മനസ്സേ...ബി പ്രാക്ടികല്‍
തകര്‍ന്ന തൂണുകളും ഇഷ്ടിക കൂട്ടങ്ങളും പഴയ ടൈല്‍സിന്ടെ പൊടികളും - ഹൃദയം തകരുന്ന വേദന എന്ന് വായിചിട്ടെയുളളൂ. ശെരിക്കും ആ വേദന എന്താണെന്നു മനസ്സിലായത് ഇന്നാണ്...
വര്‍ഷങ്ങളായി കെയര്‍ ഓഫ് സരോജിനി അമ്മ, മോങ്ങാട്ടില്‍ ഹൌസ് എന്ന് പോസ്റല്‍ അഡ്രസില്‍ വരുന്ന മോങ്ങാട്ടില്‍ തറവാട്. എന്നും മനസ്സില്‍ ഗൃഹാതുരമുണര്‍ത്തുന്ന ഞങ്ങളുടെ വീട്. ഒരു പാടൊരൂപാട് ഓര്‍മ്മകള്‍ ഞങ്ങളില്‍ പലര്‍ക്കും ഉള്ള കുട്ടിക്കാലം മുതല്‍ക്കേ സ്കൂള്‍ പൂട്ടുമ്പോള്‍ ഓടിയെത്താന്‍ കൊതിക്കുന്ന വീട്. അതാണിവിടെ ഞാന്‍ കാണുന്നത്....
ഇവിടേക്കുള്ള ഇന്നത്തെ യാത്ര തികച്ചും ആകസ്മികമായതാണ്. തീരെ വിചാരിക്കാതെ ഐര്പോര്‍തില്‍ നിന്നും അമ്മാവന്ടെ വീടിലേക്കുള്ള യാത്രയില്‍ കൊമ്ലേച്ചി പറഞ്ഞത് കൊണ്ടാണ് ഇവടെ കേറാമെന്നു വെച്ചത്. ഇല്ലെങ്കില്‍ ഈ കാഴ്ച കാണാനുള്ള വരവ് ഞാന്‍ ആഗ്രഹിച്ചതല്ല.

ഈ വീട് പൊളിക്കുന്നു എന്ന് കേള്‍ക്കുംബോല്ല്‍ തന്നെ എപ്പൊഴും വല്ലാത്തൊരു പേടിയാണ് തോന്നിയിരുന്നത്. ജീവിതത്തില്‍ വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടുന്നു എന്നാ തോന്നല്‍. ഒരിക്കലും ഇത് സംഭാവിക്കരുതെന്നു പ്രാര്‍ഥിചെങ്കിലും ഇത് നടക്കുമെന്ന് എനിക്കുറപ്പായിരുന്നു.
ശ്രീക്കുട്ടന്‍ പറഞ്ഞിരുന്നു 'ചേച്ചി...ബി പ്രക്ടികല്‍ ഇന്‍ ലൈഫ്' എന്ന്....അതെ, അതാണ് സത്യം...ഞാന്‍ പ്രക്ടികല്‍ അല്ല ജീവിതത്തില്‍...പലപ്പോഴും തോന്നിയിട്ടുള്ളതാ അത് എനിക്ക് തന്നെ...ഞാന്‍ എന്നും ഒരു സ്വപ്ന ലോകത്താണ്....
ബന്ധങ്ങളും അതിലൂടെയുള്ള ബന്ധനങ്ങളും ആയിരുന്നു എനിക്കെന്നും വലുത്. പഴമയും കുട്ടിക്കാലവും ഒക്കെയാണ് ഇന്നും എന്റെ മനസ്സില്‍ ഉള്ളത്. ആധുനികതയുടെ നടുവില്‍ ജീവിക്കുമ്പോഴും എന്റെ മനസ്സെന്നും പഴമയുടെ പുറകെ തന്നെയായിരുന്നു.
കുറെ പേരെ കോര്തിനക്കുന്ന ഒരു കണ്ണിയായിരുന്നു ഞങ്ങളുടെ ഈ തറവാട്. ആ വീടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമാണ് തോന്നാറുള്ളതു.
