Posts

Showing posts from December, 2021

ബിലാൽ

ഇന്നലെ ക്ലാസിലെത്തി രാവിലെ ജോലികൾ ചെയ്തു തുടങ്ങുന്ന തിരക്കിൽ നിൽക്കുമ്പോൾ ആണ് വാതിൽക്കൽ എന്നോളം പോന്ന ഒരാൺകുട്ടി വന്നു നിന്നത്. ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ സഹോദരൻ ആവുമെന്ന് മനസ്സിലോർത്താണ് അടുത്തേക്ക് ചെന്നത്. അടുത്ത് ചെന്നപ്പോൾ ഒന്നും മിണ്ടുന്നില്ല..എന്നെ നോക്കി കണ്മിഴിച്ചു നിൽക്കുന്നു...മാസ്ക് എന്ന പ്രതിഭാസം മുഖത്തിരിക്കുന്നതു കൊണ്ട് കണ്ണുകൾ മാത്രമല്ലെ നമുക്കുള്ളൂ ഒരാളെ മനസ്സിലാക്കാൻ...എന്നിട്ടും ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് പരിചിതം ആണെന്ന് തോന്നി...അപ്പോഴാണ്, 'ബീന മാം' എന്ന് മാസ്കിന്റെ പിറകിൽ നിന്നൊരു കൊച്ചു ശബ്ദം കേട്ടത്..അപ്പോൾ തന്നെ എനിക്ക് മനസ്സിലായി 'ബിലാൽ' എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചു....അവന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചതു ഞാൻ കണ്ടു. അതെ, അത് ബിലാൽ ആയിരുന്നു, അധ്യാപന ജോലിയിലേക്ക് പ്രവേശിച്ച വര്ഷം എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു വളരെ ശാന്തനായ, ഞാൻ എന്ത് പറഞ്ഞാലും അതിലപ്പുറം ബിലാലിനൊന്നും ഇല്ലായെന്ന് എനിക്ക് നന്നായി അറിയാമായിരുന്ന ഒരു പാവം കുട്ടി..വളരെ പൊക്കം കുറഞ്ഞ വായിൽ വെളുത്ത പല്ലുകളെക്കാൾ അധികം കറുത്ത പല്ലുകളുള്ള ബിലാൽ. ആ വര്ഷം കഴിഞ്ഞതിൽ...