വഴിയോരചിന്തകള്‍...

എറണാകുളത്തേ ക്കുള്ള യാത്രയിൽ  കാറിൽ  ഞാൻ  ചെറിയ  മയക്കത്തിലായിരുന്നു... പെട്ടെന്ന്  കണ്ണ്  തുറന്നപ്പോൾ ഒരു കോളേജ്  മുറ്റത്തിനു  മുന്നിലാണ് ഞാൻ ... അവിടെ ഒരു പറ്റം സുന്ദരികളും സുന്ദരന്മാരും.... അവർ ജീവിതത്തിലെ  ആ  പുണ്യ കാലം എല്ലാം മറന്നു  ആസ്വദിക്കുന്നു... എനിക്കവരോട്  അസൂയ  തോന്നി... സൂക്ഷിച്ചു  നോക്കിയപ്പോൾ എനിക്ക്  പരിചിതമായ രണ്ടു മുഖങ്ങൾ..... ഞാൻ  ഉറക്കെ  അവരെ വിളിച്ചു.. പക്ഷെ അവർ എന്നെ അപരിചിതയെ കാണുന്ന  പോലെ നോക്കി... എന്നിട്ട്  തമ്മിൽ  എന്തോ  പറഞ്ഞു  നടന്നു  പോയി... എനിക്കാകെ  സങ്കടം വന്നു... കാരണം  അവർ എനിക്കേറെ പ്രിയപ്പെട്ടവരായിരുന്നു... എന്നിട്ടുമെന്തേ അവരെന്നെ അറിയാതെ പോയത്.... അവർ എന്റെ കണ്മുന്നിലൂടെ നടന്നു നടന്നു കോളേജ് വരാന്തകൾക്കൊടുവിൽ അപ്രത്യക്ഷമായി... എന്റെ മിഴികളിലൂടെ ഒരിറ്റു കണ്ണ് നീർ തുളുമ്പാൻ  വെമ്പി നിന്നു. ഞാൻ മയക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു.... മൊബൈലിൽ വാട്സ്ആപ്പ്  നോക്കിയപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ട രണ്ടു പേരുടെയും മെസ്സേജുകൾ... മനസ്സിൽ ഒരു കുളിർമ തോന്നി.... അവരെന്നെ അപ്പോൾ മറന്നില്ല ! പിന്നെയും കോളേജിലേക്ക് ഞാൻ നോക്കി. അപ്പോൾ അവർ  രണ്ടു  പേരും വരാന്തയിൽ നിന്ന് എന്നെ കൈ വീശി കാണിക്കുന്നു.... ഞാൻ സന്തോഷാധിക്യത്താൽ  ഉറക്കെ വിളിച്ചു കൂവി.... സിമീ.... വിധൂ......മാലിയെൻകര SNM കോളേജ് ഗേറ്റിൽ നിന്നും അപ്പോഴേക്കും കാർ മുന്നോട്ടു പോയിരുന്നു.......

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