ഒരു പിറന്നാൾ ആശംസ
ഈ കൊറോണ കാലത്ത് മുഖപുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിനിടയിലാണ് കണ്ണുകൾ ആ മുഖത്ത് പതിഞ്ഞത്. പിന്നെയും പിന്നെയും നോക്കി, അതെ താൻ വിചാരിക്കുന്ന ആൾ തന്നെ, അവളോർത്തു...അങ്ങനെയങ്ങു മറക്കാൻ പറ്റില്ലല്ലോ ഈ മുഖം.....ഉടനെ മനസ്സിലെ CID ദാസൻ ഉണർന്നു...ഫ്രണ്ട് റിക്വസ്റ്റ് അയ്ക്കാനൊന്നും വിചാരിച്ചില്ല..പക്ഷെ കണ്ട സ്ഥിതിക്ക് കക്ഷിയുടെ കാര്യങ്ങൾ ഒന്ന് നോക്കി കാണണമെന്ന് വിചാരിച്ചു....ആഹാ, നോക്കിയപ്പോൾ തനിക്കു പരിചയമുള്ള ഒരു പ്രശസ്തനായ വക്കീലിന്റെ ഭാര്യയാണ് ഗഡി ഇപ്പോൾ എന്നറിഞ്ഞതും അറിയാതെ ചിരിച്ചു പോയി...കൊള്ളാം, എത്തേണ്ടിടത്തു തന്നെയെത്തി എന്ന് ഓർത്തു പോയി..
പണ്ട് ലാലേട്ടൻ എന്ന നടനെയും അദ്ദേഹം അഭിനയിച്ച സിനിമകളെയും ആരാധിച്ചു നടന്നിരുന്ന കുട്ടിക്കാലം ...മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടങ്ങോട്ടു 'കുമാരേട്ടൻ' ഒഴികെ അദ്ദേഹത്തിന്റെ 80 കളിലെ കഥാപാത്രങ്ങളെല്ലാം തന്നെ അവൾ എന്ന ആ കൊച്ചുകുട്ടിക്ക് ഒരുപാടിഷ്ടമായിരുന്നു...
അന്നിവിടങ്ങളിൽ VCR കടകൾ ഒരുപാടുണ്ടാരുന്നു..ദുബായിലെ മലയാളികൾ ബുധനാഴ്ച ആവുന്നതും കാത്തിരിക്കും കാരണം ബുധനാഴ്ചകളിലാണ് പുതിയ സിനിമകൾ അക്കാലങ്ങളിൽ ഇറങ്ങിയിരുന്നത്. വെക്കേഷനുകളിൽ ഇവിടെയുള്ള VCR കടകളിൽ പോയി മെമ്പർഷിപ്പ് എടുക്കുക, ഒരു മെമ്പർഷിപ് എന്ന് പറഞ്ഞാൽ 100 സിനിമകൾ എടുക്കാം..പിന്നീടങ്ങോട്ട് അവളും അനിയനും തമ്മിൽ മത്സരമാണ്....പഴയ ഹിന്ദിയും മലയാളവും പിന്നെ കമലഹാസന്റെ തമിഴ്ചിത്രങ്ങളുമായിരുന്നു അവൾക്കു പ്രിയമെങ്കിൽ അനിയന് ഇംഗ്ലീഷ് സിനിമകളും ഡിസ്നി അനിമേറ്റഡ് സിനിമകളും കാർട്ടൂണുകളും ആയിരുന്നു താൽപ്പര്യം. എങ്ങനെയായാലും ദിവസവും രണ്ടു പേരുടെയും ഇഷ്ടങ്ങൾ കോർത്തിണക്കി ശരാശരി ഒരു 4 കാസ്സെറ്റ് വരെ അവർ ഒരുമിച്ചിരുന്നു കണ്ടിരുന്നു.. വൈകുന്നേരങ്ങളിൽ അച്ഛനും അമ്മയും നടക്കാനിറങ്ങുമ്പോഴുള്ള സൈക്കിൾ യജ്ഞം....അതായിരുന്നു അന്നത്തെ അവരുടെ വെക്കേഷൻ ...
