Posts

Showing posts from August, 2022

ഉണ്ണിയുടെ കർക്കിടകം 1

Image
അന്നുണ്ണിക്ക് ഉണരാൻ ഒട്ടും മടി തോന്നിയില്ല...സാധാരണ നിർമ്മാല്യ സമയത്തു ഒരു മടി പതിവാണ്...എങ്കിലും  യാശോദാമ്മ പണ്ട് ഉണർത്തിയിരുന്ന പോലെ ഉണ്ണിയെ കാണാൻ കാത്തു നിൽക്കുന്ന പതിനായിരങ്ങളുടെ കാര്യം പറഞ്ഞു കൊഞ്ചിച്ചു കൊഞ്ചിച്ചു ശാന്തി പള്ളിയുറക്കത്തിൽ നിന്നു ഉണ്ണിയെ നിർബന്ധിച്ചു എഴുന്നേൽപ്പിക്കും... ഇന്ന് പിന്നേ അതൊന്നും വേണ്ടി വന്നില്ല... തനിക്കു പ്രിയപ്പെട്ട ഒരു മുഖം ഇന്ന് വരുന്നുന്നുണ്ട് തന്നെ കാണാൻ... ഉറക്കച്ചടവോടെ നിന്നാൽ പറ്റില്ല... ഒരു പാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി തന്നോടൊന്നും ആവശ്യപ്പെടാതെയുള്ള വരവാണ്... പണ്ട് പ്രിയ സതീർഥ്യൻ വന്നതും അത് പോലെയല്ലേ.. കയ്യിൽ തനിക്കു തരാനായി ഒരു പിടി അവൽ മാത്രമേ ഉണ്ടായിരുന്നുള്ളു... ആ അവലിന്റെ കാര്യമോർത്തപ്പോൾ ഉണ്ണിയ്ക്ക് വായിൽ വെള്ളമൂറി... എന്ത് രുചിയുള്ള അവൽ ആയിരുന്നു... അതിനു ശേഷം ഒരിക്കൽ പോലും ഇത്രയും സ്വാദിഷ്ടമായ അവൽ കഴിച്ചിട്ടില്ല... തന്റെ മുന്നിലൂടെ കടന്നു പോകുന്ന മനസ്സുകളെ എല്ലാം നോക്കി ഉണ്ണി പുഞ്ചിരിച്ചു...അതിൽ പലരും തന്നെ ഇവിടെ വന്നു കാണുന്നത് ഒരുപാട് നാളുകൾക്കു ശേഷമാണ്... പലരുടെയും കണ്ണുകൾ നിറയുന്നത് ഉണ്ണി കണ്ടു... കണ്ണടച്ച് കാണിച...