ഫേസ്ബുക്കിൽ മരണമില്ല ...

ഏതാനും വര്ഷങ്ങള്ക്കു മുൻപ് മരണപ്പെട്ട ഒരു സുഹൃത്തിന്റെ ബര്ത്ഡേ ആണ് ഇന്ന്. ഫേസ്ബുക് തുറന്നു നോക്കിയപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കാണുന്ന കാഴ്ച തന്നെ ഈ വർഷവും ആവർത്തിച്ചു കണ്ടു - അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ പിറന്നാൾ ആശംസകളുടെ മേളം..കഴിഞ്ഞ കുറെ വർഷങ്ങളിൽ അദ്ദേഹത്തെ വേദനയോടെ ഓർത്തു പോകുന്നു എന്ന് തുടങ്ങിയ ദുഖകരമായ സന്ദേശങ്ങൾ ആയിരുന്നു...ഇന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കണ്ട സന്ദേശങ്ങൾ കണ്ടപ്പോൾ എനിക്ക് തെറ്റ് പറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി...ഞാൻ ഉദ്ദേശിച്ച വ്യക്തിയുടെ ഫേസ്ബുക്ക് പേജ് അല്ലേ ഇതെന്ന് വരെ സംശയിച്ചു ....പലരും അദ്ദേഹത്തോട് നന്നായി ആസ്വദിക്കാൻ പറയുന്നു ഇന്നത്തെ പിറന്നാൾ ദിനം..'ടേക്ക് കെയർ' എന്നും പറയുന്നു. എനിക്ക് സത്യത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജുകൾ കുറച്ചു പിറകിലേക്ക് മറിയ്ക്കേണ്ടി വന്നു ഞാൻ ഉദ്ദേശിച്ച വ്യക്തിയുടെ ഫേസ്ബുക്ക് പേജ് തന്നെയാണ് ഇതെന്ന് ഉറപ്പു വരുത്താൻ....

മരണം നമ്മുടെ ശരീരത്തിന് മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്നു ഞാൻ വിശ്വസിക്കുന്നു. ....ഇങ്ങനെയുള്ള ഫേസ്ബുക് പോസ്റ്റുകൾ കാണുമ്പോൾ സംശയിച്ചു പോകുന്നു നമ്മളുടെ മരണത്തിനു ശേഷം ഫേസ്ബുക് നോക്കാൻ നമുക്ക് കഴിയുമോ ആവോ എന്ന്? ഒന്നോർത്താൽ അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലെ? ഇന്നത്തെ ബന്ധങ്ങളിൽ അധികവും സോഷ്യൽ മീഡിയകൾ വഴി വളരുന്ന ബന്ധങ്ങൾ ആണല്ലോ..അപ്പോൾ പിന്നെ ഇടയ്ക്കൊരു ഫേസ്ബുക് ഷെയറോ മെസ്സഞ്ചറിൽ ചില സന്ദേശങ്ങളോ മരണപ്പെട്ട അടുപ്പമുള്ളവരിൽ നിന്നും കിട്ടിയാൽ ഒരു സുഖമല്ലേ? മരണം ഭൂമിയിലുള്ള ശരീരത്തെ നശ്വരമാക്കുന്നു.....പക്ഷെ ആത്മാവും ഓർമ്മകളും എന്നും അനശ്വരമായി നിലനിൽക്കും.....

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