ഇങ്ങനെ വർഷത്തിൽ രണ്ടു മാസം വരുന്ന വേക്കേഷനുകളിൽ ലാലേട്ടൻ അങ്ങനെ അവളുടെ ജീവിതത്തിലെ ഭാഗമായി...ഈ വേക്കേഷനുകളിലാണ് പ്രധാന ഹോബിയായി നടീനടന്മാരുടെ ചിത്രശേഖരം അവൾ തുടങ്ങിയത്..ഒരു പാട് ആൽബങ്ങൾ ഉണ്ടാക്കി ....പഴയ പുസ്തകങ്ങൾ ഒക്കെ അവരുടെ ചിത്രങ്ങൾ ഒട്ടിച്ചു ആ ചിത്രങ്ങൾ അവരേത് സിനിമയിൽ അഭിനയിച്ചപ്പോൾ എടുത്തു, അതിലെ മറ്റു കഥാപാത്രങ്ങൾ, ഗാനങ്ങൾ തുടങ്ങിയ വിവരങ്ങളോടെ തയ്യാറാക്കിയിരുന്നു. എല്ലാ നടീനടന്മാർക്കും ആ ചിത്രശേഖരത്തിൽ പക്ഷെ തുല്യ പങ്കു കിട്ടിയിരുന്നില്ല...ലാലേട്ടനായിരുന്നു അതിൽ കൂടുതലും പേജുകളിൽ സ്ഥാനം പിടിച്ചിരുന്നത്..രാജാവിന്റെ മകൻ മുതലുള്ള കാലഘട്ടം ആയിരുന്നു അത്. അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകൾ എഴുതിയെടുക്കുക, അതിലെ വരികൾ കാണാപാഠം പഠിക്കുക, ഏതെങ്കിലും പുതിയ സിനിമയുടെ ഓഡിയോ കാസ്സെറ്റ് ഇറങ്ങുമ്പോഴേക്കും അത് പോയി വാങ്ങുക തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലമായിരുന്നു അത്.
ഉച്ചയ്ക്കുള്ള ഒരു മണിക്കൂർ എന്ത് വന്നാലും, അതേതു പരീക്ഷാകാലമായാലും റേഡിയോ ഏഷ്യക്കു വേണ്ടി മാറ്റി വെച്ചിരുന്ന ഒരു കാലം...അന്നത്തെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരുമണിക്കൂർ ഏതാണെന്നു ചോദിച്ചാൽ ആ ഒരു മണിക്കൂർ ആയിരുന്നുവെന്നു പറഞ്ഞ് ഇന്നവൾക്കു നൊസ്റ്റാൾജിയ എന്ന വാക്കിൽ ഒതുക്കേണ്ടി വരും....
പുതിയതായി ഇറങ്ങുന്ന സിനിമകൾ അച്ഛനും അമ്മയും അവളും അനിയനും കൂടി ദുബായിലും ഷാര്ജായിലുമുള്ള തീയേറ്ററുകളിൽ പോയി കാണുമായിരുന്നു....അന്നത്തെ കാലത്തു പറയാനായി ഉണ്ടായിരുന്ന പ്രധാന തീയേറ്ററുകൾ ഷാർജയിലെ അൽ ഹംറായും, ദുബായിലെ സ്ട്രാൻഡ് സിനിമയും, അൽ നാസർ സിനിമയും ഒക്കെയായിരുന്നു. ലാലേട്ടന്റെ സിനിമാജീവിതത്തിലെ സുവര്ണകാലമായിരുന്ന 80 കളും 90 കളും - ഒരുപക്ഷെ ഒരുനടനും ഓരോ വർഷവും ഇത്രയധികം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല...ലാലേട്ടന് നാഷണൽ അവാർഡ് കിട്ടിയത് അന്നവൾക്കു ഒരു ആഘോഷം തന്നെയായിരുന്നു...