കണിക്കൊന്നയുടെ വിഷു
കുംഭമാസത്തിൽ നിന്ന് മേടമാസത്തിലേക്കു നീങ്ങുന്ന പൊള്ളുന്ന സൂര്യകിരണങ്ങളേറ്റു മുറ്റത്തെ കണിക്കൊന്ന നെടുവീർപ്പിട്ടു...ത്രേതായുഗത്തിൽ ബാലിയെ 'കൊന്ന' മരമെന്ന അപകീർത്തിയിൽ നിന്ന് എല്ലാവരുടെയും പ്രിയപ്പെട്ട കണിക്കൊന്നയിലേക്കുള്ള തന്റെ ദൂരം വെറും വര്ഷങ്ങളല്ല.....യുഗങ്ങളായിരുന്നു..കണിക്കൊന്നയോർത്തു ..കർമ്മ ബലമെന്തെന്നു അറിയണമെങ്കിൽ തന്നോട് ചോദിക്കു....ഗുരുവായൂരില്‍ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം കൂറൂരമ്മയ്ക്കും വില്വമംഗലത്തിനും പൂന്താനത്തിനും ലഭിച്ചുവെന്ന് മാലോകർ വിശ്വസിക്കുന്ന കാലം...പ്രിയപ്പെട്ട കൂട്ടുകാരന് ഉണ്ണിക്കണ്ണൻ തന്റെ മാല നൽകുകയും, അത് ഉണ്ണിക്കണ്ണന്റെ കയ്യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് മാലോകർ ആക്ഷേപിച്ചപ്പോൾ ആ പാവം കൂട്ടുകാരൻ തനിക്കിതു വേണ്ടെന്നു പറഞ്ഞു ഉണ്ണിക്കണ്ണന് നേരെ വലിച്ചെറിയുകയും ആ മാല യുഗങ്ങളായി അപമാനം താണ്ടി നിന്ന ബാലിയെ 'കൊന്ന' മരമായ തന്റെ മേൽ വന്നു വീഴുകയും അദ്ഭുതമെന്നു പറയട്ടെ തന്റെ ചില്ലകൾ മുഴുവനും സ്വര്‍ണ വര്‍ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്ന് അശരീരി കേട്ടു - "ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്.ഈ പൂക...