കാലമേ...എനിക്ക് മാപ്പ്
അന്ന് തിരക്കേറിയ റോഡരികില്‍ വെച്ചു കൃഷ്ണനുണ്ണിയെ കണ്ടപ്പോള്‍ ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും ഒരു പുഞ്ചിരിയോടെ എന്ടടുത്തു വന്നു 'ഓര്‍മ്മയുണ്ടോ എന്നെ' എന്നാ ചോദ്യത്തില്‍ ഞാന്‍ വല്ലാത്തൊരു നിശ്ചലാവസ്ഥയിലേക്ക് ആണ്ടു പോയി. അതെ, പണ്ട് എന്റെ ക്ലാസ്സില്‍ പുതുതായി വന്നു ചേർന്ന കൃഷ്ണനുണ്ണിയായിരുന്നു അത്....പക്ഷെ കുറച്ചു മാസങ്ങളെ കൃഷ്ണനുണ്ണി എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ.....പിന്നെ കൃഷ്ണനുണ്ണിയെ കുറച്ച് ഒരു വിവരവും ഞങ്ങള്‍ക്കുണ്ടയില്ല...
പെട്ടെന്ന് വന്നു പെട്ടെന്ന് തന്നെ എങ്ങോ പോയി. എന്തൊക്കെയോ ഓര്‍ത്തു നിന്നപ്പോള്‍ കൃഷ്ണനുണ്ണിയുടെ ശബ്ദം എന്ന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
'സുഖമല്ലേ അനുവിന്?'....'
അതെയെന്നു മെല്ലെ തലയാട്ടി ഞാന്‍....
'സുഖമല്ലേ അനുവിന്?'....'
അതെയെന്നു മെല്ലെ തലയാട്ടി ഞാന്‍....
പണ്ട് മുതലേ എന്റെ മനസ്സിലുള്ള സംശയം ചോദിക്കാമെന്ന് വെച്ചു ഞാന്‍...
' എന്തെ അന്ന് പെട്ടെന്ന് ക്ലാസ്സില്‍ നിന്ന് പോയത്..ഞങ്ങള്‍ എല്ലാവരും കൃഷ്ണനുന്ണിയെ പറ്റി കുറെ അന്വേഷിച്ചു അന്ന് ടീച്ചര്‍മാരുടെ അടുത്ത്....ആരും ഒന്നും പറഞ്ഞില്ല...."
' എന്തെ അന്ന് പെട്ടെന്ന് ക്ലാസ്സില്‍ നിന്ന് പോയത്..ഞങ്ങള്‍ എല്ലാവരും കൃഷ്ണനുന്ണിയെ പറ്റി കുറെ അന്വേഷിച്ചു അന്ന് ടീച്ചര്‍മാരുടെ അടുത്ത്....ആരും ഒന്നും പറഞ്ഞില്ല...."
എന്റെ ചോദ്യം കേട്ട് കൃഷ്ണനുണ്ണി മെല്ലെ ചിരിച്ചു....ആ ചിരി കണ്ടപ്പോള്‍ പണ്ട് ക്ലാസ്സില്‍ ഇരുന്നു എപ്പോഴും ചിരിക്കാറുള്ള മുഖമാണ് ഓര്‍മ്മ വന്നത്...
പുതുതായി വന്ന കുട്ടിയായത് കൊണ്ട് അധികമാരും കൂട്ടില്ലായിരുന്നു അന്ന് കൃഷ്ണനുണ്ണിക്ക്. ഞങ്ങളുടെ ഭരണമായിരുന്നു ക്ലാസ്സില്‍. ഞങ്ങള്‍ പറയുന്നതെല്ലാം ശ്രദ്ധിച്ചു പുഞ്ചിരിച്ചു കൊണ്ടിരിക്കും എപ്പോഴും.
' അപ്പൊ അനു അറിഞ്ഞില്ല അല്ലെ...."
എന്നും പറഞ്ഞു പിന്നെയും കൃഷ്ണനുണ്ണി മന്ദഹസിച്ചു.
എന്നും പറഞ്ഞു പിന്നെയും കൃഷ്ണനുണ്ണി മന്ദഹസിച്ചു.