കുറെ പേരെ കോര്തിനക്കുന്ന ഒരു കണ്ണിയായിരുന്നു ഞങ്ങളുടെ ഈ തറവാട്. ആ വീടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമാണ് തോന്നാറുള്ളതു.
ശ്രീക്കുട്ടന്‍ പറയുന്നത് പ്രക്ടികല്‍ ആയ കാര്യം തന്നെയാണ്. ചിതലരിച്ചു തുടങ്ങിയ ഞങ്ങളുടെ ആ പഴയ തറവാട്....അത് നിലം പൊത്താതിരിക്കണമെങ്കില്‍ ആ വീടിനെ സ്നേഹിച്ച ആര്‍ക്കും തോന്നും ഈ പൊളിച്ചു പണിയല്‍ അത്യാവശ്യം ആണെന്ന്. പക്ഷെ ഈ വീടിനെ ഒരു പാട് സ്നേഹിച്ചിട്ടും എനിക്ക് പറ്റുന്നില്ല്ല ശ്രീക്കുട്ടന്‍ പറയുന്ന പോലെ പ്രാക്ടിക്കല്‍ ആവാന്‍...
പഴയ ചില കടലാസുകള്‍ അവിടെ കിടക്കുന്ന കണ്ടു....നോക്കിയപ്പോള്‍ അത് ശ്രീക്കുട്ടന്‍ നഴ്സറി ക്ലാസ്സില്‍ പഠിച്ചിരുന്ന പുസ്തകത്തിലെ ഏടാണ‍്. പഴമ നിലം പോത്ത്തിയപ്പോള്‍ എന്തൊക്കെയോ ഇവടെ മണ്ണോടടിയാന്‍ വേണ്ടി പുറത്തു വന്നു. അല്‍പ ദിവസം കൂടി കഴിഞ്ഞാല്‍ ഇതെല്ലാം പിന്നെ ഓര്‍മ്മകള്‍ മാത്രമായി മാറും. ഞാനും കൊമ്ലെചിയും തകര്‍ന്നു പൊടിഞ്ഞു കിടക്കുന്ന ഞങ്ങളുടെ വീടിന്ടെ അവശിഷ്ടങ്ങളിലൂടെ നടന്നു....പൊടിഞ്ഞു കിടക്കുന്ന ഇഷ്ടികക്കൂട്ടങ്ങള്‍ക്കിടയില്‍ ഇനിയും നശിക്കാതെ നില്‍ക്കുന്ന ഞങ്ങളുടെ അടുക്കള തിണ്ണ ഞങ്ങള്‍ കണ്ടു. വിങ്ങിപോട്ടുന്ന മനസ്സിനെ സാന്ധ്വനപ്പെടുതാന്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ടു....
അധികം ഈ കാഴ്ച കണ്ടു നില്‍ക്കാന്‍ കഴിയാഞ്ഞോ മറ്റോ ഞാന്‍ അമ്പലത്തില്‍ പോയി ഒന്ന് തൊഴുതിട്ടു വരാം എന്ന് പറഞ്ഞു കൊമ്ലേച്ചി പോയി....
ആ വീടിനെ ചുറ്റി നില്‍ക്കുന്ന ഇനിയും വേരറ്റു പോവാത്ത ചില ചെടികള്‍...അവയൊന്നും അറിയുന്നില്ല അവരുടെ അന്ത്യവും അടുത്തെന്ന്. ആധുനിക രീതിയിലുള്ള ഒരു വീടവിടെ വരുമ്പോള്‍ പണ്ട് ഞാനും കൊമ്ലെചിയും കൂടി നട്ടു വളര്‍ത്തിയ ഒരു പാട് നാള്‍ അവിടെ ജീവിച്ച ആ ചെടികല്‍ക്കൊക്കെ മണണോടടിയെണ്ടി വരും.
