പിൻഗാമിയില്ലാത്ത എഴുത്തുകാരി
' ആമി ' എന്ന ചിത്രം കാണാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അതിനു കഴിഞ്ഞത് . പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ചുള്ള സിനിമ - പ്രിയപ്പെട്ട നടി അഭിനയിക്കുന്നതും ...... എല്ലാം കൊണ്ടും ഞാൻ കാത്തിരുന്ന ചലച്ചിത്രം . ഒരു പാട് വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമായിരുന്നല്ലോ . അതെ , എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും വിവാദങ്ങൾക്ക് അതീതയല്ലായിരുന്നല്ലോ ? മരണം വരെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന എഴുത്തുകാരി .... മരണാനന്തരം സ്വന്തം പേരിൽ വന്ന ചലച്ചിത്രം അതേ പാത തന്നെ പിന്തുടർന്നു . ഈ സിനിമ കാണാൻ തന്നെ ഒരു പാട് തടസ്സങ്ങൾ ..... ഏതു സിനിമക്കും കൂട്ട് വരുന്ന ഏട്ടൻ പോലും കൂട്ട് വരാൻ സമ്മതിച്ചില്ല .... വിഷമം തോന്നി ... പലകാരണങ്ങളാൽ എഴുത്തുകാരിയോടും സംവിധായകനോടും ഉള്ള വിദ്വേഷം ! പക്ഷെ എതിർപ്പുകൾ കൂടും തോറും ചിത്രം കാണണമെന്ന ആഗ്രഹം എനിക്ക് കൂടിയേയുള്ളു . കുട്ടിക്കാലത്തേ എന്നെ മലയാള സാഹിത്യ വായനാലോകത്തേക്ക് കൊണ്ട് പോകാൻ ...