നന്മയുടെ പൊന്നോണം (Skit)
Background
song….thuyilunaroooo….thuyilunaroooo……
stagill ഒരു മുത്തശി ഉലാത്തുന്നു......മുഖത്ത്
വിഷാദം.....ആരെയോ പ്രതീക്ഷിക്കുന്ന പോലെ മുഖം....
ആത്മഗദം പോലെ ഡയലോഗ് starts.....
- (മുത്തശ്ശി) ഓണമാവാറായല്ലോ.....അപ്പുട്ടനും ഉണ്ണിയും വരുഓ ആവോ.....
(ഇത് പറഞ്ഞ് staginu ദൂരേക്ക് നോകണം....പ്രതീക്ഷിക്കുന്ന
പോലെ)....പിന്നെയും വിഷമിച്ചു ആത്മഗദം.....
(മുത്തശ്ശി) വരില്ലെന്ന്
പറഞ്ഞിരുന്നു....എന്നാലും വെറുതെ തോന്നുവാണ് എങ്ങാനും മനസ്സ് മാറി അവര്‍ക്ക് വരാന്‍
തോന്നിയാലോ....(sad music)
പണ്ടൊക്കെ ഓണമായാല്‍ എത്ര ആള്‍ക്കാരായിരുന്നു.....ഇന്നിവിടെ
ഞാന്‍ മാത്രമായി....
stagilekku അപ്പോള്‍ ഒരു teenage കുട്ടി വരുന്നു.....
- (aadi) എന്താ മുത്തശ്ശി
ഇത്തവണ മക്കളൊക്കെ വരുമെന്നല്ലേ ലാസ്റ്റ് ടൈം ഞാന്‍ കോളേജില്‍ നിന്ന് വന്നപ്പോള്‍
പറഞ്ഞിരുന്നെ...എന്നിട്ട് ആരുമെത്തിയില്ലേ....?
മുത്തശി വിഷമിച്ചു തല
തിരിക്കുന്നു.....പിന്നെ പതുക്കെ പറയുന്നു.....
- (മുത്തശ്ശി) പാവങ്ങള് കഴിഞ്ഞ വര്ഷവും ഈ വര്ഷവും ഒക്കെ ഓണം സെപ്റ്റംബര്ഇല് അല്ലെ വന്നത്...അതാണ് അവര്ക്ക് വരാന് പറ്റാതെ പോയത്....ജോലി തിരക്കല്ലേ....കുട്ടികളുടെ
പഠിത്തവും...എങ്ങനെ വരാനാണ്....
മുത്തശി സംസാരിക്കുമ്പോഴും പയ്യന്‍ ഫോണ്‍ നോക്കി പതുക്കെ
ചിരിച്ചു messages അയക്കുന്ന പോലെ...ഫോണില്‍ നോക്കി തന്നെ സംസാരിക്കണം പയ്യന്‍...
- (aadi) മുത്തശ്ശിടെ മൊബൈലില്‍
whatsapp ഒക്കെയുണ്ടെങ്കില്‍ സമയം പോണത് അറിയില്ലാരുന്നു......എനിക്ക് കണ്ടില്ല്ലേ...രാവിലെ
മുതല്‍ ടൈം ഇല്ല....രാവിലെ എണീറ്റ് എല്ലാര്ക്കും messages അയച്ചു....ഇന്ന് തന്നെ
അയ്ക്ക്യാ നല്ലതെന്ന് ente ഒരു ഫ്രണ്ട് ആണ്
പറഞ്ഞെ....നാളെ തിരുവോണമായത് കൊണ്ട് നെറ്റ്‌വര്‍ക്ക് ജാം ആവാന്‍ chance ഉണ്ട്.
അപ്പൊ പിന്നെ അഡ്വാന്‍സ് ആയി തന്നെ അയച്ചു....
മുത്തശി അത് കേട്ട്
നിസ്സങ്ങതയായി ചിരിക്കണം....എന്നിട്ട് പറയണം....
- (മുത്തശി) നിന്റെ അമ്മേടെ പണിയൊക്കെ കഴിഞ്ഞോ?
