Posts

Showing posts from 2020

ചിന്തനീയം

കുറച്ചു ദിവസങ്ങളായി പല ഗ്രൂപുകളിലും ഫേസ്ബുക്കിലും കാണുന്നത് ഒരു പാട് മക്കളുടെ മാർക്ക്‌ ലിസ്റ്റുകളാണ്...കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇത് തന്നെയാണ് അവസ്ഥ..അതിങ്ങനെ വർഷങ്ങൾ പോകുംതോറും കൂടി കൊണ്ടിരിക്കുന്നു എന്ന് മാത്രം..എന്ത് കൊണ്ടോ കുട്ടികൾ സ്വയം എന്റെ മാർക്ക്‌ ലിസ്റ്റ് എന്ന് പറഞ്ഞു ഇട്ടു കണ്ടില്ല... പക്ഷെ മാതാപിതാക്കൾ മത്സരമാണ്... എല്ലാവരുടെയും സ്റ്റാറ്റസ് നോക്കിയാലും അതിലും മാർക്ക്‌ ലിസ്റ്റുകൾ... കഴിഞ്ഞ വര്ഷം തന്നെ ഈ വിഷയത്തെ കുറിച്ച എഴുതണം എന്ന് മനസിലുറപ്പിച്ചതാണ്. പല കാരണങ്ങളാൽ പക്ഷെ രണ്ടു കയ്യും കെട്ടിയിട്ട അവസ്ഥയിലായിരുന്നു..കാരണം എന്റെ മകൾ പത്താം ക്ലാസ്സിൽ ആയിരുന്നു....ഇതെഴുതിയാൽ എന്റെ മകളുടെ മാർക്ക് പ്രദര്ശിപ്പിക്കാൻ പറ്റുന്നതല്ല എന്ന കാരണം ആവും എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ന് എല്ലാവരും ചിന്തിച്ചാലോ എന്ന് കരുതിയത് കൊണ്ട് തന്നെ എഴുതിയില്ല. ഇതെഴുതുന്നതിന്റെ ഉദ്ദേശ്യം ആരെങ്കിലും ഒരാളുടെ മനസിലിക്കെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം എന്നേ ഓർത്തുള്ളു. ഈ വർഷം ഇനി ഇതെഴുതിയില്ലേൽ വീണ്ടും അടുത്ത വർഷവും ഞാൻ ബന്ധനസ്ഥയാവും..കാരണം അടുത്ത വര്ഷം മകൾ പന്ത്രണ്ടില...

ഓൺലൈൻ അപാരതകൾ

വേറെ ജോലി ഉണ്ടായിരുന്നത് വേണ്ടെന്നു വെച്ച് അധ്യാപനം എന്ന ജോലി ഇഷ്ടപ്പെട്ട് അതും കുഞ്ഞിമക്കളെ തന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച്‌ ഈ ജോലിയിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ...കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരുപക്ഷെ നമ്മുടെ നാട്ടിലെ അധ്യാപകർ ജൂൺ ആകുമ്പോഴേക്കും കൊറോണ കാലമൊക്കെ മാറി സാധാരണ രീതിയിൽ ക്ലാസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച്‌ ഇരുന്നപ്പോൾ ഞങ്ങൾ പ്രവാസികളായ അധ്യാപകർ ഊർജസ്വലരായി ഓൺലൈൻ അധ്യാപനം എന്ന പതിനെട്ടാം പടി കയറാൻ തയ്യാറായി. അധ്യാപകരാരും സ്വപ്നത്തിൽ പോലും കാണാത്ത, പ്രതീക്ഷിക്കാത്ത മേഖലകളും പ്രതിബന്ധങ്ങളുമാണ് ഞങ്ങൾക്ക് തരണം ചെയ്യേണ്ടി വന്നത്...സ്വന്തം മക്കളെ പോലെ കരുതുന്ന കുഞ്ഞിമക്കളോടു യാത്ര പോലും പറയാനാവാതെ കഴിഞ്ഞ അധ്യയന വര്ഷം അവസാനിച്ചപ്പോൾ ഞങ്ങളുടെ മനസ്സ് അത്രയ്ക്ക് വേദനിച്ചു...മാർച്ച് മാസത്തിന്റെ തുടക്കം ഞങ്ങളുടെ തൊഴിലിന്റെ ഭാവി എങ്ങനെയാണെന്ന് നിശ്ചയമില്ലായ്മ ആയിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ 'ഓൺലൈൻ' എന്ന സാങ്കേതികതയിലേക്കു ഞങ്ങൾ നീങ്ങി. കമ്പ്യൂട്ടർ പരിജ്ഞാനം വളരെ ചുരുങ്ങിയ നിലയിൽ വേണ്ടിയിരുന്ന അധ്യാപകവൃന്ദത്തിന് പെട്ടെന്നാണ് 'മൈക്രോസോഫ്ട് ടീമ്സിന്റെ' ഉറ്റ ചങ്ങാതിയായി...