' അനു അന്ന് എന്നെ പറ്റി ഹെഡ് മാസ്റ്റര്‍ക്ക് പരാതി കൊടുത്തത് മറന്നോ.....അതൊരു വല്ല്യ പ്രശ്നമായി.....മാപ്പ് പറഞ്ഞിട്ടും അവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സമ്മതിച്ചില്ല. അവര്‍ക്ക് വലുത് കുട്ടിക്കാലം മുതലേ അവരുടെ സ്കൂളില്‍ പഠിച്ച അനുവായിരുന്നു. അവരുടെ റാങ്ക് പ്രതീക്ഷയായിരുന്ന അനുവിനെ ബാധിക്കുന്ന ഒന്നും അവര്‍ക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു. എന്നോട് അവര്‍ TC വാങ്ങി സ്കൂള്‍ വിട്ടു പോവാന്‍ പറഞ്ഞു അന്ന്. എന്റെ അമ്മ വന്നു കുറെ പറഞ്ഞു നോക്കി. അവര്‍ കേട്ടില്ല."
ഞാന്‍ വിറങ്ങലിച്ചു നിന്ന് പോയി കൃഷ്ണനുണ്ണി പറയുന്നത് കേട്ടിട്ട്....
കൃഷ്ണനുണ്ണി തുടര്‍ന്നു......
"പത്താം ക്ലാസ്സിലല്ലേ ഞാന്‍ അവിടെ ചേര്‍ന്നത്....ചേര്‍ന്നതിന്റെ ഏതാനും മാസത്തിനുള്ളില്‍ തന്നെ TC-യും. ഒരു പാട് ശ്രമിച്ചു നോക്കി പലയിടത്തും...പക്ഷെ എനിക്ക് വേറെ ഒരിടത്തും അഡ്മിഷന്‍ കിട്ടിയില്ല.....അച്ഛന്‍ ദൂരെയായതു കൊണ്ട് അമ്മ കുറെ ഓടി നടന്നു എന്റെ സീറ്റിനു വേണ്ടി. പക്ഷെ എങ്ങും ശെരിയായില്ലാ...പിന്നെ ആ വര്ഷം കളയേണ്ടി വന്നു. അടുത്ത വര്‍ഷമേ പരീക്ഷയെഴുതാന്‍ പറ്റിയുള്ളൂ"

ഇതെല്ലാം കേട്ട് മിഴിച്ചു നിന്ന് പോയ എന്നെ നോക്കി കൃഷ്ണനുണ്ണി വീണ്ടും പുഞ്ചിരിച്ചു.
"അനുവിന് പത്തില്‍ റാങ്ക് ഉണ്ടായിരുന്നു അല്ലെ. ഞാന്‍ പത്രത്തില്‍ ഫോട്ടോ കണ്ടിരുന്നു അന്ന്."
ഞാന്‍ മെല്ലെ തലയാട്ടി. എന്റെ നേരെയുള്ള കൃഷ്ണനുണ്ണിയുടെ പുഞ്ചിരിയെ നേരിടാന്‍ എനിക്ക് കഴിഞ്ഞില്ല. എവ്ടെയെങ്കിലും ഓടിയൊളിക്കാന്‍ മനസ്സ് വെമ്പി.
"അനു മറന്നു കാണും ഒരുപക്ഷെ എല്ലാം....എനിക്ക് പരിഭവമൊന്നുമില്ല ട്ടോ. അനുവിന്റെ കാര്യങ്ങളൊക്കെ ഞാന്‍ അറിയാറുണ്ട്."
എന്റെ മുഖഭാവം കണ്ടിട്ടാവാം കൃഷ്ണനുണ്ണിക്ക് പിന്നെയും പുഞ്ചിരി
"അനുവിനെ കാണുമ്പോള്‍ ഒന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. വേറൊന്നുമല്ല.....ഞാന്‍ എന്റെ അമ്മയെയും അച്ഛനെയും കൂട്ടി വീട്ടില്‍ വരട്ടെ...? അനുവിന് സമ്മതമാണെങ്കില്‍...ഞാന്‍ അനുവിനെ കല്യാണം കഴിക്കട്ടെ?'
ഇതും കൂടി കേട്ടപ്പോള്‍ ഭൂമി പിളര്‍ന്നു ഞാന്‍ താഴേക്കു പോകുന്നതായി എനിക്ക് തോന്നി. എന്റെ മറുപടിക്ക് വേണ്ടി ആദ്യമായി പുഞ്ചിരിക്കാതെ എന്റെ മുഖത്തേക്ക് നോക്കി പണ്ട് ഹിസ്റ്ററി നോട്ട് തിരിച്ചു തന്നപോഴുള്ള അതെ മുഖഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണനുണ്ണിയെ നോക്കിയപ്പോള്‍ മനസ്സിലെവിടെയോ എന്തെന്നില്ലാത്ത ഒരു നോവ് അനുഭവപ്പെട്ടു...