- (ചിരിച്ചു കൊണ്ട് aadi) അറിയില്ല....അമ്മ
TV കാണുകയാണ്..മുത്തശ്ശിയറിഞ്ഞില്ലേ ഇപ്പൊ നമ്മുടെ നമ്പീശന്റെ കടയില് തേങ്ങ ചിരവി
കൊടുക്കുന്നുണ്ട്..അത് കൊണ്ട് അമ്മയ്ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല..TVയില്‍
കൊറേ പ്രോഗ്രാംസ് ഉണ്ടല്ലോ....അല്ലാ...മുത്തശ്ശി TV വച്ചില്ലേ ഇത് വരെ?..(after a pause continue) മുന്‍പൊക്കെ
തേങ്ങ ചിരവുന്നത് എന്റെ പണിയായിരുന്നു....ഇപ്പൊ പിന്നെ എന്ത് പണി
പറഞ്ഞാലും പഠിക്കാന്‍ ഉണ്ടെന്നു പറഞ്ഞു ഞാന്‍ പതുക്കെ മുങ്ങും....(ഒരു ചമ്മിയ
ചിരിയോടെ വേണം പയ്യന്‍ ഇത് പറയാന്‍) നെറ്റ്‌വര്‍ക്ക് ഇന്ന് തന്നെ പ്രശ്നമായെന്നു
തോന്നുന്നു മുത്തശി....facebook notifications ഒന്നും രാവിലെ മുതല്‍
കണ്ടിട്ടില്ല....ഇത്രേം സമയം ആരും മെസ്സേജ് ഇടാതെ ഇരിക്കില്ലല്ലോ.....ശ്ശേ........(പയ്യന്‍
അല്പം ദേഷ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കണം)
ഇത് കേട്ട് മുത്തശി
ചിരിച്ചെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്നുള്ള പോലെ നടക്കണം.....
- (മുത്തശി) ഉണ്ണിക്കു പിന്നെ ദുബായിലെ അവരുടെ അസോസിയേഷന്‍ന്റെ
ഓണസദ്യക്കൊക്കെ അവനാണത്രേ എല്ലാം നോക്കി നടത്തുന്നത്...അത് കൊണ്ട് അവനു ഓണമായോണ്ട്
പിടിപ്പതു പണിയുണ്ട് അവിടെ...പാവം ഉണ്ണി....കുട്ടിക്കാലം മുതല്‍ അങ്ങനെ
തന്നെയായിരുന്നു അവന്‍....ഇവടെ വായനശാലയുടെ ഓണഘോഷതിനും മുന്‍പില്‍ ഉണ്ണി
തന്നെയായിരുന്നു....പിന്നെ ഭയങ്കര പൈസയാണത്രേ നാട്ടിലേക്കു അവ്ടെന്നു ഈ സമയം വരാന്‍....അപ്പോള്‍
ഞാന്‍ തന്നെയാ പറഞ്ഞെ ബുദ്ധിമുട്ടി നീയങ്ങനെ വരണ്ടാന്ന്....
പയ്യന്‍ മൊബൈലില്‍ തന്നെ
നോക്കി വേണം കഥ കേള്‍ക്ക്കാന്‍......ഇടയ്ക്ക് മുത്തശ്ശിയെ നോക്കണം....
- (പയ്യന്‍) മുത്തശ്ശിടെ ഒരു മോന്‍ അമേരിക്കയില്‍ അല്ലെ?
വരുന്നുണ്ടാകുഒ? ആ ചേട്ടന്‍ വരുന്നുണ്ടായിരുന്നെങ്കില്‍ പുതിയ iphone-ന്റെ
വിലയൊന്നു ചോദിക്കാരുന്നു....
- (മുത്തശി) അവനും ഇല്ലെന്നാ പറഞ്ഞെ...അവനു ഇപ്പൊ നല്ല
ജോലിതിരക്കാ..അവിടെയും പ്രവാസി സംഘടനയുടെ ഓണഘോഷമുണ്ടത്രേ..അവര്‍ തിരുവോണത്തിന്
അങ്ങോട്ട് പോകാനുള്ള സന്തോഷത്തിലാണ്..... പിന്നെ അമേരിക്കയില്‍ നിന്ന് ഇങ്ങോട്ട്
നല്ല പൈസയല്ലേ....(ഇടയ്ക്ക് കണ്ണ് തുടക്കണം പയ്യന്‍ കാണാതെ).......
- (പയ്യന്) മുത്തശ്ശി....ആരും വരുന്നില്ലെന്ന് പറഞ്ഞിട്ടും മുത്തശ്ശി ഇവിടെ എന്തൊക്കെയോ കുക്ക് ചെയ്ത മട്ടുണ്ടല്ലോ.. (പയ്യന്‍ smell ചെയ്തു നോക്കണം)
- (മുത്തശി) അതൊക്കെ പണ്ട്
മുതലേയുള്ള ചിട്ടയാ...ഓണമായാല്‍ നമ്മള്‍ എല്ലാം ഒരുക്കണം...ഉപ്പേരികള്‍
വറുക്കണം....പലഹാരങ്ങള്‍ ഉണ്ടാക്കണം...(അല്പം വിഷമത്തില്‍ പറയണം) ആരും
വരുന്നില്ലെങ്കിലും ഞാന്‍ എല്ലാം ഉണ്ടാക്കും...കാ വറുത്തതും, ശര്ക്ക്കര വരട്ടിയും
ഒക്കെ വറുത്തു ഭരണിയില്‍ വെച്ചിട്ടുണ്ട്...പുളിന്ജിയും കാളനും ഉണ്ടാക്കി വെച്ചു.
