ചിന്തനീയം
കുറച്ചു ദിവസങ്ങളായി പല ഗ്രൂപുകളിലും ഫേസ്ബുക്കിലും കാണുന്നത് ഒരു പാട് മക്കളുടെ മാർക്ക് ലിസ്റ്റുകളാണ്...കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇത് തന്നെയാണ് അവസ്ഥ..അതിങ്ങനെ വർഷങ്ങൾ പോകുംതോറും കൂടി കൊണ്ടിരിക്കുന്നു എന്ന് മാത്രം..എന്ത് കൊണ്ടോ കുട്ടികൾ സ്വയം എന്റെ മാർക്ക് ലിസ്റ്റ് എന്ന് പറഞ്ഞു ഇട്ടു കണ്ടില്ല... പക്ഷെ മാതാപിതാക്കൾ മത്സരമാണ്... എല്ലാവരുടെയും സ്റ്റാറ്റസ് നോക്കിയാലും അതിലും മാർക്ക് ലിസ്റ്റുകൾ... കഴിഞ്ഞ വര്ഷം തന്നെ ഈ വിഷയത്തെ കുറിച്ച എഴുതണം എന്ന് മനസിലുറപ്പിച്ചതാണ്. പല കാരണങ്ങളാൽ പക്ഷെ രണ്ടു കയ്യും കെട്ടിയിട്ട അവസ്ഥയിലായിരുന്നു..കാരണം എന്റെ മകൾ പത്താം ക്ലാസ്സിൽ ആയിരുന്നു....ഇതെഴുതിയാൽ എന്റെ മകളുടെ മാർക്ക് പ്രദര്ശിപ്പിക്കാൻ പറ്റുന്നതല്ല എന്ന കാരണം ആവും എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ന് എല്ലാവരും ചിന്തിച്ചാലോ എന്ന് കരുതിയത് കൊണ്ട് തന്നെ എഴുതിയില്ല. ഇതെഴുതുന്നതിന്റെ ഉദ്ദേശ്യം ആരെങ്കിലും ഒരാളുടെ മനസിലിക്കെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം എന്നേ ഓർത്തുള്ളു. ഈ വർഷം ഇനി ഇതെഴുതിയില്ലേൽ വീണ്ടും അടുത്ത വർഷവും ഞാൻ ബന്ധനസ്ഥയാവും..കാരണം അടുത്ത വര്ഷം മകൾ പന്ത്രണ്ടില...