Posts

Showing posts from 2025

എന്റെ ഗുരുവായൂർ ഓർമ്മകൾ

Image
  ഇന്ന് കുചേലദിനം...സ്കൂൾ അവധിയായതിനാൽ ചിന്തകൾക്ക് വിരാമമില്ല ... ഇന്ന് മനസ്സ് മുഴുവൻ അങ്ങനെ ഗുരുവായൂരായിരുന്നു... പെട്ടെന്നാണ് ഓർമ്മ വന്നത്, കഴിഞ്ഞ വെക്കേഷന് ഗുരുവായൂരിൽ ഭജിക്കാൻ പോയ ദിവസങ്ങൾ... അമ്മുമ്മ യാത്ര പറഞ്ഞു എന്നെന്നേക്കുമായി പോയതിനു ശേഷമുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു കണ്ണനെ കാണാൻ... മൂന്നു ദിവസത്തെ എന്റെ ആ ദിവസങ്ങളിൽ, രണ്ടാമത്തെ ദിവസമോ മറ്റോ ആണെന്ന് തോന്നുന്നു ഈ അനുഭവം - ശ്രീകോവിലിനു പിറകിൽ ഒരു പാട് സമയം ഞാൻ ഇരിക്കാറുണ്ട്... അങ്ങനെയിരിക്കെ അന്ന് പെട്ടെന്ന് അമ്മുമ്മയെ ഓർമ്മ വന്നു.. ഏതാനും മാസങ്ങൾക്കു മുൻപ് എന്റെ നെഞ്ചോടു ചേർന്ന് ഞങ്ങളെ വേർപിരിഞ്ഞു പോയ അമ്മുമ്മ...ഗുരുവായൂരമ്പലത്തെ കുറിച്ചുള്ള എന്റെ ചിന്തകളിൽ എന്നുമുള്ള എന്റെ അമ്മുമ്മ...കഴിഞ്ഞതെല്ലാം മനസ്സിലേക്ക് വന്നതും അറിയാതെ കണ്ണുകൾ നിറഞ്ഞു... കുറെ നേരം അങ്ങനെ ഇരുന്നു.. പിന്നെ, പതുക്കെ അവിടെന്നു എണീറ്റു ചുറ്റമ്പലത്തിനു പുറത്തേക്കു നടക്കാമെന്ന് കരുതി ഹനുമാൻ സ്വാമിയുടെ മുന്നിൽ പോയി കുറെ നേരം നിന്നു... മനസ്സിൽ അപ്പോൾ എന്തായിരുന്നു എന്നറിയില്ല.. വെറുതെ നോക്കി നിന്നു.. പെട്ടെന്ന് അടുത്ത് നിന്നു ഒരു ശബ്ദം... "കുംകുമം ത...

ഈശ്വരനെ കണ്ട നിമിഷങ്ങൾ

ഈശ്വരനെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരാൾ പറയുന്നത് യൂട്യൂബ് ഇൽ കണ്ടപ്പോ വെറുതെ ഇരുന്നു ആലോചിച്ചു നോക്കി.... ഞാൻ കണ്ടിട്ടുണ്ടോ?പറയാനാണെൽ ഏറെയുണ്ട്... ചെറിയ മോളുടെ ജനനത്തിലൂടെ ഒരു പാട് തവണ ഗുരുവായൂരപ്പനെ കാണാൻ കഴിഞ്ഞിട്ടുണ്ട്... രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിന് തരിപ്പ് കയറി ശ്വാസം നിലച്ച അവസ്ഥ വന്നപ്പോൾ അന്ന് ഡോക്ടർ അങ്കിളിന്റെ കൈകളിൽ ഞാൻ ഗുരുവായൂരപ്പനെ കണ്ടു... ബിജുവിന്റെ റിസപ്ഷൻ സമയത്തു മുംബയിലെ കോരിച്ചൊരിയുന്ന മഴയ്ക്കിടയിൽ ഡാഡിയുടെ കാൽ വഴുക്കി പടികളിൽ നിന്ന് താഴേക്കു ഡാഡി ഉരുണ്ടു വീണപ്പോൾ കയ്യിലിരുന്ന കുഞ്ഞു വാവയായ കിച്ചുവിനെ ഒരു പടിയിൽ ഇരുത്താൻ ഡാഡിക്കു കഴിഞ്ഞെങ്കിൽ അത് ഗുരുവയുരപ്പനവിടെ ഉള്ളത് കൊണ്ട് മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു... നീന്തൽ അറിയാത്ത കുഞ്ഞ് ആരും  കാണാതെ സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങിയപ്പോൾ, പെട്ടെന്ന് അത് കണ്ടു വെള്ളത്തിലേക്കു എടുത്തു ചാടിയ എന്റെ അനിയനിലും ഗുരുവായൂരപ്പനെ ഞാൻ കണ്ടു.  ഡോക്ടർമാർ ഡാഡിയുടെ വിധിയെഴുതിയപ്പോൾ തളർന്നു പോകാതെ എന്റെ മനസ്സിനെ നിയന്ത്രിച്ച ആ ശക്തിയുണ്ടല്ലോ, ആ ശക്തി തന്ന ഉറപ്പാണ് ഡോക്ടർമാർ എഴുതിയ ഡാഡിയുടെ  വിധി...

ഗുരുവായൂരപ്പാ... രഹസ്യം...

Image
ഒരുപാട് നാളുകളായി എന്തെങ്കിലും കുറിച്ചിട്ട്...കുറച്ചു ദിവസമായി ഒരു testimony - സാക്ഷ്യം എഴുതണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു.. അല്ലെങ്കിലും എന്തെങ്കിലും കാരണവശാൽ മനസ്സ് കലുഷിതമാവുമ്പോൾ എന്നുമെന്റെ കൂടെയുണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ആ ശക്തി ഞാനില്ലേ കൂടെ... പിന്നെന്തിന്? എന്ന് പുഞ്ചിരിയോടെ മനസ്സിൽ മന്ത്രിക്കാറുണ്ട്.. അത് പല പ്രവർത്തികളിലൂടെ ആവും അല്ലെങ്കിൽ വ്യക്തികളിലൂടെയാവും... എന്തായാലും അത് തന്നെ സംഭവിക്കും😃 ഇത്തവണയും പലവിധ കർമപ്രഹരങ്ങളാൽ തളരുന്നുന്നു തോന്നിയ സമയം ആയിരുന്നു ഒരാഴ്ച മുൻപ്... എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപോകുന്ന ചില നിമിഷങ്ങൾ..ഒരുഭാഗത്തു ഡാഡിയുടെ റേഡിയേഷൻ തയ്യാറെടുപ്പുകൾ, അങ്ങനെയിരിക്കെ ഏട്ടന്റെ കണ്ണിനു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞത്... അതിനു മുൻപേ തന്നെ പറഞ്ഞു കൊള്ളട്ടെ കുറച്ചു നാളുകളായി നന്ദഗോവിന്ദം ഭജൻസ് എന്ന ഭജനസംഘത്തിന്റെ വലിയ ആരാധികയാണ് ഞാൻ... എന്റെ  ദിവസങ്ങൾ മറ്റു പലരേയും പോലെ നന്ദഗോവിന്ദം ഭജനകളായി ഇന്ന് ബന്ധപ്പെട്ടിരിക്കുന്നു - മനസ്സിന് ഒരു പാട് സമാധാനം ആ ഭജനകളിലൂടെ എനിക്ക് ലഭിക്കാറുണ്ട്...സമിതിയുടെ അയ്യപ്പ പൂജക്ക്‌ കൊറേ വർഷമായി ...