- (പയ്യന്‍) ഞാന്‍ പറഞ്ഞില്ലേ മുത്തഷിക്ക് വേറെ
പണിയില്ലതോണ്ടാ ഇങ്ങനെയൊക്കെ...ഞാന്‍ പറഞ്ഞ പോലെ മുത്തശിക്ക് ഒരു wifi connection എടുത്താല്‍
തീരാവുന്ന ബോറടിയെയുള്ളൂ.....
(പയ്യന്‍ എഴുന്നേറ്റു
നടന്ന് മുന്നിലേക്ക് എത്തി നോക്കണം)
- (പയ്യന്) മുത്തശി
പൂക്കളം ഒക്കെ ഇട്ടിട്ടുണ്ടല്ലോ?
(അത് നോക്കി തിരച്ചു
മുത്തശിയേം നോക്കി ചിരിക്കണം...എന്നിട്ട് പൂകളത്തിന്റെ ഒരു ഫോട്ടോ മൊബൈലില്‍
എടുക്കുന്നതായി കാണിക്കണം)
- (മുത്തശി) 'അത്തം പത്തോണം' എന്നല്ലേ ചൊല്ല്. അത്തം മുതല്‍ നമ്മള്‍
വീട്ടില്‍ പൂക്കളം ഒരുക്കണം... മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി വേണം പൂക്കളം
ഇടാന്‍.. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും
പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ
ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂ
പൂക്കളത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ... മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം
ഇടേണ്ടത്. അന്നൊക്കെ അടുത്തുള്ള കുട്ടികളും എല്ലാം കൂടിയാണ് പൂ പറിക്കാന്‍
പോകാറ്...ഇന്നത്തെ പോലെയല്ല...ഇന്ന് എല്ലാം കടയില്‍ കിട്ടുകയല്ലേ....അന്ന് അടുത്ത
വീട്ടിലെ കുട്ടികള്‍ വരും വിളിക്കാന്‍....എന്നിട്ട് ഒരുമിച്ചു പോയി തുമ്പയും,
ചെത്തിയും ഒക്കെ പറിച്ചു കൊണ്ട് വരും...
(after this muthashi and boy
can go and sit in the chairs kept for them….പൂ പറിക്കാന്‍
പോരുന്നോ team enters….)
Program 1: പൂ പറിക്കാന്‍
പോരുന്നോ..... (kids).......
(kids leave the stage after the program and
muthashi and boy enters again)
- (മുത്തശി) പണ്ടൊക്കെ ഞങ്ങള്‍ കളിച്ചിരുന്ന കളിയാ
അത്....അന്നൊക്കെ ഇവ്ടെങ്ങളില്‍ നിറയെ കുട്ടികള്‍ ആയിരുന്നു....
- (പയ്യന്) എന്നാല് ഞാന് പോട്ടെ മുത്തശി....ഒന്ന് കറങ്ങീട്ടു വരാം ഞാന് പിന്നെ...
പയ്യന്‍ പോകുന്നു.....മുത്തശി പിന്നെയും ഒറ്റയ്ക്ക്.....
ഫോണ്‍ എടുക്കുന്നു....മകനെ വിളിക്കാന്‍.....ഫോണ്‍ ഡയല്‍
ചെയ്യുന്നു.....പക്ഷെ ലൈന്‍ കിട്ടുന്നില്ല. വിഷമത്തോടെ ഫോണ്‍ വെച്ച് സ്റ്റേജിന്റെ
ഒരറ്റത്തേക്ക് നടക്കുന്നു..
Program 2: Solo song.......Vinod
(പാട്ടിന്റെ സമയത്തു മുത്തശി stageill തന്നെ)
കാര്‍ വരുന്ന ശബ്ദം....
മുത്തശി ആരാണെന്ന് നോക്കുന്നു staginte sidilekku....
മക്കള്‍ എല്ലാവരും കയറി വരുന്നു.....
അഭിനയ മുഹുര്തങ്ങള്‍.....മുത്തശി സന്തോഷത്തോടെ അവരെ കെട്ടി
പിടിക്കുന്നു....മക്കള്‍ എല്ല്ലാവരും സന്തോഷത്തോടെ മുത്തശിയുടെ അടുത്തേക്ക്.....
