Posts

പ്രയാണം

Image
മേഘങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റാടിയായി പറന്നു നടക്കുകയായിരുന്നു ഞാന്‍. ഇടയ്ക്കെപ്പൊഴോ ശരീരം നുറുങ്ങുന്ന വേദന....അസഹ്യമായിരുന്നെങ്കിലും അത് താല്‍ക്കാലികമായി തോന്നി...വേദന സഹിക്കാതെ വരുമ്പോള്‍ പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നപോലെ തോന്നും...പിന്നെ നല്ല സുഖമാണ് , കുറച്ചു സമയത്തേയ്ക്ക്.. അങ്ങനെയിരിക്കെയാണ് പെട്ടെന്ന് മോളുടെ കരച്ചില്‍ കേട്ടത്. ശ്രദ്ധിച്ചു നോക്കി - അതെ , മക്കള്‍ രണ്ടു പേരും കരയുന്നുണ്ടല്ലോ..എന്താവും കാരണം ? പെട്ടെന്ന് എന്റെ കയ്യിലേക്ക് ഒരു മഴത്തുള്ളി വന്നുവീണപോലെ തോന്നി. മഴ പെയ്യുന്നോ ? കണ്ണുകള്‍ മെല്ലെ തുറന്നു നോക്കി - ഇല്ല , മുന്നില്‍ കണ്ടത് വിദൂരതയിലേയ്ക്ക് നോക്കിയിരിക്കുന്ന പ്രിയതമന്റെ മുഖം. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു! അയ്യോ...!! ഡോക്ടര്‍ അന്ന് കണ്ടപ്പോള്‍ പറഞ്ഞിരുന്നു എന്റെ രോഗം മാറാത്തതാണെന്ന് - അതായിരിക്കും അദ്ദേഹത്തിനു സഹിക്കാന്‍ പറ്റാതെ കരയുന്നത്....പാവം! മാസങ്ങള്‍ക്കുമുന്‍പ് വെറുമൊരു ശര്‍ദ്ദിയില്‍ തുടങ്ങിയതല്ലേ എന്റെ രോഗം. ഇന്നിപ്പോള്‍ വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല. എന്താണാവോ എനിക്കിങ്ങനെ ഒരു അസുഖം വന്നത്. എന്നാലും പാവം എന്റെ മക്കള്‍ - ...

നന്മയുടെ പൊന്നോണം (Skit)

Background song….thuyilunaroooo….thuyilunaroooo…… stagill ഒരു മുത്തശി ഉലാത്തുന്നു......മുഖത്ത് വിഷാദം.....ആരെയോ പ്രതീക്ഷിക്കുന്ന പോലെ മുഖം.... ആത്മഗദം പോലെ ഡയലോഗ് starts..... -    ( മുത്തശ്ശി ) ഓണമാവാറായല്ലോ..... അപ്പു ട്ടനും ഉണ്ണിയും വരുഓ ആവോ..... (ഇത് പറഞ്ഞ് staginu ദൂരേക്ക്‌ നോകണം....പ്രതീക്ഷിക്കുന്ന പോലെ)....പിന്നെയും വിഷമിച്ചു ആത്മഗദം..... ( മുത്തശ്ശി )  വരില്ലെന്ന് പറഞ്ഞിരുന്നു....എന്നാലും വെറുതെ തോന്നുവാണ് എങ്ങാനും മനസ്സ് മാറി അവര്‍ക്ക് വരാന്‍ തോന്നിയാലോ.... (sad music) പണ്ടൊക്കെ ഓണമായാല്‍ എത്ര ആള്‍ക്കാരായിരുന്നു.....ഇന്നിവിടെ ഞാന്‍ മാത്രമായി.... stagilekku അപ്പോള്‍ ഒരു teenage കുട്ടി വരുന്നു..... -    ( aadi) എന്താ മുത്തശ്ശി ഇത്തവണ മക്കളൊക്കെ വരുമെന്നല്ലേ ലാസ്റ്റ് ടൈം ഞാന്‍ കോളേജില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞിരുന്നെ...എന്നിട്ട് ആരുമെത്തിയില്ലേ....? മുത്തശി വിഷമിച്ചു തല തിരിക്കുന്നു.....പിന്നെ പതുക്കെ പറയുന്നു..... -    ( മുത്തശ്ശി ) പാവങ്ങള് ‍ കഴിഞ്ഞ വര് ‍ ഷവും ഈ വര് ‍ ഷവും ഒക്കെ ഓണം സെപ്റ്റംബര് ‍ ഇല് ‍ അല്ലെ വന...