ആചാര്യ ദേവോ ഭവഃ
ഒരുപാട് നാളായി ഒരാളെ കുറിച്ച എഴുതണമെന്നു കരുതിയിട്ട്....അതിനു ഏറ്റവും നല്ല ദിവസം ഇന്ന് തന്നെയെന്ന് തോന്നുന്നു....ഏഴ് വർഷം ഒരേ അദ്ധ്യാപിക പഠിപ്പിക്കുകയെന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്...ഒരു അധ്യാപികയ്ക്ക് ഒരു ശിഷ്യനെ മനസിലാക്കാൻ ഒരേയൊരു ദിവസം മതിയെന്ന സത്യം ഇന്ന് ഒരു അദ്ധ്യാപിക ആയിരിക്കെ ഞാൻ മനസിലാക്കുന്നു....അപ്പോൾ ഏഴു വര്ഷം പഠിപ്പിച്ച എന്നെ മനസ്സിലാക്കാൻ എന്റെ പ്രിയ അധ്യാപികയ്ക്ക് എത്ര മാത്രം കഴിഞ്ഞു കാണണം.... ഞാനിന്നു പറയാൻ ആഗ്രഹിക്കുന്നത് എന്റെ മലയാളം അധ്യാപികയെ കുറിച്ചാണ്...അഞ്ചാം ക്ലാസ് മുതൽ പ്ലസ് 2 വരെ എന്റെ മലയാളം അദ്ധ്യാപിക ആയിരുന്നു ആയിഷ ടീച്ചർ....മലയാള ഭാഷയെ സ്നേഹിക്കാൻ, കുഞ്ചൻ നമ്പ്യാരെയും, ആശാനെയും, വള്ളത്തോളിനെയും, ഒ എൻ വി യെയും, കേട്ടിട്ടുള്ള ഓരോ വരികളും ഇന്നും ഹൃദ്യസ്ഥമായി നിർത്തുന്ന വയലാർ രാമവര്മയെയും, മനസ്സിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ചങ്ങമ്പുഴ കവിതകളെയും, ബാലാമണിയമ്മയെയും, വായനയുടെ ലോകത്തേക്ക് എന്നെ നയിച്ച് സ്വപ്നം കാണാനും എഴുതാനും പ്രചോദനമായ എം ടി യെയും, മാധവിക്കുട്ടിയെയും, എന്തിനു അധികം പറയുന്നു കൃഷ്ണഗാഥയിലൂടെ എന്നെ കൃഷ്ണനിലേക്...