- (മുത്തശി) ഞാന്‍ ഇപ്പോഴും വിളിച്ചു നോക്കിയതാ
നിങ്ങളെ....കിട്ടിയില്ല...എന്ത് പറ്റിയെന്നു വിചാരിക്കയാരുന്നു ഞാന്‍ ഫോണ്‍
എടുക്കാഞ്ഞപ്പോള്‍...നിങ്ങള്ക്ക് അവിടെ തിരക്കാണെന്ന് പറഞ്ഞിട്ട്....
അത് കേട്ട് മക്കള്‍ പരസ്പരം നോക്കണം...
- (ചിരിച്ചിട്ട് ഷാജു പറയണം) – തിരക്ക് തന്നെയായിരുന്നു
അമ്മെ....വരാന്‍ പറ്റില്ലെന്നും വിചാരിച്ചതാ....ശ്രീരാഗും കണ്ണനും ശ്രധമോളും ചേര്‍ന്ന്
ഒരു whatsapp ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്....അവരതില്‍ എല്ലാം പ്ലാന്‍ ചെയ്തു
തീരുമാനിച്ചതാ...എന്നിട്ട് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വരുവേം ചെയ്തു....
- (Suresh) – അവര്‍ക്ക്
ഒറ്റ നിര്‍ബന്ധം ഇത്തവണ ഓണം മുത്തശിടെ അടുത്ത് തന്നെ വേണമെന്ന്....ഞങ്ങളുടെ എല്ലാ
പ്രോഗ്രാമുകളും അവര്‍ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു...
- (ശ്രദ്ധ ഓടി മുത്തശിയുടെ അടുത്ത് ചെല്ലണം...എന്നിട്ട് കൈ
പിടിച്ചു പറയണം) – മുത്തശ്ശീ....ഞങ്ങുടെ whatsapp ഗ്രൂപ്പിന്റെ പ്രൊഫൈല്‍ picture
എന്താന്ന് അറിയുഓ....മുത്തഷിടെ ഫോട്ടോയാ...
- (Sreerag) – ഞങ്ങള്‍
എപ്പോഴും മുതഷിടെ കാര്യം പറയും..
- (കണ്ണന്‍) – മുത്തശി.....we
missed you a lot….(ഇത് പറഞ്ഞു മുതശിയെ കെട്ടി പിടിക്കണം)....
- (ശ്രദ്ധ) – മുത്തശി..... എനിക്ക് വിശന്നിട്ടു വയ്യ....എന്താ
ഇവിടെ കഴിക്കാന്‍ ഉള്ളെ?
- (മുത്തശി ചിരിച്ചു കൊണ്ട്) – നിങ്ങള്‍ വാ മക്കളെ....ഞാന്‍
അടയും അപ്പവും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്....മക്കള്‍ക്കുള്ള ഓണക്കോടിയും
വാങ്ങി വെച്ചിട്ടുണ്ട്.....
- (ശ്രീരാഗ് to his Suresh) –
ഡാഡി...നമ്മള്‍ സര്‍പ്രൈസ് കൊടുക്കാമെന്നു വിചാരിച്ചിട്ട് മുത്തശി നമ്മളെ expect
ചെയ്ത പോലെയുണ്ടല്ലോ....
- (shaju അമ്മയെ നോക്കി അമ്മയെ ചെന്ന് കെട്ടി പിടിച്ചു
കൊണ്ട്) -
ഞാനോര്ത്തിരുന്നു അമ്മെ....ഞങ്ങള്‍ വരില്ലെന്ന് പറഞ്ഞാലും അമ്മ ഞങ്ങളെ
പ്രതീക്ഷിക്കുമെന്നു..അതോര്‍ത്തു വിഷമവും ഉണ്ടായിരുന്നു...പക്ഷെ ഞങ്ങള്‍ക്ക് വരാന്‍
തോന്നിപ്പിക്കാന്‍ നമ്മുടെ കുട്ടികള്‍ തന്നെ വേണ്ടി വന്നു...
- (മുത്തശി) എനിക്കറിയാം മോനെ....നിങ്ങള്‍ അകത്തേക്ക്
വാ....അമ്മ എല്ലാര്ക്കും കഴിക്കാന്‍ എടുത്തു തരാം.... വിശന്നിരിക്കണ്ടാ മക്കള്‍.....
എല്ലാവരും അകത്തേക്ക് പോകുന്നു....
ആ സമയം കുമ്മാട്ടിക്കളീടെ പാട്ട് ചെറുതായി കേട്ട്
തുടങ്ങണം.....
Program 3: കുമ്മാട്ടിക്കളി
starts
കുമ്മാട്ടിക്കളിടെ കുട്ടികള്‍ സ്റ്റേജ് വിടുന്നതോടെ
മുത്തശിയും പേരക്കുട്ടികളുമായി stagilekku വരണം (കുട്ടികള്‍ ഓണവേഷത്തില്‍
ആയിരിക്കണം – ബോയ്സ് മുണ്ട് ഉടുക്കണം)....
