Posts

Showing posts from 2022

ഉണ്ണിയുടെ കർക്കിടകം 1

Image
അന്നുണ്ണിക്ക് ഉണരാൻ ഒട്ടും മടി തോന്നിയില്ല...സാധാരണ നിർമ്മാല്യ സമയത്തു ഒരു മടി പതിവാണ്...എങ്കിലും  യാശോദാമ്മ പണ്ട് ഉണർത്തിയിരുന്ന പോലെ ഉണ്ണിയെ കാണാൻ കാത്തു നിൽക്കുന്ന പതിനായിരങ്ങളുടെ കാര്യം പറഞ്ഞു കൊഞ്ചിച്ചു കൊഞ്ചിച്ചു ശാന്തി പള്ളിയുറക്കത്തിൽ നിന്നു ഉണ്ണിയെ നിർബന്ധിച്ചു എഴുന്നേൽപ്പിക്കും... ഇന്ന് പിന്നേ അതൊന്നും വേണ്ടി വന്നില്ല... തനിക്കു പ്രിയപ്പെട്ട ഒരു മുഖം ഇന്ന് വരുന്നുന്നുണ്ട് തന്നെ കാണാൻ... ഉറക്കച്ചടവോടെ നിന്നാൽ പറ്റില്ല... ഒരു പാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി തന്നോടൊന്നും ആവശ്യപ്പെടാതെയുള്ള വരവാണ്... പണ്ട് പ്രിയ സതീർഥ്യൻ വന്നതും അത് പോലെയല്ലേ.. കയ്യിൽ തനിക്കു തരാനായി ഒരു പിടി അവൽ മാത്രമേ ഉണ്ടായിരുന്നുള്ളു... ആ അവലിന്റെ കാര്യമോർത്തപ്പോൾ ഉണ്ണിയ്ക്ക് വായിൽ വെള്ളമൂറി... എന്ത് രുചിയുള്ള അവൽ ആയിരുന്നു... അതിനു ശേഷം ഒരിക്കൽ പോലും ഇത്രയും സ്വാദിഷ്ടമായ അവൽ കഴിച്ചിട്ടില്ല... തന്റെ മുന്നിലൂടെ കടന്നു പോകുന്ന മനസ്സുകളെ എല്ലാം നോക്കി ഉണ്ണി പുഞ്ചിരിച്ചു...അതിൽ പലരും തന്നെ ഇവിടെ വന്നു കാണുന്നത് ഒരുപാട് നാളുകൾക്കു ശേഷമാണ്... പലരുടെയും കണ്ണുകൾ നിറയുന്നത് ഉണ്ണി കണ്ടു... കണ്ണടച്ച് കാണിച...

ഓൺലൈൻ ബന്ധങ്ങൾ

Image
കുറച്ചു ദിവസങ്ങൾ മുൻപ് കുറിച്ച് വെച്ചതാണ്..... -----------------------------------------------------------------------------------------------  കഴിഞ്ഞാഴ്ച എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്നു.. എന്റെ 2020 ബാച്ചിലെ കുട്ടികളെ ഒരുമിച്ചു നേരിട്ട് കാണാൻ പറ്റി... ഇതിൽ ഒട്ടുമിക്കവരെയും ആദ്യമായി കാണുന്നതായിരുന്നു...ലോകത്തിനു തന്നെ ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്ന സമയം അത് KG കുട്ടികൾക്കും വളരെ ഭംഗിയായി ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്ത മിടുക്കർ ആണ് ഇവർ...  ഇന്നുമോർക്കുന്നു കൊറോണ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കാലം...2020 ഏപ്രിൽ മാസം... KG കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ എന്ന് കേട്ടപ്പോൾ പലരും പറഞ്ഞു... എന്തിനാണ് KG ക്ലാസ്സ്‌ ഇങ്ങനെ തുടങ്ങുന്നത്... അവർക്കു ഒരു വർഷം പോയാലെന്താ? എങ്ങനെ അവരെ പഠിപ്പിക്കാനാണ്? ഓൺലൈൻ ക്ലാസ്സിൽ അവരൊന്നും ഇരിക്കില്ല... ഇത്തരം ഒരുപാട് മുൻവിധികൾ...  ഒരു പക്ഷെ  അന്ന് ഞങ്ങൾ അധ്യാപകരോട്  അഭിപ്രായം ചോദിച്ചായിരുന്നു ഈ തീരുമാനമെങ്കിൽ  ഞങ്ങളും ആദ്യം എതിർത്തേനെ... പക്ഷെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ തുടങ്ങി യാതൊരു മുൻവിധിയുമില്ലാതെ... അഭിനയത്തിന്റെയ...