അങ്ങനെയിരിക്കെയാണ് അവളുടെ അടുത്തേക്ക് സ്കൂൾ ബസിൽ വെച്ചു നമ്മുടെ മുഖപുസ്തകത്തിലെ 'ഗഡി' കടന്നു വരുന്നത്. തികച്ചും ആകസ്മികമായി ഒരിക്കൽ ഒരു സംഭാഷണവേളയിൽ ലാലേട്ടനോടുള്ള ആരാധന അവൾ ആ പുതിയ കൂട്ടുകാരിയോട് തുറന്നു പറയാനിടയായി. അത് കേട്ടതും നമ്മുടെ കഥാപാത്രം ആ രഹസ്യം അവളെ അറിയിച്ചു. മോഹൻലാൽ എന്ന മഹാനടൻ ഒരു സാധാരണ മനുഷ്യനാണെന്നും തന്റെ കുടുംബസുഹൃത്താണെന്നും പലപ്പോഴും അവരുടെ വീട്ടിൽ വന്നു പോകുന്നതാണെന്നുമൊക്കെയുള്ള കഥകൾ...കമലദളം എന്ന ചിത്രം ഇറങ്ങിയ സമയമായിരുന്നു...ആ സിനിമയുടെ ചിത്രീകരണവേളയിൽ താടിയും മുടിയുമൊക്കെ വെച്ച ലാലേട്ടൻ അവരുടെ വീട്ടിൽ പോയ കഥയൊക്കെ കേട്ട് ലാലേട്ടന്റെ ആ കൊച്ചു ആരാധികക്ക് രോമാഞ്ചപുളകിതയായി...തുടർന്നുള്ള ദിവസങ്ങളിൽ എന്നും അവൾ കാത്തിരുന്നു ലാലേട്ടന്റെ കഥകളുമായി വരുന്ന ആ കൂട്ടുകാരിയെ...പിന്നീടങ്ങോട്ടുള്ള ബസ് യാത്രകൾ ഒരുപാട് ലാലേട്ടൻ കഥകൾ കേട്ടായിരുന്നു...അങ്ങനെ കുറെ നാൾ...പതുക്കെ പതുക്കെ അവൾക്കു മനസ്സിലായി താൻ നല്ല വിദഗ്ദ്ധമായി വിഡ്ഢിയാക്കപ്പെടുകയായിരുന്നെന്ന്...എങ്കിലും ഇന്നും ആ കഥകളൊക്കെ ഓർക്കുന്നത് അവൾക്കൊരുപാടിഷ്ടമാണ്..പ്രിയപ്പെട്ട ലാലേട്ടനെ അവൾക്കു നേരിട്ട് കാണാൻ അവസരം ലഭിച്ചത് വിവാഹിതയായി പിന്നെയും വർഷങ്ങൾക്കു ശേഷം അബുദാബിയിൽ വെച്ച് ഒരു പരിപാടിക്ക് അദ്ദേഹം വന്നപ്പോഴാണ്. അദ്ദേഹത്തിന്റെ അടുത്ത് പോയി പരിചയപ്പെടാനുള്ള ഒരവസരം കിട്ടി..ഒരു പാട് കാര്യങ്ങൾ സംസാരിക്കണമെന്ന് അവൾ നേരത്തെ ഓർത്തു വെച്ചിരുന്നു..പക്ഷെ അദ്ദേഹത്തെ മുന്നിൽ കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവൾ നിന്ന് പോയി....
ഇന്ന് ലാലേട്ടന്റെ വിരലിലെണ്ണാവുന്ന സിനിമകളെ അവൾ കാണാറുള്ളു....കാരണം മനസ്സ് കൊണ്ട് അവൾ 80-കളും 90 -കളും പിന്നിട്ടിട്ടില്ലാത്തത് കൊണ്ടായിരിക്കാം...
ഷഷ്ടിപൂർത്തിയിലെത്തി നിൽക്കുന്ന ആ മഹാനടന് ഒരാശംസയായി 'അവൾ' എഴുതി തുടങ്ങിയ കുറിപ്പ് - ഇനിയും ഒരുപാട് കാലം എല്ലാവരുടെയും ലാലേട്ടനായി ആയുരാരോഗ്യസൗഖ്യങ്ങളോടെ അങ്ങുണ്ടാവണം..അതിനു വേണ്ടി പ്രാർത്ഥിക്കുന്നു.....
എന്ന്, അവൾ

Comments
Post a Comment