- (ശ്രീരാഗ്) – എന്താ മുത്തശി നമ്മള്‍ ഇപ്പോള്‍ കണ്ട
കുമ്മാട്ടിക്കളി....
- (മുത്തശി) ഇന്ന് ഓണമല്ലേ.....തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ
ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ ആണ് ഏറെ പ്രചാരം... പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി
ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
(neighbour child enters the stage……)
- (മുത്തശി സന്തോഷത്തോടെ) ആ.....ആരയിത്......ആദിയോ.....
(എന്നിട്ട് മറ്റു
കുട്ടികളോടായി)......നിങ്ങള്ക്ക് ഓര്‍മ്മയില്ലേ.....അപ്പുറത്തെ വീട്ടിലെ നമ്മുടെ
ആദിയെ....മുതഷിടെ ഇവടത്തെ കൂട്ടാണ് ഇവന്‍....
(neighbour ആദിയും, മറ്റു കുട്ടികളും ഷേക്ക് ഹാന്‍ഡ്
കൊടുത്തു പരസ്പരം ചിരിക്കണം....)
- (മുത്തശി) ആദിക്കുട്ടാ....നിന്നെ പോലെ തന്നെ ഇവരുടെ
സംശയങ്ങള്‍ ഒട്ടും തീരുന്നില്ല.... (ചിരിച്ചു കൊണ്ട്)
- (neighbour aadi) ആണോ
മുത്തശി....(ഇതും പറഞ്ഞു അവരെ നോക്കി ചിരിക്കണം)
- (കണ്ണന്‍) muthashi….i
have heard there are lot of games related to Onam….acha paranjittundu one time….
- (മുത്തശി) – അതെ കുട്ടാ.....പണ്ടൊക്കെ കൊറേ തരം
കളികള്‍ ഉണ്ടായിരുന്നു...തലപ്പന്ത് കളി, കിളിത്തട്ടു കളി തുടങ്ങി....കൊറേ കളികള്‍....അന്ന്
പന്ത് നമ്മള്‍ ഉണ്ടാക്കണം.... ഈർക്കിൽ മാറ്റിയ ഓലകൾ കൊണ്ട് ഓലപ്പന്ത് ഉണ്ടാക്കി അതുകൊണ്ടാണ്
ഏറുപന്ത് കളിക്കാര്....പിന്നെ കളികള്‍ എന്ന് പറയുമ്പോള്‍ തിരുവാതിരക്കളിയും
ശെരിക്കും ഒരു കളി തന്നെയാണ്....അന്നത്തെ സ്ത്രീകള്‍ നിങ്ങള്‍ ഓരോ ഗെയിം
കളിക്കുന്ന പോലെ വളരെ ആസ്വദിച്ചു കളിക്കുന്നതാണ് തിരുവാതിരക്കളി.....പണ്ട് കാലത്ത് വീടുകളിൽ തിരുവാതിരകളി
പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ വീട്ടിലെ സ്ത്രീകളെ പഠിപ്പിക്കുന്നതിനൊപ്പം
താല്‍പ്പര്യമുള്ള ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആണ്‍കുട്ടികളാണ് പിന്നീട് കളിയാശാന്മാരാവുന്നത്.
(തിരുവാതിരക്കളിയുടെ പാട്ട് ചെറുതായി കേള്ക്കണം)
ആ
സമയം shradha stagiലേക്ക് വരണം
- (ശ്രദ്ധ) മുത്തശി.....അതെന്താ
ഒരു പാട്ട് കേള്‍ക്കുന്നേ.....
- (മുത്തശി) നിങ്ങള്‍ കണ്ടിട്ടില്ലല്ലോ നാട്ടിലെ
ശെരിക്കുമുള്ള തിരുവാതിരക്കളി....ഇപ്പോള്‍ പണ്ടത്തെ പോലെയുള്ള
തിരുവാതിരക്കളിയൊന്നും ഉണ്ടാവാറില്ല....പക്ഷെ നമ്മുടെ കരയോഗക്കാരൊക്കെ താല്‍പ്പര്യമെടുത്ത്
പണ്ടത്തെ ചിട്ടയോടു കൂടി തിരുവാതിരക്കളി നടത്താറുണ്ട്....നിങ്ങള്‍ക്കറിയില്ലേ, നമ്മുടെ
ആദിക്കുട്ടന്‍റെ ചേച്ചി സിമിയെ....ആ കുട്ടി കുറച്ചു കൂട്ടുകാരെയൊക്കെ കൂട്ടി
ഇപ്പോള്‍ എത്തും..നിങ്ങള്‍ വന്നത് കൊണ്ട് അവര്‍ ഇവടെ വന്നു കളിക്കാമെന്ന്
പറഞ്ഞിട്ടുണ്ട്....അതാ അവര്‍ വരുന്നുണ്ടെന്നു തോന്നുന്നു....അകത്തു പോയി
എല്ലാരേയും വിളിച്ചു കൊണ്ട് വരൂ....നമുക്കിനി അവരുടെ തിരുവാതിരക്കളി കാണാം......