ഒരു പിറന്നാൾ ആശംസ

Image
ഈ കൊറോണ കാലത്ത് മുഖപുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിനിടയിലാണ് കണ്ണുകൾ ആ മുഖത്ത് പതിഞ്ഞത്. പിന്നെയും പിന്നെയും നോക്കി, അതെ താൻ വിചാരിക്കുന്ന ആൾ തന്നെ, അവളോർത്തു...അങ്ങനെയങ്ങു മറക്കാൻ പറ്റില്ലല്ലോ ഈ മുഖം.....ഉടനെ മനസ്സിലെ CID ദാസൻ ഉണർന്നു...ഫ്രണ്ട് റിക്വസ്റ്റ് അയ്ക്കാനൊന്നും  വിചാരിച്ചില്ല..പക്ഷെ കണ്ട സ്ഥിതിക്ക് കക്ഷിയുടെ കാര്യങ്ങൾ ഒന്ന് നോക്കി കാണണമെന്ന് വിചാരിച്ചു....ആഹാ, നോക്കിയപ്പോൾ തനിക്കു പരിചയമുള്ള ഒരു പ്രശസ്തനായ വക്കീലിന്റെ ഭാര്യയാണ് ഗഡി ഇപ്പോൾ എന്നറിഞ്ഞതും അറിയാതെ ചിരിച്ചു പോയി...കൊള്ളാം, എത്തേണ്ടിടത്തു തന്നെയെത്തി എന്ന് ഓർത്തു പോയി.. പണ്ട് ലാലേട്ടൻ എന്ന നടനെയും അദ്ദേഹം അഭിനയിച്ച സിനിമകളെയും ആരാധിച്ചു നടന്നിരുന്ന കുട്ടിക്കാലം ...മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടങ്ങോട്ടു 'കുമാരേട്ടൻ' ഒഴികെ അദ്ദേഹത്തിന്റെ 80 കളിലെ  കഥാപാത്രങ്ങളെല്ലാം തന്നെ അവൾ എന്ന ആ കൊച്ചുകുട്ടിക്ക് ഒരുപാടിഷ്ടമായിരുന്നു... അന്നിവിടങ്ങളിൽ  VCR കടകൾ ഒരുപാടുണ്ടാരുന്നു..ദുബായിലെ മലയാളികൾ ബുധനാഴ്ച ആവുന്നതും കാത്തിരിക്കും കാരണം ബുധനാഴ്ചകളിലാണ്  പുതിയ സിനിമകൾ...

കണിക്കൊന്നയുടെ വിഷു

Image
കുംഭമാസത്തിൽ നിന്ന് മേടമാസത്തിലേക്കു നീങ്ങുന്ന പൊള്ളുന്ന സൂര്യകിരണങ്ങളേറ്റു മുറ്റത്തെ കണിക്കൊന്ന നെടുവീർപ്പിട്ടു...ത്രേതായുഗത്തിൽ ബാലിയെ 'കൊന്ന' മരമെന്ന അപകീർത്തിയിൽ നിന്ന് എല്ലാവരുടെയും പ്രിയപ്പെട്ട കണിക്കൊന്നയിലേക്കുള്ള തന്റെ ദൂരം വെറും വര്ഷങ്ങളല്ല.....യുഗങ്ങളായിരുന്നു..കണിക്കൊന്നയോർത്തു ..കർമ്മ ബലമെന്തെന്നു അറിയണമെങ്കിൽ തന്നോട് ചോദിക്കു....ഗുരുവായൂരില്‍ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം കൂറൂരമ്മയ്ക്കും വില്വമംഗലത്തിനും പൂന്താനത്തിനും ലഭിച്ചുവെന്ന്  മാലോകർ വിശ്വസിക്കുന്ന കാലം...പ്രിയപ്പെട്ട കൂട്ടുകാരന് ഉണ്ണിക്കണ്ണൻ തന്റെ മാല നൽകുകയും, അത് ഉണ്ണിക്കണ്ണന്റെ കയ്യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് മാലോകർ ആക്ഷേപിച്ചപ്പോൾ ആ പാവം കൂട്ടുകാരൻ തനിക്കിതു വേണ്ടെന്നു പറഞ്ഞു ഉണ്ണിക്കണ്ണന് നേരെ വലിച്ചെറിയുകയും ആ മാല യുഗങ്ങളായി അപമാനം താണ്ടി നിന്ന ബാലിയെ 'കൊന്ന' മരമായ തന്റെ മേൽ വന്നു വീഴുകയും അദ്ഭുതമെന്നു പറയട്ടെ തന്റെ ചില്ലകൾ മുഴുവനും സ്വര്‍ണ വര്‍ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്ന് അശരീരി കേട്ടു - "ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്.ഈ പൂക...

