മാ നിഷാദാ.....

തീരെ അപ്രതീക്ഷിതമായി വന്നൊരു ഹർത്താൽ ദിനമായിരുന്നു ഞായറാഴ്ച വന്ന ആ ഹര്‍ത്താല്‍ ദിനം... ജനജീവിതം സ്തംഭിച്ചു എന്നൊക്കെ വായിച്ചിട്ടേയുള്ളൂ... അതെന്താണ് എന്ന് അന്ന് നേരിട്ട് കണ്ടു... തിരക്കേറിയ ഒരു പ്രഭാതത്തെ വരവേൽക്കാനായി ഉറങ്ങിയ തലസ്ഥാനനഗരം അർദ്ധരാത്രിയോടെ കേട്ട ഹർത്താൽ എന്ന അശരീരിയിൽ തരിച്ചു പോയിരുന്നു...ചുറ്റുമുള്ളവർ മുടങ്ങി പോയ അവരുടെ യാത്രകളെ ചൊല്ലി പരിതപിച്ചപ്പോഴും മുടക്കാൻ മടിച്ച എന്റെ യാത്രയെ എങ്ങനെ മുന്നോട്ടു കൊണ്ട് പോകാമെന്നു കണക്കു കൂട്ടിയപ്പോഴും മനസ്സിലെവിടെയോ ഒരു നൊമ്പരമായി നിന്നു വിഡ്ഢിപെട്ടി വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടിരുന്ന ആ മുഖം. നിറഭേദങ്ങൾക്കുമെല്ലാം അപ്പുറം ഇന്നലെ ജീവൻ നഷ്ടപ്പെട്ട ആ യുവാവ് ഒരു മകനായിരുന്നല്ലോ, അച്ഛനായിരുന്നല്ലോ...ഒരു വീടിന്റെ പ്രതീക്ഷയായിരുന്നല്ലോ...ചോരയിൽ മുങ്ങിയ മകനെ എങ്ങനെയാവും ആ അമ്മയ്ക്ക് ഒരു നോക്ക് കാണുവാൻ കഴിയുക...നമ്മളെല്ലാം മുടങ്ങിയ യാത്രകളെ ഓർത്തു വിലപിക്കുമ്പോൾ ആ അമ്മ ഓർക്കുന്നത് ജീവിതത്തിന്റെ പാതിവഴിയിൽ കൊഴിഞ്ഞു പോയ അവരുടെ മകനെയോർത്തല്ലേ ..നമ്മുടെ യാത്രകൾ ഇന്നല്ലെങ്കിൽ നാളെ നമുക്ക് തുടരാം... പക്ഷെ അവർക്കോ? രാഷ്ട്രീയലാഭങ്ങൾക്കു വേണ്ടി ബലിയാടാവുന്നതു എന്നും സാധാരണ ജനങ്ങൾ മാത്രം...ഇതെന്ന് മനസ്സിലാക്കും നമ്മൾ? നമ്മളിൽ ഉറങ്ങി കിടക്കുന്ന പ്രതികാരമാകും കൊലയാളിയെ തൃപ്തിപ്പെടുത്തുമ്പോൾ ഓർത്തു നോക്കൂ നിന്റെ തെറ്റിന്റെ ഫലം അനുഭവിക്കാൻ നീയും നിന്റെ കുടുംബവും മാത്രമേ കാണൂ....'മാ നിഷാദാ...' പണം നിന്നെ ഒരു പക്ഷെ തൽക്കാലികമായി രക്ഷിച്ചേക്കാം..പക്ഷെ നീയറിഞ്ഞോ കർമഫലം എന്നൊരു ഫലത്തെ കുറിച്ച്...അത് നിന്നെ പിന്തുടരുക തന്നെ ചെയ്യും...
--------------------------------------------------------------------------------------------------------------------------------

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