(ഒരു കുട്ടി അകത്തു
പോയി എല്ലാരേയും കൊണ്ട് വരുന്നു....നമുക്ക് സ്റ്റേജില്‍ സ്ഥലം അധികം ഇല്ലാത്തതു
കൊണ്ട് കുടുംബംഗങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു നിന്ന് കാണണം..മരുമക്കള്‍ ലടിഎസ്നു പകരം
വേറെ സെറ്റ് മുണ്ട് ഉടുത്ത ലടിഎസ്നെ കേറ്റാം ഈ സമയത്ത്)
Program 4: തിരുവാതിരക്കളി.......
(കളി കഴിഞ്ഞ് ladies
സ്റ്റേജ് വിടുന്നു....മുത്തശിയും കുട്ടികളും പിന്നെയും വരുന്നു frontilekku...
മറ്റു മക്കളും അകത്തേക്ക് പോകണം നമുക്ക് സ്റ്റേജില്‍ സ്ഥലം കുറവായത് കൊണ്ട്)
- (മുത്തശ്ശി പുഞ്ചിരിച്ചു കൊണ്ട് കുട്ടികളോട്)
നന്നായിരുന്നു അല്ലെ ചേച്ചിമാരുടെ തിരുവാതിരക്കളി...
കുട്ടികള്‍ സന്തോഷത്തോടെ
തലയാട്ടണം....
- (കുട്ടികള്‍ ഒരുമിച്ച്) അതെ മുത്തശി....
- (ശ്രീരാഗ്) മുത്തശി....എനിക്ക് പക്ഷെ ഏറ്റവും ഇഷ്ടം
പുലിക്കളിയാണ് കേട്ടോ.....ഞാന്‍ tvyill കണ്ടിട്ടുണ്ട്....നല്ല രസമാ അതിന്റെ
മ്യൂസിക്....ഞങ്ങടെ ദുബായിലെ ഓണം പ്രോഗ്രാമിനും ഒരു പ്രാവശ്യം പുലിക്കളി ഞാന്‍
കണ്ടിട്ടുണ്ട്....
മുത്തശി അത് കേട്ട് പുഞ്ചിരിക്കണം...എന്നിട്ട് അവര്‍
കുട്ടികളെയും കൂട്ടി chairill പോയി ഇരിക്കണം...
Program 5: പുലിക്കളി ടീം
stagilekku
പുലിക്കളി ടീം സ്റ്റേജ് വിടുന്ന സമയത്ത് മുത്തശി കുട്ടികള്‍
conversation starts
- (മുത്തശി) ഇത് പോലെ തന്നെയുള്ള ഒരു ഓണകളിയാണ് തുമ്പി
തുള്ളല്‍..... പെൺകുട്ടികൾ നടത്തുന്ന ഈ കളിയില്‍, ഓണക്കോടി ആയിരിയ്ക്കും അവരുടെ പ്രധാന വേഷം. ഇലകളോട്
കൂടിയ ചെറിയ മരച്ചില്ലകൾ കയ്യില്‍ പിടിച്ച പെൺകുട്ടി നടുവിലിരിക്കും, ആ പെണ്‍കുട്ടിയെ
വലം വെച്ച് മറ്റു പെണ്‍കുട്ടികള്‍..... ദാ നമുക്കിപ്പോ കാണാം നമ്മുടെ അടുത്ത
വീടിലെ കൂട്ടുകാര്‍ വന്നിട്ടുണ്ട് തുമ്പി തുള്ളല്‍ കളിക്കാന്‍...
(കുട്ടികളും മുത്തശ്ഷിയും chair വെച്ച സ്ഥലത്ത് പോയി
ഇരിക്കണം)
Program 6: തുമ്പി തുള്ളല്‍.......
(കളി കഴിഞ്ഞ് കുട്ടികള്‍ സ്റ്റേജ് വിടുന്നു....മുത്തശിയും
കുട്ടികളും പിന്നെയും വരുന്നു frontilekku)
- (ശ്രദ്ധ) മുത്തശി.....ഓണത്തിനല്ലേ വള്ളംകളി
നടക്കുന്നെ...........
- (മുത്തശി) അതെ ആറന്മുള, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലൊക്കെ ഓണക്കാലത്ത് വള്ളംകളി നടക്കാറുണ്ട്.