ആദ്യമായി തോല്‍വിയുടെ കൈപ്പുരസം ഞാന്‍ നുകര്‍ന്നു.
"എന്റെ വിവാഹം നിശ്ചയിച്ചു കൃഷ്ണനുണ്ണി.....അടുത്ത മാസം പത്താം തീയതിയാണ്."
അത് പറയുമ്പോള്‍ മനസ്സില്‍ ഒരു നഷ്ടബോധവും നീറ്റലും ഒരു പക്ഷെ അത് കേട്ട കൃഷ്ണനുണ്ണിയെക്കാളും എനിക്കാവാം തോന്നിയത്.
"ഓ...അതെയോ....സോറി...സാരല്ല്യ....അനുവിന് ഒന്നും തോന്നരുത്. എന്റെ എല്ലാ ഭാവുകങ്ങളും"
ഇതും പറഞ്ഞു പുഞ്ചിരി തൂകി എന്നെങ്ങിലും കാണാം എന്ന് പറഞ്ഞു കടവന്ത്രയിലെ തിരക്കേറിയ റോഡിലേക്ക് കൃഷ്ണനുണ്ണി നടന്നു നീങ്ങി....കൃഷ്ണനുണ്ണി കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു......
കൃഷ്ണനുണ്ണി എന്ത് ചെയ്യുന്നുവെന്നോ എവിടെയാന്നോ ഒന്നും ചോദിക്കാനുള്ള സാവകാശം എനിക്ക് കിട്ടിയില്ല.....
എവടെ നിന്നൊ വന്ന് എവ്ടെക്കോ പോയ കൃഷ്ണനുണ്ണി.....റോഡിലെ തിരക്കിലൂടെ മുന്നോട്ടു നീങ്ങിയ എന്റെ മനസ്സില്‍ നിന്ന് വിട്ടു പോയില്ല ആ പുഞ്ചിരി....
എന്നോട് തന്നെ പുച്ഛം തോന്നി ആദ്യമായി എനിക്ക്. വളരെ നിസ്സാരമായ ഒരു പ്രശ്നത്തെ വലിച്ചു വലുതാക്കിയ എന്നോട് എനിക്ക് തന്നെ വെറുപ്പ് തോന്നി. സ്കൂളില്‍ പഠിക്കുമ്പോള്‍ കലാസാഹിത്യവേദികളിലും പഠിപ്പിലും എല്ലാം എന്നും ഒന്നാമതായിരുന്നു ഞാന്‍....ഒരു തരം വാശിയായിരുന്നു എന്നും...എല്ലാം നേടി പിടിക്കണമെന്ന വാശി...അതിനു വേണ്ടി എത്ര അധ്വാനിക്കാനും മടിയു്ണ്ടായിരുന്നില്ല....ഹൈസ്കൂള്‍ കയറിയപ്പോള്‍ മുതല്‍ ടീച്ചര്‍മാര്‍ അവരുടെ ഭാവി റാങ്ക് പ്രതീക്ഷയാണ് ഞാനെന്നു മുന്‍കൂട്ടി വിധിയെഴുതി. അത് എന്റെ മനസ്സില്‍ വാശിയും റാങ്ക് പ്രതീക്ഷയും നിറച്ചു.
ഒരു സാധാരണ ഗവണ്മെന്റ് സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചത്. എല്ലാ ക്ലാസ്സിലും ടീച്ചർമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന കുട്ടി എന്ന അഹങ്കാരം എനിക്ക് നന്നായിട്ടുണ്ടായിരുന്നു അന്ന്.
ആയിടയ്ക്ക് ഫിസിക്സ് ക്ലാസ്സില്‍ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ തയ്യാറായിരുന്ന എന്നെ ഞെട്ടിപ്പിച്ചു കൊണ്ടാണ് അന്ന് കൃഷ്ണനുണ്ണിയുടെ ശബ്ദം കേട്ടത്. ഞങ്ങളുടെ ക്ലാസിലെ എല്ലാവരും അന്ന് ഞെട്ടി. ഇന്നലെ വന്ന ഇവനോ ഉത്തരം പറയുന്നത് എന്ന മട്ടില്‍ ഞങ്ങള്‍ അവന്ടെ മുഖത്തേക്ക് നോക്കി. അങ്ങനെ കുറച്ചു ദിവസത്തിനുള്ളില്‍ കൃഷ്ണനുണ്ണി എന്റെ ശത്രുവായി മാറി. ആയിടെ കൃഷ്ണനുണ്ണി എന്റെ കണക്ക് ട്യൂഷൻ ക്ലാസ്സില്‍ ചേര്‍ന്നു. അവനെ കാണുന്നത് തന്നെ വെറുപ്പായി തുടങ്ങി എനിക്ക്. കൃഷ്ണനുണ്ണി പക്ഷെ എന്നെ എപ്പോള്‍ കണ്ടാലും പുഞ്ചിരിക്കും.
