Posts

Showing posts from 2018

അയ്യപ്പചിന്തുകൾ

Image
വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും 41 പുണ്യ നാളുകൾ ഇന്ന് തുടങ്ങുന്നു. എല്ലാവര്ക്കും ഭക്തി നിര്ഭരമായ ഒരു മണ്ഡല കാലം നേരുന്നു. അയ്യപ്പന്റെ കാതിൽ ഒരു മന്ത്രം പോലെ 'ഹരിവരാസനം' പാടി ഉറക്കത്തിലേക്കു നയിക്കുന്ന ചിലരുണ്ട് സന്നിധാനത്ത്. ക്ഷേത്രത്തിലെ ശാന്തിക്കാരും സോപാനത്തുള്ളവരുമാണ് അയ്യപ്പനായി നിത്യവും ഹരിവരാസനം പാടുന്നത്.  അനവധി വർഷങ്ങളുടെ പഴക്കമുള്ള ഒരു ആചാരം. ശ്രീകോവിലിനുള്ളിലെ ഓരോ വിളക്കും അണച്ച് നട അടക്കുകയാണു പതിവ്. ഈ സമയത്താണ് ഹരിവരാസനം ആലപിക്കുക. ഈ ഹരിവരാസനം കേട്ടത്രേ ഭഗവാന്‍ ഉറങ്ങുന്നത്. യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങൾക്കു മുൻപു തന്നെ ഈ രീതിയുണ്ടായിരുന്നു. ഇപ്പോഴും മുറതെറ്റാതെ ഈ ആചാരം തുടർന്നു വരുന്നു. രാമായണത്തിൽ ശ്രീരാമനെ കണ്ടു നിർവൃതിയണിഞ്ഞ ശബരി  തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചു. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ, ഇനി സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവെന്നാണ് ഐതിഹ്യം.  ഇതാണ് 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നത...

കണ്ണ് ചിമ്മും നക്ഷത്രം

Image
ദീപമോളുടെ  കല്യാണ സദ്യയും കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഭാമയോടൊപ്പം ഇറങ്ങിയപ്പോൾ വേണുവേട്ടന്റെ  കണ്ണിൽ ചെറിയ നനവുണ്ടായിരുന്നു. അതാരെയും കാണിക്കാതെ  വേണുവേട്ടൻ മെല്ലെ പുറത്തേക്കിറങ്ങി. തിരിച്ചുള്ള യാത്രയിൽ മയക്കത്തിലാണ്ടു  പോയ ഭാമയോട്  ചേർന്ന് വേണുവേട്ടൻ വിദൂരതയിലേക്കു കണ്ണും നട്ടിരുന്നു..മനസ്സിൽ വലിയ ഒരാശ്വാസത്തിന്റെ കുളിർമ്മ പരക്കുന്നത് വേണുവേട്ടൻ അപ്പോൾ അറിഞ്ഞു..  ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയപ്പോൾ കണ്ട മുഖം ആത്‌മമിത്രം രവിയുടേതായിരുന്നു...രവിയുടെ  കണ്ണുകളിലും നനവുണ്ടായിരുന്നു...രവി വേണുവേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു, 'ഞാൻ മറക്കില്ല വേണുവേട്ടാ.....എനിക്ക് വേണ്ടി ജീവിച്ച വേണുവേട്ടനെ..' രവി വേണുവേട്ടന്റെ കാതുകളിൽ മന്ത്രിച്ചു..അത് കേട്ട് വേണുവേട്ടനും കരഞ്ഞു.. ഇടയ്ക്കെപ്പോഴോ ഞെട്ടിഎണീറ്റപ്പോൾ കണ്ടതൊക്കെ സ്വപ്‌നമാണെന്ന്‌ അറിഞ്ഞു..പക്ഷെ വേണുവേട്ടന് അറിയാമായിരുന്നു ഈ യാത്രയിൽ രവി തന്നോടൊപ്പം തന്നെയുണ്ടാവുമെന്ന്..മെല്ലെ അടുത്തിരുന്നു സുഖമായി ഉറങ്ങുന്ന ഭാമയെ നോക്കി....അവളുടെ വാർദ്ധക്യം കടന്നു കൂടിയ കൈവിരലുകളിൽ വേണുവേട്ടൻ മെല്ലെ തലോടി ....പാവം...

