ഡോക്ടർ അങ്കിളിന് പ്രണാമം....
ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ മരണവാർത്തയാണ് ഇന്നറിഞ്ഞത് . ഡോക്ടർ അങ്കിൾ എന്ന് ഞാൻ വിളിക്കുന്ന Dr വി .എസ് . വിശ്വനാഥൻ! ഡോക്ടർ അങ്കിളിനെ കുറിച്ചുള്ള എന്റെ ഓർമകൾക്ക് മരണമില്ലെന്നു അറിയാം. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു മഹത്വ്യക്തിയാണ് അദ്ദേഹം. കുട്ടിക്കാലം മുതലുള്ള ഓർമകളിൽ എന്നും ഡോക്ടർ അങ്കിളുമുണ്ട് . ശാന്തനെ കണ്ടാൽ മതി എനിക്ക് അസുഖം മാറാൻ എന്ന് 'അമ്മ എപ്പോഴും പറയാറുണ്ട്. അതെ, അത് സത്യമായിരുന്നു. എപ്പോഴും അങ്ങനെയാണ് ഉണ്ടാവാറ് . അതിന്റെ കാരണം മാത്രം ഇന്നും എനിക്കറിയില്ല. ബന്ധുക്കളാണെങ്കിൽ കൂടി അതിലും അപ്പുറം ആയിരുന്നു എനിക്ക് ഡോക്ടർ അങ്കിളിനോടുള്ള ആതമബന്ധം . ഡാഡിക്കും വലിയച്ഛനും അതങ്ങനെയായിരുന്നതായിരിക്കാം ഒരു പക്ഷെ എനിക്കും അങ്ങനെ തന്നെയാവാൻ കാരണം. എപ്പോഴും കാണുമ്പോൾ (വലിയച്ഛൻ) രാജേട്ടന്റെ കാര്യങ്ങൾ ഡാഡിയോടു ചോദിക്കുന്ന ഡോക്ടർ അങ്കിളിനെയാണ് ഓര്മ. രാജേട്ടനെ ഞാൻ വിളിച്ചു, രാജേട്ടൻ എന്നെ വിളിച്ചു തുടങ്ങി ഒരുപാടു ഞാൻ എന്റെ വലിയച്ഛനെ കുറിച്ച് കേട്ടത് ഡോക്ടർ അങ്കിളിൽ നിന്നാണ് എന്റെ കുട്ടിക്കാലത്ത്. എനിക്ക് മക്കൾ ഉണ്ടായപ്പോഴും കുട്...