കോവിഡും പിന്നെ ഞാനും...
*ഗോ കൊറോണ ഗോ...* കഴിഞ്ഞ ഒരു വർഷമായി ഈ കോവിഡിനെ പേടിച്ചുള്ള ജീവിതമാണല്ലോ നമ്മളേവർക്കും...മാസ്കും സാനിറ്റൈസറും കൈ കഴുകലോട് കഴുകലും പുറത്തെപ്പോഴൊക്കെ ഇറങ്ങുന്നോ തിരിച്ചു വന്നാലുടൻ കുളിക്കലും കഴുകലും ഒക്കെയായി അങ്ങനെ ഒരു വര്ഷം കടന്നു പോയി...പ്രശ്‌നം 2020 യുടെ ജാതകത്തിലാണെന്നു എല്ലാവരും വിധിയെഴുതി...ആ വർഷത്തെ എല്ലാവരും ശപിച്ചു..എന്തായാലും നമ്മൾ ചിന്തിക്കുന്ന തരത്തിലല്ല കാര്യങ്ങൾ എന്ന് കാലം പിന്നെയും നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു... പറഞ്ഞു വന്നത് ഇതൊന്നുമല്ല ട്ടോ...2020 എന്ന മോശജാതകക്കാരി അവസാനം പോയി 2021 എന്ന സൽഗുണആരോഗ്യസമ്പന്നയെ എല്ലാവരും സ്വാഗതം ചെയ്‌തു..കഴിഞ്ഞ ഒരു വർഷമായി നമ്മളിൽ പലരും ചെയ്യുന്നൊരു കാര്യമായിരുന്നു രാവിലെ എണീറ്റ് കാപ്പി പൊടി, സ്പ്രൈ തുടങ്ങിയ കാര്യങ്ങൾ മണത്തു കൊറോണ നമ്മളെ കീഴടക്കിയില്ലെന്ന് ഉറപ്പു വരുത്തുക..ഞാനും ഇടയ്ക്കിടെ ചെയ്തിരുന്നു ഈ കലാപരിപാടി എന്ന് കൂടി ഒരു ആമുഖമായി പറഞ്ഞു കൊള്ളട്ടെ... അങ്ങനെ ഇരിക്കെ കഴിഞ്ഞ മാസം വാക്‌സിനേഷനും എടുത്തു. വാക്‌സിനേഷൻ എടുത്ത എന്നെ കണ്ടു കോറോണ പേടിച്ചോടുന്ന ചിത്രമൊക്കെ സ്റ്റാറ്റസ് ആയി ഇട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ...