ഓൺലൈൻ അപാരതകൾ
വേറെ ജോലി ഉണ്ടായിരുന്നത് വേണ്ടെന്നു വെച്ച് അധ്യാപനം എന്ന ജോലി ഇഷ്ടപ്പെട്ട് അതും കുഞ്ഞിമക്കളെ തന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് ഈ ജോലിയിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ...കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരുപക്ഷെ നമ്മുടെ നാട്ടിലെ അധ്യാപകർ ജൂൺ ആകുമ്പോഴേക്കും കൊറോണ കാലമൊക്കെ മാറി സാധാരണ രീതിയിൽ ക്ലാസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച് ഇരുന്നപ്പോൾ ഞങ്ങൾ പ്രവാസികളായ അധ്യാപകർ ഊർജസ്വലരായി ഓൺലൈൻ അധ്യാപനം എന്ന പതിനെട്ടാം പടി കയറാൻ തയ്യാറായി.
അധ്യാപകരാരും സ്വപ്നത്തിൽ പോലും കാണാത്ത, പ്രതീക്ഷിക്കാത്ത മേഖലകളും പ്രതിബന്ധങ്ങളുമാണ് ഞങ്ങൾക്ക് തരണം ചെയ്യേണ്ടി വന്നത്...സ്വന്തം മക്കളെ പോലെ കരുതുന്ന കുഞ്ഞിമക്കളോടു യാത്ര പോലും പറയാനാവാതെ കഴിഞ്ഞ അധ്യയന വര്ഷം അവസാനിച്ചപ്പോൾ ഞങ്ങളുടെ മനസ്സ് അത്രയ്ക്ക് വേദനിച്ചു...മാർച്ച് മാസത്തിന്റെ തുടക്കം ഞങ്ങളുടെ തൊഴിലിന്റെ ഭാവി എങ്ങനെയാണെന്ന് നിശ്ചയമില്ലായ്മ ആയിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ 'ഓൺലൈൻ' എന്ന സാങ്കേതികതയിലേക്കു ഞങ്ങൾ നീങ്ങി.
കമ്പ്യൂട്ടർ പരിജ്ഞാനം വളരെ ചുരുങ്ങിയ നിലയിൽ വേണ്ടിയിരുന്ന അധ്യാപകവൃന്ദത്തിന് പെട്ടെന്നാണ് 'മൈക്രോസോഫ്ട് ടീമ്സിന്റെ' ഉറ്റ ചങ്ങാതിയായി മാറേണ്ടി വന്നത്. അവിടുന്നങ്ങോട്ട് പിന്നെ ക്വിസുകൾ രൂപപ്പെടുത്തുക, powerpoint presentations ഉണ്ടാക്കുക എന്തിനധികം പറയുന്നു കുഞ്ഞിമക്കളെ മുന്നിൽ കാണാതെ അവരുണ്ടെന്നു സങ്കൽപ്പിച്ച് അവരോടു സംസാരിക്കുക, അതിന്റെ വീഡിയോ എടുക്കുക ...തുടങ്ങി അധ്യാപകരെ മുഴുവൻ കാത്തു നിന്നതു ഇങ്ങനെയുള്ള കലാപരിപാടികളാണ്...പരസ്പരം സഹായിച്ചും പകലും രാത്രിയും അറിയാതെയുമാണ് കഴിഞ്ഞ മാസങ്ങളായി ഞങ്ങൾ ഞങ്ങളുടെ തൊഴിൽ ചെയ്യുന്നത്..ഏതു ടീച്ചറോട് ചോദിച്ചാലും അറിയും എന്തൊക്കെ ചെയ്താലും ഒരു ടീച്ചർ ഏറ്റവും അധികം സന്തോഷിക്കുന്നത് തന്റെ ക്ലാസ്സിലെ മക്കൾ കൺമുന്നിലുണ്ടെങ്കിലാണെന്ന്...ആ മക്കളെയാണ് കഴിഞ്ഞ രണ്ടു മാസങ്ങളായി കാണാതെ അവരെ വിഡിയോയിൽ മാത്രം കണ്ടുള്ള പരിചയത്തിൽ അവരെ പറ്റി മനസ്സിലാക്കി അവരുടെ പ്രിയപ്പെട്ട ടീച്ചർ ആവാൻ ഞങ്ങളെ പോലുള്ളവർക്ക് കഴിയുന്നത്.
