കുഞ്ഞമ്മയ്ക്ക് സ്നേഹപൂർവ്വം....
പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു.... നൃത്തത്തെ അവൾ നെഞ്ചോട് ചേർത്തിരുന്നു... നൃത്തം പഠിക്കണം എന്നത് അവളുടെ ഹൃദയാഭിലാഷമായിരുന്നു.... ഒരിക്കൽ സ്കൂൾ വാര്ഷികാഘോഷത്തിനു വേണ്ടി ടീച്ചർ കുട്ടികളെ സംഘനൃത്തത്തിനു തിരഞ്ഞെടുക്കുകയുണ്ടായി... ഈ കൊച്ചു കുട്ടിയെ നിർഭാഗ്യവശാൽ തിരഞ്ഞെടുത്തില്ല.. അതവൾക്കു വളരെ വിഷമമുണ്ടാക്കി... ആ കുഞ്ഞു ബാലിക ടീച്ചറോട് പറഞ്ഞു നോക്കി... പക്ഷെ ഇപ്പോൾ പറ്റില്ല അടുത്ത തവണ നോക്കാമെന്നു പറഞ്ഞു ടീച്ചർ അവളെ ആശ്വസിപ്പിച്ചു.... അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല... അവൾ വീട്ടിലെത്തി അമ്മയോട് പറഞ്ഞു ഒരുപാട് കരഞ്ഞു.... പാവം അവളുടെ അമ്മ എന്ത് ചെയ്യാൻ... പക്ഷെ കുട്ടിയുടെ വിഷമം കണ്ട അവളുടെ കുഞ്ഞമ്മ സ്കൂളിൽ പോയി കുട്ടിക്ക് വേണ്ടി സംസാരിക്കുമെന്ന് ഉറപ്പിച്ചു.... അങ്ങനെ കുഞ്ഞമ്മ സ്കൂളിൽ ചെന്ന് അവിടത്തെ പ്രധാന അധ്യാപികയായി സംസാരിക്കുകയുണ്ടായി... എല്ലാ സംഘനൃത്തങ്ങളും രൂപീകരിച്ചു കഴിഞ്ഞുവെന്നും ഇനി നിര്ബന്ധമെങ്കിൽ കുട്ടിയെ വീട്ടുകാർ തന്നെ നൃത്തം അഭ്യസിപ്പിച്ചു സ്റ്റേജിൽ കയറ്റമെന്നും അധ്യാപിക കുഞ്ഞമ്മയെ അറിയിച്ചു.... കുട്ടിയുടെ സങ്കടം സഹിക്ക വയ്യാതെ കുഞ്ഞമ്മ അതൊരു വാശിയായി എടുത്തു കുഞ്ഞിനെ നൃത്തം പഠിപ്പിച്ചു... i have an aunty.... aunty monica.... എന്ന് തുടങ്ങുന്ന ഒരു ഇംഗ്ലീഷ് നൃത്തരൂപമായിരുന്നു athu.... അന്നത്തെ ആ സ്റ്റേജിനു ഇന്ന് ആ കുട്ടിക്ക് കുഞ്ഞമ്മയോടു മനസ്സ് നിറഞ്ഞൊരു നന്ദി പറയണമെന്ന് തോന്നി.... thank you kunjamma for being my inspiration and support in the journey of my life.... 🥰

Wow
ReplyDelete