Posts

Showing posts from March, 2014

മനസ്സേ...ബി പ്രാക്ടികല്‍

Image
തകര്‍ന്ന തൂണുകളും ഇഷ്ടിക കൂട്ടങ്ങളും പഴയ ടൈല്‍സിന്ടെ പൊടികളും - ഹൃദയം തകരുന്ന വേദന എന്ന് വായിചിട്ടെയുളളൂ. ശെരിക്കും ആ വേദന എന്താണെന്നു മനസ്സിലായത്‌ ഇന്നാണ്... വര്‍ഷങ്ങളായി കെയര്‍ ഓഫ് സരോജിനി അമ്മ, മോങ്ങാട്ടില്‍ ഹൌസ് എന്ന് പോസ്റല്‍ അഡ്രസില്‍ വരുന്ന മോങ്ങാട്ടില്‍ തറവാട്. എന്നും മനസ്സില്‍ ഗൃഹാതുരമുണര്‍ത്തുന്ന ഞങ്ങളുടെ വീട്. ഒരു പാടൊരൂപാട് ഓര്‍മ്മകള്‍ ഞങ്ങളില്‍ പലര്‍ക്കും ഉള്ള കുട്ടിക്കാലം മുതല്‍ക്കേ സ്കൂള്‍ പൂട്ടുമ്പോള്‍ ഓടിയെത്താന്‍ കൊതിക്കുന്ന വീട്. അതാണിവിടെ ഞാന്‍ കാണുന്നത്.... ഇവിടേക്കുള്ള ഇന്നത്തെ യാത്ര തികച്ചും ആകസ്മികമായതാണ്. തീരെ വിചാരിക്കാതെ ഐര്പോര്‍തില്‍ നിന്നും അമ്മാവന്ടെ വീടിലേക്കുള്ള യാത്രയില്‍ കൊമ്ലേച്ചി പറഞ്ഞത് കൊണ്ടാണ് ഇവടെ കേറാമെന്നു വെച്ചത്. ഇല്ലെങ്കില്‍ ഈ കാഴ്ച കാണാനുള്ള വരവ് ഞാന്‍ ആഗ്രഹിച്ചതല്ല. ഈ വീട് പൊളിക്കുന്നു എന്ന് കേള്‍ക്കുംബോല്ല്‍ തന്നെ എപ്പൊഴും വല്ലാത്തൊരു പേടിയാണ് തോന്നിയിരുന്നത്. ജീവിതത്തില്‍ വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടുന്നു എന്നാ തോന്നല്‍.   ഒരിക്കലും ഇത് സംഭാവിക്കരുതെന്നു പ്രാര്‍ഥിചെങ്കിലും  ഇത് നടക്കുമെന്ന് എനിക്കുറപ്പായിരുന്നു. ശ...

ഓര്‍മ്മയിലെ ഒരു സ്പോര്‍ട്സ് ഡേ

Image
    ഇന്ന് മക്കളുടെ സ്കൂളിലെ സ്പോര്‍ട്സ് ഡേ കണ്ടു മനം കുളിര്‍ക്കുമെങ്കിലും ഇന്നും എന്റെ മനസ്സിലുള്ളത് എന്റെ കുട്ടികാലത്തെ ഒരു സ്പോര്‍ട്സ് ഡേ ആണ്. . ഇന്നുമാ ദിവസം ആലോചിക്കുമ്പോള്‍  മനസ്സില്‍ എന്തോ ഒരു പേടി തോന്നും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും വളരെ ചെറുപ്പത്തിലെ ഒരു സ്പോര്‍ട്സ് ഡേ അന്ന് തോന്നിയ അതെ ഭീതിയോടെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു... നാലാം ക്ലാസ്സിലായിരുന്നു അന്ന് ഞാന്‍ ...എന്റെ ആദ്യത്തെ സ്കൂള്‍  - എസ്. എന്‍ വിദ്യ ഭവന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. അന്ന് ഇന്നത്തെ എസ്. എന്‍ വിദ്യ ഭവന്‍ അല്ല. നാലാം ക്ലാസ്സ്‌ വരെ ഇന്നത്തെ പഴയ കെട്ടിടത്തിലാണ്. അഞ്ചാം ക്ലാസ്സ്‌ മാനേജ്മെന്റ് പുതിയ സ്ഥലം വാങ്ങി അവിടെ ഒരു ഷെഡ്‌ കെട്ടി അതിലാണ് ക്ലാസ്സ്‌ എടുത്തിരുന്നത്  വലിയ കെട്ടിടതിണ്ടേ പണി ശെരിക്കും തുടങ്ങിയിട്ടില്ല. അവിടെ അന്ന് പഴ്ഴ്യ ഒരു തറവാട് ആണ് സ്ഥിതി ചെയ്തിരുന്നത്.. എന്റെ ഡാഡിയുടെ അച്ഛന്‍ വീട്ടിലെ തറവാട് ആണ്. ഞങ്ങള്‍ എല്ലാരേയും സ്പോര്‍ട്സ് ഡേ ആയതു കൊണ്ട് അങ്ങോട്ട്‌ കൊണ്ട് പൊയ്. അവടത്തെ വിശാലമായ സ്ഥലത്താണ് സ്പോര്‍ട്സ് ഡേ നടത്താന്‍ ഉദ്ദേശിച്ചത്. എല്ലാര്‍ക്കും നല്ല ഇഷ്ടമായിര...