ജൂൺ ആയപ്പോൾ നാട്ടിലുമെത്തിയല്ലോ ഓൺലൈൻ പഠനം...ഇന്നലെ കൊറേ ട്രോളുകൾ ഇറങ്ങിയല്ലോ...ഒരു ടീച്ചറുടെ ട്രോളുകൾ ഞാൻ കാണുന്നത് എന്റെ ചില കൂട്ടുകാർ 'നീയും ഇങ്ങനെയാണോ ക്ലാസ് എടുക്കുന്നത്?' എന്ന് ചോദിച്ചു അയച്ചു തന്നപ്പോഴാണ്....സത്യത്തിൽ അറിഞ്ഞില്ല ഇതൊരു അധ്യാപികയെ വെച്ച് ഉണ്ടാക്കിയ ട്രോള് ആണെന്ന്...ഏതോ കോമഡികാരുടെ പരിപാടി വെച്ച് പൊതുവായി ഓൺലൈൻ പഠനത്തെ പറ്റി പറയുന്നതാണെന്നേ കരുതിയുള്ളൂ. ട്രോള് കണ്ടു സത്യം പറയട്ടെ,ഞാനും ചിരിച്ചു....ഓർത്തും പോയി ഈശ്വരാ, ഇതായിരിക്കുമോ എല്ലാ വീടുകളിലും നടക്കുന്നത് എന്ന്...പിന്നീടാണ് ഇത് സത്യത്തിൽ ഒരു ടീച്ചറുടെ തന്നെ വീഡിയോ എടുത്തു അതിൽ ട്രോളര്മാര് കേറി ചാർത്തി കൊ ടുക്കുന്നതാണെന്ന്...അതറിഞ്ഞപ്പോൾ സത്യത്തിൽ നെഞ്ച് തകരുന്ന വേദനയാണ് തോന്നിയത്...കോമഡി പരിപാടിയല്ല ആ ടീച്ചർ ചെയ്തിരിക്കുന്നത്....നമ്മുടെ കുഞ്ഞി മക്കളെ പഠിപ്പിക്കാൻ നല്ലൊരു കഥ പറഞ്ഞു കൊടുത്തു....അത് കുഞ്ഞുങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ, ആ വീഡിയോ കാണുന്ന അര മണിക്കൂർ അവർ ആ കഥയിൽ ലയിച്ചിരിക്കുംവിധം തന്നെ മനോഹരമായി ആ ടീച്ചർ ക്ലാസ് എടുത്തു. തികച്ചും അഭിനന്ദനീയമായ രീതിയിൽ....അതിനെയാണ് ട്രോളര്മാര് ഇത്രയും മോശമാക്കി കാണിച്ചിരിക്കുന്നത്, എല്ലാവരും ചിരിച്ചു തള്ളുന്നത്.. തികച്ചും ലജ്ജാവഹം..ഒന്നോർത്തു സമാധാനം, ഇങ്ങനെയെങ്കിലും ഒന്നാം ക്ലാസ്സിലെ ഒരു കഥ അവർക്കു കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ..ആ ടീച്ചർ എടുത്ത പോലെ ഒരു ക്ലാസ് എടുത്തു പത്തു-മുപ്പതു കുരുന്നുകളെ ഒരേ സമയം മുന്നിൽ പിടിച്ചിരുത്താൻ ഈ ചെയ്തവർക്കോ ഇത് കണ്ടു ചിരിക്കുന്നവർക്കോ കഴിയുമോ? എങ്കിൽ നിങ്ങൾക്കു ചിരിക്കാൻ അവകാശമുണ്ട്....അല്ലെങ്കിൽ ദയവു ചെയ്തു ഓൺലൈൻ പഠനം നടത്തുന്ന ടീച്ചർമാരെ അവരുടെ വഴിക്കു വിടുക.
