ് അയ്യപ്പനായി നിത്യവും ഹരിവരാസനം പാടുന്നത്. അനവധി വർഷങ്ങളുടെ പഴക്കമുള്ള ഒരു ആചാരം. ശ്രീകോവിലിനുള്ളിലെ ഓരോ വിളക്കും അണച്ച് നട അടക്കുകയാണു പതിവ്. ഈ സമയത്താണ് ഹരിവരാസനം ആലപിക്കുക. ഈ ഹരിവരാസനം കേട്ടത്രേ ഭഗവാന്‍ ഉറങ്ങുന്നത്. യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങൾക്കു മുൻപു തന്നെ ഈ രീതിയുണ്ടായിരുന്നു. ഇപ്പോഴും മുറതെറ്റാതെ ഈ ആചാരം തുടർന്നു വരുന്നു. രാമായണത്തിൽ ശ്രീരാമനെ കണ്ടു നിർവൃതിയണിഞ്ഞ ശബരി തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചു. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ, ഇനി സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവെന്നാണ് ഐതിഹ്യം. ഇതാണ് 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നത...