Posts

Showing posts from September, 2024

കാലമേ നീ എന്നും സാക്ഷി

കാലം കടന്നു പോകാതിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു... കുട്ടികാലത്തു കണ്ട പ്രിയപ്പെട്ട മുഖങ്ങൾ ഓർക്കുമ്പോൾ.. കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, ആ മുഖങ്ങൾ ഇന്നും കൂടെ ഉണ്ടാവുമായിരുന്നു... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ സ്കൂൾ വരാന്തകളും കോളേജ് വരാന്തകളും ഇന്നും സ്വന്തമായേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ.. അമ്മയുടെയും ഡാഡിയുടെയും കുഞ്ഞു മകളായി ഇന്നും കഴിഞ്ഞേനെ...കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, എന്റെ കുഞ്ഞു മക്കളെ ഇന്നും കയ്യിലെടുത്തു ഉമ്മ വച്ചു താലോലിച്ചേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ ഒരു പാട് പേരുടെ നടുവിൽ ഇന്നും ജീവിച്ചേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, പ്രിയപ്പെട്ട ഒരുപാട് പേർ ഇന്നും കൂടെയുണ്ടായേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ............................. പക്ഷേ........... കാലം കടന്നു പോയപ്പോൾ, പ്രിയപ്പെട്ട പലതും ജീവിതം തന്നു... കാലം ഭാര്യയാക്കി... അമ്മയാക്കി... ജീവിതത്തിൽ അങ്ങനെ വിലമതിക്കാനാകാത്ത അനേകം സ്ഥാനങ്ങൾ..പ്രിയപ്പെട്ട പലരും ജീവിതത്തിലെത്തി.... പലരുടെയും ജീവിതത്തിന്റെ ഭാഗമായി... മക്കളുടെ വളർച്ച മുന്നിൽ കണ്ടു ജീവിതം ധന്യത പൂണ്ടു...എ...

എന്റെ ക്രിസ്തുമസ് ഓർമ്മകൾ

Image
  എല്ലാ കുഞ്ഞുങ്ങൾക്കും ഇഷ്ടമുള്ള ഒരു കാലമാണ് ക്രിസ്മസ് കാലം... കുട്ടികളെ പോലെ എനിക്കും ഒരുപാടിഷ്ടം പണ്ടേ മനസ്സിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് സാന്റാ അപ്പൂപ്പൻ . ജിംഗിൽ ബെൽ പാട്ടും, അലങ്കരിച്ച ക്രിസ്മസ് റ്റ്രീയും, സമ്മാനപൊതികളുമായി രാത്രി ചിമ്മിനിയിലൂടെ ഊഴ്ന്നിറങ്ങുന്ന സാന്റാ അപ്പൂപ്പനും - എന്ത് രസമാണ് ഓർക്കുമ്പോൾ തന്നെ... പണ്ട് കുട്ടിക്കാലത്തു മണ്ഡല കാലത്തെ വ്രതം ഞങ്ങൾ അവസാനിപ്പിക്കുന്നത് ക്രിസ്മസ് ആഘോഷിച്ചാണ്...അന്ന് ഡാഡി ഞങ്ങൾക്ക് ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് വാങ്ങി തരും... ഓർമ്മയിലുള്ള കേക്ക് ഷോപ്പ് ഷാർജയിലെ ഗോൾഡൻ ലോഫ് ബേക്കറി ആണ്... അങ്ങനെ ഡിസംബർ 24 നു അർദ്ധരാത്രി ഡാഡിയും അമ്മയും ഞാനും എന്റെ അനിയനും കൂടി കേക്ക് മുറിച്ചു ഉണ്ണിയേശുവിന്റെ ബർത്തഡേ ആഘോഷിക്കും... ക്രിസ്മസിന് ഉച്ചയ്ക്ക് ഡാഡിയുടെ സ്പെഷ്യൽ ബിരിയാണിയാണ്..പറയാൻ വിട്ടു പോയി... ഡിസംബർ ആദ്യത്തെ ആഴ്ച തന്നെ ഞങ്ങൾ വീട്ടിൽ ക്രിസ്മസ് ട്രീ അലങ്കരിച്ചിരുന്നു ട്ടോ... അങ്ങനെ വര്ണാഭമായിരിന്നു കുട്ടികാലത്തെ ക്രിസ്മസ്... പിന്നെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ക്രിസ്മസ് കാർഡുകൾ നൽകുക, നാട്ടിലെ എല്ലാ ബന്ധുക്കൾക്കും കാർഡ് അയക്കുക... ഇതൊക്കെ അന്ന...

