ഓൺലൈൻ ബന്ധങ്ങൾ
കുറച്ചു ദിവസങ്ങൾ മുൻപ് കുറിച്ച് വെച്ചതാണ്..... ----------------------------------------------------------------------------------------------- കഴിഞ്ഞാഴ്ച എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്നു.. എന്റെ 2020 ബാച്ചിലെ കുട്ടികളെ ഒരുമിച്ചു നേരിട്ട് കാണാൻ പറ്റി... ഇതിൽ ഒട്ടുമിക്കവരെയും ആദ്യമായി കാണുന്നതായിരുന്നു...ലോകത്തിനു തന്നെ ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്ന സമയം അത് KG കുട്ടികൾക്കും വളരെ ഭംഗിയായി ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്ത മിടുക്കർ ആണ് ഇവർ... ഇന്നുമോർക്കുന്നു കൊറോണ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കാലം...2020 ഏപ്രിൽ മാസം... KG കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് എന്ന് കേട്ടപ്പോൾ പലരും പറഞ്ഞു... എന്തിനാണ് KG ക്ലാസ്സ് ഇങ്ങനെ തുടങ്ങുന്നത്... അവർക്കു ഒരു വർഷം പോയാലെന്താ? എങ്ങനെ അവരെ പഠിപ്പിക്കാനാണ്? ഓൺലൈൻ ക്ലാസ്സിൽ അവരൊന്നും ഇരിക്കില്ല... ഇത്തരം ഒരുപാട് മുൻവിധികൾ... ഒരു പക്ഷെ അന്ന് ഞങ്ങൾ അധ്യാപകരോട് അഭിപ്രായം ചോദിച്ചായിരുന്നു ഈ തീരുമാനമെങ്കിൽ ഞങ്ങളും ആദ്യം എതിർത്തേനെ... പക്ഷെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ തുടങ്ങി യാതൊരു മുൻവിധിയുമില്ലാതെ... അഭിനയത്തിന്റെയ...