കൃഷ്ണനുണ്ണിയെ ശത്രുവായി കണ്ടെങ്കിലും അവന്റെ പുഞ്ചിരി എനിക്ക് വളരെ ഇഷ്ടമായിരുന്നു.

അങ്ങനെയിരിക്കെ ഹിസ്റ്ററി നോട്ട് എഴുതാന്‍ വേണ്ടി കൃഷ്ണനുണ്ണി ഒരു ദിവസം എന്നോട് ചോദിച്ചു. അത് തിരിച്ചു തന്നപ്പോള്‍ അതിന്റെ ഉള്ളില്‍ ഒരു കത്ത്.....
എനിക്ക് കിട്ടിയ ആദ്യത്തെ പ്രേമ ലേഖനം...
വടിവൊത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്ന ആ കത്ത് കൃഷ്ണനുണ്ണിയോടുള്ള എന്റെ വെറുപ്പിന്റെ ആഴം കൂട്ടുക തന്നെ ചെയ്തു. ക്ലാസ് ടീച്ചര്‍, ഹെഡ് മാസ്റ്റര്‍ തുടങ്ങിയവരെയൊക്കെ കാണിച്ചു അതൊരു ഭൂലോക പ്രശ്നമാക്കി ഞാന്‍ തീര്‍ത്തു. പിറ്റേ ദിവസം കൃഷ്ണനുണ്ണി ക്ലാസ്സില്‍ വന്നില്ല....ദിവസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. എന്നും ഞാന്‍ ക്ലാസ്സിലെത്തുമ്പോഴും ആദ്യം നോക്കും കൃഷ്ണനുണ്ണി എത്തിയിട്ടുണ്ടോ എന്ന്....

ഇല്ല....കൃഷ്ണനുണ്ണി പിന്നെ ക്ലാസ്സില്‍ വന്നില്ല. ടീച്ചറോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് കഴിഞ്ഞില്ല..എപ്പോഴോ ആരോ പറഞ്ഞു കേട്ടു കൃഷ്ണനുണ്ണി സ്കൂള്‍ മാറി പോയെന്ന്. അത് കേട്ടപ്പോള്‍ അന്ന് സന്തോഷം തോന്നി. പ്രായത്തിന്റെ പക്വത കുറവ്....വെറും കുറച്ചു മാസത്തെ പരിചയം മാത്രമുള്ളത് കൊണ്ട് കൃഷ്ണനുണ്ണി ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഞങ്ങളുടെ ക്ലാസ്സിലെ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ഇതള്‍ പൊഴിയുന്ന ലാഘവത്തിൽ ദിവസങ്ങളും പൊഴിഞ്ഞു........
SSLC പരീക്ഷയില്‍ റാങ്ക് വാങ്ങി സ്കൂളിന്റെ അഭിമാനമായി ഞാന്‍ മാറി...പിന്നീടങ്ങോട്ട് ഒരു പാട് പടവുകള്‍ ഞാന്‍ കേറി....
ഒരിക്കലും ഓര്‍ത്തില്ല.....പെട്ടെന്ന് മാഞ്ഞു പോയ കൃഷ്ണനുണ്ണിയെ പറ്റി...ഒരിക്കലും അറിഞ്ഞില്ല ഞാന്‍ കാരണം ഒരു വര്ഷം നഷ്ടപ്പെട്ട എന്റെ കൂട്ടുകാരന്റെ നോവിനെ പറ്റി.
വര്‍ഷങ്ങളോളം അന്നത്തെ പ്രണയം സൂക്ഷിച്ച കൃഷ്ണനുണ്ണി.....നിന്നിലെ നന്മയെ ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു....
ക്ഷമ ചോദിയ്ക്കാനുള്ള നന്മ എനിക്കുണ്ടോയെന്നറിയില്ല.... ഇനിയെന്നെങ്കിലും കാണുമോ നമ്മളെന്നും അറിയില്ല. എങ്കിലും മാപ്പ്...കാലമേ എനിക്ക് മാപ്പ്!
Comments
Post a Comment