മഹാശിവരാത്രി പിന്നെ വനിതാദിനവും

  ഇന്ന് മഹാശിവരാത്രി പിന്നെ വനിതാദിനവും...എന്താ ഒന്നും എഴുതുന്നില്ലേയെന്നു അടുപ്പമുള്ള ചിലർ ചോദിച്ചു...എഴുതാനാണേൽ ഒരുപാടുണ്ട് സത്യത്തിൽ. വനിതാദിനത്തെ കുറിച്ചെഴുതുകയാണെങ്കിൽ, എന്റെ ജീവിതത്തിൽ, സ്ത്രീകൾ ഇങ്ങനെ ആവണം എന്ന് അവരുടെ ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു പാട് പേരെ ഓർക്കാനുണ്ട്. ഒരു പക്ഷെ അവരെന്റെ ജീവിതത്തിന്റെ ഭാഗമായതാവണം ഇന്ന് എന്തും നേരിടാൻ ഉള്ള കരുത്തു എനിക്ക് ലഭിക്കാൻ കാരണം. ഒറ്റയ്ക്ക് പൊരുതി ഒരു വലിയ കുടുംബത്തെ പടുത്തുയർത്തിയ ആദ്യ role model വനിത എന്റെ അമ്മുമ്മ തന്നെ. ജീവിതത്തിന്റെ പാതി വഴിയിൽ ഒരു ഭാഗത്തു തന്റെ മറുപാതി രോഗാവസ്ഥ മൂർച്ഛിച്ച അവസ്ഥയിൽ മറുഭാഗത്തു തന്റെ അമ്മ നഷ്ടപ്പെട്ട ദുഃഖം - ഇതെല്ലാം കടിച്ചമർത്തി എല്ലാ പ്രതിസന്ധിയെയും തരണം ചെയ്തു മുന്നോട്ടു നീങ്ങിയ എന്റെ സ്വന്തം അമ്മ - അമ്മയോടുള്ള എന്റെ മതിപ്പു ദിവസങ്ങൾ പോകുന്തോറും എനിക്ക് കൂടി കൂടി വരുന്നേയുള്ളൂ. സ്വന്തം അമ്മയായി തന്നെ മാറിയ എന്റെ മറ്റൊരമ്മ - ഏട്ടന്റെ അമ്മ - സഹനത്തിന്റെ പര്യായമായി ജീവിതം പടുത്തുയർത്തിയ ഞാൻ കണ്ട ഒരു മുഖവും ജീവിതവും ആയിരുന്നു അത്. പിന്നെ പറയാനാണെങ്കിൽ ഒരു പാട് വനിതകൾ ഉണ്ട് - പല കാല...