ഇതെഴുതിയപ്പോൾ, മനസ്സിനെ മുറിവേൽപ്പിക്കുന്ന മറ്റൊരു കാര്യം പറയാതെ വയ്യ...പ്രവാസലോകത്തു ഓൺലൈൻ പഠനം നേരത്തെ തുടങ്ങിയത് കൊണ്ട് ഇവിടെ കാണാറുള്ള ട്രോളുകൾ ലാപ്‌ടോപ്പിന് മുന്നിൽ ഇരുന്നു ഉറങ്ങുന്ന കുട്ടിയും, നാളെയുടെ ഭാവി അമ്മമാരുടെ കയ്യിൽ എന്ന് പറഞ്ഞു മകനെ മടിയിൽ കിടത്തി ഉറക്കി നോട്ട് എഴുതുന്ന അമ്മ. ഒന്നാലോചിച്ചു നോക്കു , എന്താണ് ഇതിൽ കൂടെ പറയാനുദ്ദേശിക്കുന്നത്..കുട്ടി സമയത്തിനു കിടത്തിയുറക്കാൻ അമ്മമാർക്ക് കഴിയാതെ വന്നാൽ ആ കുട്ടി ക്ലാസ് സമയത്തു തന്നെ കിടന്നുറങ്ങും....അപ്പോൾ സത്യമല്ലേ ...അങ്ങനെയുള്ള അമ്മമാരുടെ കയ്യിലായല്ലോ നാളെയുടെ ഭാവി. ഇതായിരിക്കുമോ ഉദ്ദേശിച്ചത്? പലരും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു കണ്ടിരുന്നു ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ ഉറങ്ങുന്ന മക്കളെ, ഓടി കളിക്കുന്ന മക്കളെ, ലാപ്‌ടോപ്പിന് മുന്നിലിരുന്നു കളിക്കുന്ന മക്കളെ....ഇതെല്ലാമാണ് പലയിടത്തും നടക്കുന്നതെന്ന് ഞങ്ങൾ അധ്യാപകർക്ക് അറിയാം....എങ്കിലും ഞങളുടെ ജോലി അത് നല്ല ആത്മാർത്ഥതയോടെ തന്നെ ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്....അതിനു നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഏറ്റവും ഭംഗിയായി തന്നെ അത് ചെയ്യാൻ ഞങ്ങൾക്ക് കഴിയും....ഇങ്ങനെയുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം മക്കളെ പറഞ്ഞു മനസ്സിലാക്കി ഓൺലൈൻ ക്ലാസ് മുറികളിൽ എത്തിക്കാൻ ശ്രമിക്കു..അങ്ങനെ ചെയ്‌താൽ നല്ലത്..കാരണം, ഇനിയും അനിശ്ചിതമാണ് നമ്മുടെ ജീവിതം എന്നാണു പഴയ രീതിയിൽ ആവുകയെന്നത്.
കൊറോണ എല്ലാ മേഖലയെയും പിടിച്ചുലച്ചപ്പോൾ രാവും പകലും ഇല്ലാതെ ജോലി ഏറ്റെടുത്ത അധ്യാപകരെ ബഹുമാനിക്കണമെന്നു നിർബന്ധമില്ല....പക്ഷെ ഇങ്ങനെയുള്ള ട്രോളുകൾ ഇറങ്ങുമ്പോൾ, അതിനു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു അവരെ അപമാനിക്കാതിരിക്കുക...

Ente makante first teacher anu Beena ma'am.. Oru thavanapolum nerit kandilla ennalum aa teacher student bond alavilum apparamanu... Valare nannayittanu class eduthirunnathum ente mon kand erunnathum... Teachers ne sarikkum salute cheyyenda oru time ayirunnu ee elearning.. Avarude hardwork and dedication.. 🙏🙏
ReplyDelete♥️
Delete