മറ്റൊരു വാലെന്റൈൻസ് ദിനം കൂടി .....

സ്കൂളിൽ പഠിക്കുമ്പോൾ കുറെ പ്രണയ ചിഹ്നങ്ങളുടെ സ്റ്റിക്കറുകൾ ഒട്ടിച്ചു ഒരു കൂട്ടുകാരന് കൊടുത്തതും....കോളേജിൽ പ്രിയപ്പെട്ട കൂട്ടുകാരികൾക്കു പ്രണയ കാർഡുകൾ നൽകാൻ വേണ്ടി അന്ന് കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തൃശ്ശൂരിലെ ആർച്ചീസ് ഗാലറിയിൽ പൊടിച്ചതും...പിന്നെ വിവാഹം കഴിഞ്ഞപ്പോൾ പ്രിയപ്പെട്ടവന് വേണ്ടി കാർഡുകളും സമ്മാനങ്ങളും വാങ്ങി കൂട്ടിയതും അതിനു മറുപടിയായി ഞാൻ വിശ്വസിക്കുന്നില്ല ഇങ്ങനെയൊരു ദിനമെന്നു മറുപടി കിട്ടിയതും....ഒന്ന് രണ്ടു വര്ഷം തിരിച്ചൊന്നും കിട്ടാതെ വന്നപ്പോൾ വാലൻന്റൈൻ എന്ന വിശ്വാസത്തെ പൂട്ടി പെട്ടിയിൽ വെച്ചതുമൊക്കെയാരുന്നു ഈ ദിവസത്തെ കുറിച്ച് എനിക്ക് ഓർക്കാനുള്ളത്...പിന്നീടെപ്പോഴോ എനിക്കും കിട്ടി ഇടയ്ക്കൊക്കെ പ്രണയ സമ്മാനങ്ങൾ ഈ ദിവസത്തിൽ. പക്ഷെ എന്തോ അപ്പോഴേക്കും വാലെന്റൈനിനോടുള്ള വിശ്വാസം എനിക്കും നഷ്ടപ്പെട്ടിരുന്നു. പകരം എന്റെ മനസ്സിൽ പ്രണയം എന്നും നിറഞ്ഞു നിന്നു - എന്റെ മകളോട്...മകളുടെ അച്ഛനോട്...കാലങ്ങൾ പിന്നെയും കടന്നു പോയപ്പോൾ എനിക്ക് പ്രണയിക്കാൻ ഒരു മകൾ കൂടി വന്നു... പക്ഷെ എനിക്കിഷ്ടമാണ് ഈ ദിനം...ഒരുപാട് പേർ ചുവപ്പു വസ്ത്രങ്ങൾ ധരിക്കുന്ന ദിനം - ചുറ്റിനും വർണാഭമായ ചുവപ്പു നിറം..ഞാനീ ദിവസം ആഘോഷിക്കാറില്ലെങ്കിലും, ഈ ദിവസം ആഘോഷിക്കേണ്ടെന്നു പറയുന്നവരോട് ഞാൻ യോജിക്കുന്നില്ല കേട്ടോ...എല്ലാ ദിവസവും പ്രണയിക്കാനുള്ളപ്പോൾ ഇങ്ങനെയൊരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നതൊരു മുടന്തു ന്യായമാണ്....ആർക്കാണ് ഇവിടെ എല്ലാ ദിവസവും പ്രണയിക്കാൻ സമയമുള്ളത്? എലികളെ പോലെ വെട്ടിപ്പടുക്കാനുള്ള മരണപാച്ചിലിൽ പ്രണയിക്കാൻ എത്ര പേർക്ക് സമയം കാണും? മനുഷ്യന് സമയമുണ്ടായിരുന്ന കാലത്തു പ്രണയിക്കാൻ ഇങ്ങനെയൊരു ദിനത്തിന്റെ ആവശ്യകത വേണ്ടിയിരുന്നില്ല...എന്നാലിന്ന് മറ്റു ദിവസങ്ങൾ പ്രണയിക്കുന്നതിനു മാറ്റി വെക്കാൻ സമയമില്ലാത്തവർക്കു എന്ത് കൊണ്ട് ഈ ദിവസം മാറ്റി വെച്ച് കൂടാ? 
--------------------------------------------------------------------------------------------------------------
വാലെന്റൈൻസ് ദിനത്തിൽ രാവിലെ ഇതെഴുതി തുടങ്ങിയപ്പോൾ ഞാൻ ചുറ്റും കണ്ട നിറം ചുവപ്പായിരുന്നു - വാലെന്റൈൻസ് ഡേയുടെ ചുവപ്പ്. ചുവപ്പ് നിറം മാറി കറുപ്പിന് വഴി തെളിയിച്ചത് എത്ര പെട്ടെന്നാണ് - ഇന്ന് വീരമൃത്യു വരിച്ച ധീര ജവാന്മാർ...അവരെയോർത്തു എങ്ങോ കണ്ണുനീർ പൊഴിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്ക് മാത്രമല്ല ഓരോ ഭാരതീയനും ഈ ദിനം നിമിഷങ്ങൾക്കകം കറുപ്പായി മാറി.....ചുവപ്പിൽ നിന്ന് കറുപ്പിലേക്കുള്ള കാതം ഇത്ര ചെറുതാണെന്ന് അറിയാതെ പോയി അല്ലെ നമ്മൾ?

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