ബസ്നി
ഇന്ന് തികച്ചും അവിചാരിതമായാണ് പഴയ ആ ഫോട്ടോ കണ്ണില്‍ പെട്ടത്....പഴയ കോളേജ് കാലത്തെ ആല്‍ബത്തിലൂടെ വെറുതെ കണ്ണോടിക്കുകയായിരുന്നു. മനസ്സിനൊരു കുളിര്‍മ്മയാണ് എന്നും ആ പഴയ കാലഓര്‍മ്മകള്‍. തിയതി നോക്കി ഒരു പ്രത്യേക രീതിയില്‍ വെച്ചിരിക്കുന്നതു കൊണ്ട് ആ പഴയ ഫോട്ടോസ് ഒരു കാലഘട്ടത്തിലൂടെയാണ് എന്നെ കൊണ്ട് പോകാറ്. അങ്ങനെ കണ്ണുടക്കിയത് എനിക്ക് വളരെ പ്രിയപ്പെട്ട ആ മുഖത്താണ്...ബസ്നി!!! - അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ പേര്. ഞാനും എന്റെ പ്രിയ കൂട്ടുകാരിക്ക് മാത്രമേ ഈ പേര് കേട്ടിട്ടുള്ളൂ...എവ്ടെയോ വെച്ചു ഞാന്‍ പണ്ടൊരിക്കല്‍ മറന്നു പോയ മുഖം. ..ബസ്നിയെ ഞങ്ങള്‍ അടുപ്പമുള്ളവര്‍ ബച്ചു എന്നാണ് വിളിച്ചിരുന്നത്. ബസ്നി ഇന്നീ ലോകത്തില്‍ ഇല്ലെന്ന സത്യം അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ അവളെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കം...ഇന്നെന്റെ മനസ്സിലെ ഒരു വിങ്ങലാണ് ബസ്നി. ചിലപ്പോള്‍ തോന്നും വര്‍ഷങ്ങള്‍ക്കു പുറകോട്ട് സഞ്ചരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്....എങ്കില്‍ എന്റെ St.ജോസെഫ്സ് കോളേജില്‍ വീണ്ടും എനിക്ക് ആ കാലഘട്ടം തിരിച്ചു കിട്ടുമായിരുന്നു...അവിടെ ഞാന്‍ പണ്ട് അറിയാതെ വിട്ടു...