ഒരു പ്രവാസിയുടെ കയ്യൊപ്പ്

Image
കഴിഞ്ഞ മാസങ്ങളിലായി നാട്ടിലേക്ക് എപ്പോൾ വിളിച്ചാലും മഴ....മഴ....എന്നേ ആയിടയ്ക്ക് കേട്ടുള്ളൂ...മഴയുടെ ഘനം അങ്ങനെ കൂടിക്കൂടി വന്നു..........അത് പ്രളയമായി....നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും ഓർത്തു എന്നെ പോലെ തന്നെ പല പ്രവാസികളും ടെലിവിഷന് മുന്നിൽ ശരണം തേടി..ന്യൂസ് ചാനലുകൾ മാറി മാറി വെച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു....രാത്രിയിൽ ഉറങ്ങാൻ കിടന്നാലും ഉറക്കം വരാതെ പിന്നെയും ന്യൂസ് ചാനലുകൾ കണ്ട്  ഇരുന്നു....ഒരുപാട് നാളായി ഫോൺ നമ്പർ കയ്യിലുണ്ടായിട്ടും വിളിക്കാൻ സമയം കിട്ടാത്തവരെ ഓർത്തെടുത്തു വിളിക്കാൻ സമയം കണ്ടെത്തി....ഇടയ്ക്കിടെ അവർ സുരക്ഷിതരാണെന്ന് അവരെ കിട്ടിയില്ലെങ്കിൽ അടുത്തുള്ള മറ്റു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ  വിളിച്ചു അന്വേഷിച്ചു ഉറപ്പു വരുത്തി...ഫേസ്ബുക്കിലും മറ്റുമായി കണ്ടു വന്ന പല കാണ്മാനില്ലായെന്ന വാർത്തകളും തന്നാലാവും വിധം അന്വേഷിക്കാൻ തക്ക കെൽപ്പുള്ള കരങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു...പല അടുത്ത സുഹൃത്തുക്കളുടെയും ഉറ്റവരെ കാണാതായപ്പോൾ വാട്ട്സ്ആപ്പിലൂടെയും ഫോൺ വഴിയും വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ട്  അവരെ കണ്ടെത്താനുള്ള മാര്ഗങ്ങള് കണ്ടെത്തി...തന്റെ സ്വ...

നീർപ്പളുങ്കുകൾ

Image
ഡിയർ ലിയ, നിന്നെ കാണണമെന്ന് ഒരുപാട് നാളായി എനിക്ക് തോന്നുന്നു. ഓരോ തിരക്കുകൾ കാരണം നമ്മൾ ഈയിടെയായി അകന്നു പോയെന്നു എനിക്ക് തോന്നുന്നു. പണ്ട് നമ്മൾ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാലത്തു ഒരു ദിവസം ലീവ് എടുക്കുമ്പോൾ പരസ്പരം കണ്ടില്ലന്നു പറഞ്ഞു നമ്മൾ ഏറെ സമയം ഫോൺ വിളിച്ചു സംസാരിച്ചിരുന്നത് നീയോർക്കുന്നില്ലേ ലിയാ? എന്നിട്ടിപ്പോൾ എന്താണ് നമ്മൾ ഒട്ടും സംസാരിക്കാൻ ശ്രമിക്കാത്തത്? നീയെപ്പോഴെങ്കിലും എന്നെ കുറിച്ച് ആലോചിക്കാറുണ്ടോ? നിന്നെ കുറ്റപ്പെടുത്തുകയല്ല.. എനിക്കറിയാം, ഞാനാണ് നിന്നിൽ നിന്ന് കുറെ അകന്നത് എന്ന്. ഈ കത്ത് ഞാൻ എഴുതുന്നത് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിന്നോട് പറയാനാണ്..നമ്മൾ അവസാനമായി കണ്ടത് അസ്റ്റോറിയ  ഹോട്ടലിലെ ബോൾ റൂമിലാണെന്ന് നിനക്കോർമ്മയുണ്ടല്ലോ. അതെ, എന്റെ വിവാഹസൽക്കാരത്തിനിടയിൽ... ജീവിതത്തെ കുറിച്ച്  ഒരു പാട് പ്രതീക്ഷകൾ മനസ്സിലേറ്റിയാണ് ഞാനും അന്നവിടെ നിന്നത്...ഭർത്താവ് ഒരു പാസ്റ്റർ ആയിരിക്കണമെന്ന എന്റെ ആഗ്രഹം ഒഴിച്ച് ബാക്കിയെല്ലാ തരത്തിലും എനിക്ക് പറ്റിയ ജീവിത പങ്കാളിയാണ് വരുൺ എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞയുടനെ ഞ...

പിൻഗാമിയില്ലാത്ത എഴുത്തുകാരി

Image
' ആമി ' എന്ന ചിത്രം കാണാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നെങ്കിലും   കഴിഞ്ഞ ദിവസമാണ് അതിനു കഴിഞ്ഞത് . പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ചുള്ള സിനിമ   - പ്രിയപ്പെട്ട നടി   അഭിനയിക്കുന്നതും ...... എല്ലാം കൊണ്ടും ഞാൻ കാത്തിരുന്ന ചലച്ചിത്രം . ഒരു പാട് വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമായിരുന്നല്ലോ .  അതെ , എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും വിവാദങ്ങൾക്ക് ‌  അതീതയല്ലായിരുന്നല്ലോ ? മരണം വരെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന എഴുത്തുകാരി .... മരണാനന്തരം സ്വന്തം പേരിൽ വന്ന ചലച്ചിത്രം അതേ പാത തന്നെ പിന്തുടർന്നു . ഈ സിനിമ കാണാൻ തന്നെ ഒരു പാട് തടസ്സങ്ങൾ ..... ഏതു സിനിമക്കും കൂട്ട് വരുന്ന ഏട്ടൻ പോലും കൂട്ട് വരാൻ സമ്മതിച്ചില്ല .... വിഷമം തോന്നി ... പലകാരണങ്ങളാൽ എഴുത്തുകാരിയോടും സംവിധായകനോടും ഉള്ള വിദ്വേഷം ! പക്ഷെ എതിർപ്പുകൾ കൂടും തോറും ചിത്രം കാണണമെന്ന ആഗ്രഹം എനിക്ക്   കൂടിയേയുള്ളു .  കുട്ടിക്കാലത്തേ   എന്നെ   മലയാള   സാഹിത്യ   വായനാലോകത്തേക്ക്   കൊണ്ട്   പോകാൻ ...