കുട്ടൂസിന്റെ സ്വപ്നം

കുട്ടൂസിനു മടുത്തു തുടങ്ങിയിരുന്നു ഈ കൊറോണ കാലം....എന്ന് തുടങ്ങിയതാ. ചുറ്റിലും കൊമ്പുള്ള വാവു  വരുത്തുന്ന ഈ കോറോണയെ അവൻ അത്രയും വെറുത്തു... കൊറോണ അവനു വരുത്തിയ നഷ്ടങ്ങൾ ചെറുതല്ല..സ്കൂളിൽ നിന്ന് കഴിഞ്ഞ മാസം പോകാനിരുന്ന ഉല്ലാസയാത്ര ഇല്ലാതാക്കിയത് ഈ കൊറോണയാണ്.  അത് പോലെ തന്നെ കഴിഞ്ഞ ക്രിസ്റ്മസിനു  ടീച്ചർ പറഞ്ഞതാണ് സ്‌കൂൾ പൂട്ടുന്ന സമയത്തു ടീച്ചറുടെ സ്പെഷ്യൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി കൊണ്ട് വരാമെന്ന്. എന്നിട്ടു ക്ലാസ്സിൽ എല്ലാവരും കൂടി ചേർന്നു അത് മുറിക്കും. ടീച്ചർ എല്ലാവര്ക്കും വായിൽ തരും. പിന്നെ ഒരുപാട് കളികൾ കളിക്കും. ഫോട്ടോകൾ എടുക്കും. അങ്ങനെ എന്തൊക്കെ മോഹങ്ങളിലായിരുന്നു. പക്ഷെ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല...ആരോടും യാത്ര പോലും പറയാതെ സ്കൂൾ പൂട്ടി... ഇനിയിപ്പോൾ സ്കൂളിലും കുറെ നാൾ പോകാൻ പറ്റില്ലത്രേ. ഇന്നലെ ചേച്ചി പറയുന്ന കേട്ടു. ചേച്ചിക്ക് ലാപ്ടോപ്പിലാണ് ടീച്ചർ പഠിപ്പിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞാൽ തനിക്കും അങ്ങനെ തുടങ്ങുമെന്നാണ് ചേച്ചി പറഞ്ഞത്. ലാപ്ടോപ്പിൽ കളിക്കരുതെന്നു ടീച്ചർ പറയാറുള്ളത് അവൻ ഓർത്തു. ലാപ്ടോപ്പിൽ കളിച്ചാൽ ടീച്ചർക്ക് വീട്ടിലിരുന്നു കാണാൻ പറ്...

ജുവാൻ

ഇന്ന് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ പുസ്തകങ്ങളിലൂടെ യാത്ര ചെയ്യവെയാണ്‌ മോൾ ഓടി വന്ന് 'അമ്മയുടെ ക്ലാസ്സിൽ two years മുൻപ് പഠിച്ചിരുന്ന ജുവാനെ കാണണോ'എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു എന്നെയും കൊണ്ട് ഓടി... ഞാൻ ലക്ഷ്യമില്ലാതെ മോൾടെ പിറകെയും...(എന്റെ ഒരു വിധം എല്ലാ സ്റുഡന്റ്‌സിനെയും എന്റെ മക്കൾക്കും പരിചിതമാണ്) ആ ഓട്ടം ക്ലബ്‌ fm inte സ്റ്റാളിൽ അവസാനിച്ചു... അവിടെയതാ നോക്കിയപ്പോൾ രണ്ടു വർഷം മുൻപ് ഞാൻ പഠിപ്പിച്ച ജുവാൻ മൈക്കിൽ പാടി തകർക്കുന്നു....അവൻ പാടുന്നതും നോക്കി അഭിമാനപൂർവം ഞാൻ നിന്നു... പാടി കഴിഞ്ഞ് അവൻ നേരെ നോക്കിയത് എന്റെ മുഖത്തായിരുന്നു... എന്നെ കണ്ടതും മൈക്കിലൂടെ അവൻ ഉറക്കെ കൂവി.... 'ബീന maam..... ' അവനോടൊപ്പം അവന്റെ വിളി കെട്ടു അവിടെ കൂടി നിന്ന ജനക്കൂട്ടത്തിന്റെ കണ്ണുകൾ മുഴുവൻ എന്നിലുടക്കി....ജുവാൻ എന്നിട്ട് അവിടെ നിന്നു ഇറങ്ങി ഓടി വന്നു എന്നെ ഇറുക്കി കെട്ടി പിടിച്ചു.... ഒരു പാട് നേരം.... ആ കെട്ടിപിടുത്തതിൽ ഒരു കുന്നോളം സ്നേഹം ഞാൻ അറിഞ്ഞു....ഇതിൽ കൂടുതൽ എന്ത് വേണം എന്നിലെ അദ്ധ്യാപികക്ക്....