ധനുമാസകാറ്റ് അപ്പോള്‍ മെല്ലെ വീശുന്നുണ്ടായിര്‍ന്നു. എന്റെ കുട്ടിക്കാലത്തിന്റെ കുറെ ഓര്‍മ്മകള്‍ ആ തണുത്ത കാറ്റില്‍ പാറി നടന്നു...
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം - അതിനെയോര്ത്ത് തേങ്ങിയ മനസ്സിനോട് ഞാന്‍ പറഞ്ഞു നോക്കി....മനസ്സേ...ബി പ്രാക്ടിക്കല്‍...

വീണ്ടൂം വീണ്ടും പറയാമെന്നല്ലാതെ ......എത്ര പറഞ്ഞാലും മനസ്സത് അനുസരിക്കില്ല. ബീന. നമ്മളെ പോലെ ചിലരുടെ മനസ്സ് അതങ്ങനെ ഭൂതകാലത്തിൽ കെട്ടികിടക്കും. നാളയെ കയ്യിൽ പിടിച്ചോടുന്നവരുടെ ഇടയിൽ....ഇങ്ങനെ ചില മനസ്സുകളും വേണം....ഇന്നലെകൾ മരിച്ചു മണ്ണടിയാതിരിക്കാൻ. ഇന്നിനു നിറവും മണവും കൊടുക്കാൻ. അതൊരു നിയോഗമാണെന്നറിയുക.
ReplyDeleteപണ്ട് ..എന്റെ വീടിന്റെ അയലത്ത് ഒരു മുസ്ലിം തറവാട് വീടുണ്ടായിരുന്നു. അവിടെക്കുള്ള ഞങ്ങളുടെ നടത്തങ്ങൾ....തോടിനു കുറുകെ വെച്ചൊരു പാലം കടന്നായിരുന്നു. പിന്നെ ആ വീട് പൊളിച്ചു. ഒരു പുതിയ വീട് പകരം ഉയർന്നു വന്നു. വീടു പൊളിക്കുന്നതിന്റെ ശബ്ദം ഇങ്ങ് എന്റെ വീട്ടിലിരുന്നു കേൾക്കാം. അതെന്റെ വീടല്ല. എന്നിട്ടും എനിക്ക് വല്ലാത്ത സങ്കടം വന്നിരുന്നു. പിന്നെ ഞങ്ങളുടെ വീട് മുകളിലേക്ക് പണിതുയർത്തിയപ്പോളും എനിക്ക് വല്ലാത്ത നഷ്ട്ടബോധം തോന്നി. മുകളിലെ ടെറസ്സിൽ ചെന്നു കിടന്നു കാണുന്ന ആകാശം എന്നന്നേക്കുമായി കൈവിടുകയാണല്ലോ. ഇങ്ങനെ കുഞ്ഞു നഷ്ട്ടങ്ങളിലൊക്കെ സങ്കടപ്പെട്ടിരുന്ന ഒരു കുട്ടിക്കു വളർന്നു വലുതായപ്പോൾ....കാലം കരുതി വെച്ച..നഷ്ട്ടങ്ങൾ.... വീട് എന്ന അനുഭവം തന്നെ എന്നന്നേക്കുമായി കൈവിട്ടു പോകുന്നു. റോഡ് വിഴുങ്ങാൻ കാത്തിരിക്കുകയാണ്....എന്റെ വീടും...അവിടെ ഞാൻ നട്ടു നനച്ച എന്റെ ബാല്യവും കൌമാരവും യൌവ്വനവുമൊക്കെ.....അപ്പോൾ ബീന പറഞ്ഞതത്രയും എനിക്കു മനസ്സിലായി. പറയാത്തതും.
ഓടക്കുഴലിൽ ഇനിയും സംഗീതം നിറയട്ടേ. നോവു തിന്നുമാതമാവിനെ പാടുവാനാകൂ....എഴുതുവാനും. :)
ബന്ധങ്ങളും അതിലൂടെയുള്ള ബന്ധനങ്ങളും ആയിരുന്നു എനിക്കെന്നും വലുത്...
ReplyDeletebandhangal valaratte...santhwanamakunna bandhananangal