നമ്മുടെ വായനശാലേടെ അടുത്തുള്ള പിള്ളേരൊക്കെ ഇപ്പൊ എത്തും....നമുക്ക് ഒരു
വള്ളപ്പാട്ടു കേള്‍ക്കാം...
Program 7: വഞ്ചിപ്പാട്.......
(പാട്ട് കഴിഞ്ഞ് GENTS സ്റ്റേജ് വിടുന്നു....മുത്തശിയും
കുട്ടികളും പിന്നെയും വരുന്നു frontilekku)
- (ശ്രീരാഗ്) മുത്തശി.....എന്തോ ഒരു കഥയില്ലേ ഓണം related
ആയി.......
- (കണ്ണന്‍) yes...i remember
vaguely…acha paranjittundu…about some king called Maveli, alle?
- (മുത്തശി) ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്
ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ
പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു
മാവേലിയുടെ ഭരണകാലം.
Program 8:
Maveli (song from background….full song to be sung by usha and
simi….)
Show on the
stage..maveli……some villagers……maveli giving money…..gifts etc to villagers
while the song goes on….we need maveli and few people to act now…..
(Background
announcement) അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും
ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. അങ്ങനെയിരിക്കെ
മഹാബലിക്കു ഉള്ളില്‍ അഹങ്കാരം വന്നു തുടങ്ങി...ആ അഹങ്കാരത്തെ നിഗ്രഹിക്കുന്നതിനായി
മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ
മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് മഹാബലിയോടു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
(show on
stage……vamanan who comes and asks mahabali for land)
(Background
announcement) ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക
വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ
വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും
ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി
തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. മഹാബലിയുടെ മഹാമനസ്കതയില്‍ സംപ്രീതനായ മഹാവിഷ്ണു
അദ്ധേഹത്തിന്റെ തലയില്‍ അനുഗ്രഹിച്ചു പാതാളദേശത്തിനും കീഴെ മഹാബലിക്കു സുതലം
എന്നൊരു ലോകം സൃഷ്ടിച്ചു കൊടുത്തു അവിടത്തെ ചക്രവര്‍ത്തിയായി വാഴിച്ചു. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ
തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ
നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ
ഉള്ള വിശ്വാസം....
(all the
above to be acted as well by Maveli and Vamanan)
Program 9:
Onam group dance (Onam thiruvonam song)
(ഡാന്‍സ് കഴിഞ്ഞ് participants സ്റ്റേജ്
വിടുന്നു....muthashiyum മക്കളും
പേരക്കുട്ടികളും coming to stage…)
- (Sreerag) മുത്തശി.....സദ്യയൊക്കെ സൂപ്പര്‍ ആയി....എന്ത്
ടേസ്റ്റ് ആണ് മുത്തശീടെ കറികള്‍ ഒക്കെ...
(മുത്തശി സ്നേഹത്തോടെ കുട്ടിയെ
കെട്ടി പിടിക്കണം)
- (kannan) the payasam you made was really
awesome….
Program 10: Onam Group song
(when song happening makkal and grand children to change
their dress for the last scene…..)
Last
scene:
മുത്തശി stagilekku തനിയെ
വരണം...മുഖത്ത് വിഷമം...2 മിനിട്ടുകള്‍ക്ക് ശേഷം എല്ലാവരും വരണം....എല്ലാവരും
യാത്ര ആവുകയാണ്....
- (ശ്രീരാഗ്) – മുത്തശി ....ഞങ്ങള്‍ പോകുആയി...ലവ് യു സൊ much
മുത്തശി....... (ഇത് പറഞ്ഞു മുതഷിയെ കെട്ടിപ്പിടിക്കണം)....
- (ഷാജു warning to
ശ്രീരാഗ്) നീ ഇനി ഓരോന്ന് പറഞ്ഞു അമ്മയെ വിഷമിപ്പിക്കല്ലേ.....
- (Suresh)
അമ്മെ.....ഞങ്ങള്‍ക്ക് ഇറങ്ങാന്‍ സമയായി....വിചാരിക്കാതെ ഉള്ള ഒരു വരവായത് കൊണ്ട്
ലീവ് അധികമില്ല....
- (മുത്തശി) അത് സാരമില്ല മോനെ.......നിങ്ങള്‍ സന്തോഷമായി
പോയി വരൂ....നിങ്ങള്‍ ഓണത്തിന് അമ്മേടെ കൂടെ ഉണ്ടായല്ലോ....അമ്മയ്ക്ക് സന്തോഷമായി....നിങ്ങള്‍
ഉള്ളോണ്ട് ഓണം കഴിഞ്ഞു ഇത്രയും ദിവസങ്ങള്‍ പോയതും അമ്മ അറിഞ്ഞില്ല....
(എല്ലാവരും
അങ്ങോട്ടുമിങ്ങോട്ടും കെട്ടിപിടിക്കണം.....യാത്ര പറച്ചില്‍.....എല്ലാവരുടെയും
മുഖത്ത് വിഷമം.....എല്ലാവരും പോകുന്നു....മുത്തശി മാത്രം ഒറ്റക്കായി......)
(neighbour ആദി enters ദി
stage)
(neighbour) എല്ലാവരും
പോയി അല്ലെ മുത്തശി.....
(മുത്തശി) അതെ
ആദികുട്ടാ.....എല്ലാരും വിചാരിക്കാതെ വന്നു.....അങ്ങനെ പോയി.....ഓണവും കഴിഞ്ഞു....എത്ര
പെട്ടെന്നാ ഈ ദിവസങ്ങള്‍ കഴിഞ്ഞത്......hmmmmm….(ദീര്ഖനിശ്വാസം)
(ആദി വെറുതെ അങ്ങോട്ടുമിങ്ങോട്ടും
നോക്കി നടക്കുന്നു.....ആദിയുടെ മുഖവും വിഷമത്തിലാണ്.....)
(മുത്തശി) – അല്ല നിന്റെ
മൊബൈല്‍ എവടെ ആദി.....ഇപ്പോഴും അതില്‍ കളിച്ചിരിക്കുന്ന ആളല്ലേ നീ....
(ആദി) അവരെല്ല്ലാവരും
വന്നപ്പോള്‍ പിന്നെ നല്ല രസമായിരുന്നില്ലേ മുത്തശി....സമയം പോയത് അറിഞ്ഞില്ല
എനിക്കും...മൊബൈല്‍ ഒക്കെ എവിടെയോ വെച്ചു ഞാന്‍......എന്ത് രസമാ എല്ലാവരും
ഉണ്ടായിരുന്നപ്പോള്‍....പാവം മുത്തശിയും ഇവിടെ തനിച്ചായി ഇപ്പോള്‍.....
(മുത്തശി) സാരമില്ല ആദികുട്ടാ...ഇപ്പോള്‍
എനിക്ക് കൂട്ടിനായി ഇടയ്ക്കൊക്കെ നീയുണ്ടല്ലോ...കുറച്ചു വര്ഷം കഴിയുമ്പോള്‍ നിനക്കും
ജോലിയൊക്കെ നോക്കി ഇവിടെന്നു പോകേണ്ടി വരും....പക്ഷെ നീ ഓര്‍ക്കണം വര്‍ഷത്തില്‍
ഓണത്തിന് നിന്റെ അമ്മയുടെ അടുത്തെത്താന്‍....ബാക്കി എല്ലാ ദിവസവും ഞങ്ങള്‍
അമ്മമാര്‍ മക്കളെ കുറിച്ചോര്‍ത്തു അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും ജീവിച്ചു
തീര്‍ക്കും....പക്ഷെ വിശേഷദിവസങ്ങളില്‍ മക്കളെ കാണാന്‍ മനസ്സ് വെമ്പും....നിങ്ങടെ
കുട്ടിക്കാലമെല്ലാം അപ്പോള്‍ ഞങ്ങള്‍ ഓര്‍ക്കും....എല്ലാവരും കൂടി കൂടുമ്പോഴേ
ഓണമുണ്ടാകൂ....നമ്മളെയെല്ലാം ഒരുമിപ്പിക്കാനാണ് ഓണം ആഘോഷിക്കുന്നത്....അത് കൊണ്ട് ഒന്ന്
മാത്രം എന്റെ കുട്ടി ഓര്‍ക്കണം.....നീ എവിടെ പോയാലും ഓണത്തിന് നിന്റെ അമ്മ നിന്നെ
ഓര്‍ത്തു ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നുണ്ടാകുമെന്ന്......(towards end of this dialogue sad music varanam)
(ഇത് കേട്ട് പയ്യന്‍
വിഷമത്തില്‍) ശെരി മുത്തശി....
(മുത്തഷിയെ
കെട്ടിപിടിച്ചു.....പതുക്കെ നടന്നു നീങ്ങണം)
(മുത്തശി അല്‍പസമയം
audience നോക്കി എന്തോ ആലോചിച്ചു നില്‍ക്കുന്ന പോലെ നിന്ന് കണ്ണ് തുടക്കണം)....
(മുത്തശി)
സന്ധ്യായല്ലോ.....വിളക്ക് വെക്കണ്ടേ......രാമ രാമ രാമ രാമ .......
(പതുക്കെ മുത്തശി stage
നിന്ന് പോകണം)
background മ്യൂസിക്......
The end…..
Comments
Post a Comment