എന്റെ ലൈല

  'ലൈല' എന്ന് ഞാൻ അവൾക്കു പേരിടട്ടെ? എന്റെ ജീവിതത്തിലെ ഒരു അധ്യായം ആയതു കൊണ്ടും ആ കുഞ്ഞിന്റെ പ്രൈവസി കാത്തു സൂക്ഷിക്കുന്നതിനാലും ഞാൻ എന്റെ കുഞ്ഞ് കഥാപാത്രത്തെ 'ലൈല' എന്ന് വിളിക്കട്ടെ? ഇന്നാ കുഞ്ഞു എന്റെ മനസ്സിനെ ഒരുപാട് സ്പർശിച്ചു...മനസ്സിൽ അറിയാതെ എന്തോ നൊമ്പരം... എന്റെ ക്ലാസ്സിലെ കുഞ്ഞാണ് ലൈല... ക്ലാസിൽ ആദ്യമായി വന്നപ്പോൾ മുതലേ ഈ കുഞ്ഞ് സാധാരണ കുട്ടികൾ കാണിക്കുന്നതിലും കൂടുതൽ അടുപ്പം എന്നോട് കാണിച്ചിരുന്നു. എന്റെ അടുത്ത് തന്നെ ഇരിക്കണം, ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളുടെ അടുത്തിരിക്കണം, ക്ലാസ്സിൽ നിന്നു പുറത്ത് ഞാൻ പോയാൽ എന്നെ അന്വേഷിച്ചു നടക്കുക, പിന്നീടെന്നെ കാണുമ്പോൾ ഇനി ഒരിടത്തും പോകരുതെന്ന് പറയുക, ക്ലാസ്സിൽ ഞാൻ അവളെ ഇതു നിമിഷവും നോക്കിയാലും അവളുടെ കുഞ്ഞി കണ്ണുകൾ എന്നിലാവും.. എപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ കോർത്തിരിക്കും... സ്കൂൾ ടൂർ പോയപ്പോഴും അവൾ ആ കുഞ്ഞ് ആഗ്രഹം പറഞ്ഞു.. ബസിൽ അവളുടെ അടുത്ത് ഇരിക്കുമോയെന്ന്... മറ്റു കുട്ടികൾ കരച്ചിൽ മാറ്റി തുടങ്ങിയിട്ടില്ലാത്ത ആദ്യത്തെ ആഴ്ച തന്നെ ഈ കുഞ്ഞ് എന്നോട് പറഞ്ഞു - എന്നെ ബീന മാമിന്റെ വീട്ടിൽ കൊണ്ട് പോകുമോന്നു... അങ്ങനെയാണ...

ഇന്നത്തെ ചിന്താവിഷയം

Image
ആരാധനാലയങ്ങളും പിന്നെ ആശുപത്രികളും തമ്മിൽ ഉള്ള ബന്ധമെന്താണ്? ഉത്തരം: ഒരേ അച്ചിൽ തന്നെ വാർത്തെടുത്ത സ്ഥലങ്ങൾ... ക്ഷേത്രങ്ങളിൽ ഭജിക്കാനിരിക്കുന്ന അതേ പോലെ തന്നെയാവണം ആശുപത്രി വാസം വന്നാലും...ക്ഷേത്രത്തിലും പള്ളിയിലും നമ്മൾ ഈശ്വരനെ തേടി പോകുന്നു...ഗുരുവായൂരമ്പലത്തിൽ ഉണ്ണിക്കണ്ണൻ പല രൂപത്തിൽ വന്നു നമ്മെ ആശ്ചര്യപ്പെടുത്തുമല്ലോ. ആശുപത്രിയിലും അത് പോലെ തന്നെ..ഈശ്വരനെ പല രൂപത്തിൽ ഇവിടെ കാണാം..നഴ്സുമ്മാർ മുതൽ അവിടം അടിച്ചു വാരുന്നവർ വരെ....ഡോക്ടറെ പൂജാരിയായും കരുതിയാൽ തെറ്റില്ല...അദ്ദേഹത്തിന്റെ മന്ത്രികകരങ്ങളിലാണ് ഈശ്വരന്റെ സ്പർശം അനുഭവപ്പെടുക... ആശുപത്രി ബില്ല് അടയ്ക്കുമ്പോൾ ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കയായും കരുതുക.. ഒരു വലിയ വ്യത്യാസം മാത്രം.. ഈശ്വരസാന്നിധ്യം കൂടുതൽ അനുഭവപ്പെടുന്നത് ആശുപത്രികളിൽ ആവുമെന്ന് മാത്രം... കാരണം ഇവിടെ ഒരു സ്ഥലത്ത് നിന്നു കൊണ്ട് ജാതിഭേദമന്യേ എല്ലാവരും ഈശ്വരനെ വിളിക്കുന്നു അവർക്കിഷ്ടമുള്ള നാമത്തിൽ...ഈശ്വര വിശ്വാസിയല്ലാത്തവരും ആ ഒരു ശക്തിയെ ഓർത്തു പോകുന്നു ഒരു നിമിഷം...അപ്പോൾ പിന്നെ ഏറ്റവും മനനൊന്ത് മാനുഷർ ഈശ്വരനെ വിളിക്കുന്ന സ്ഥലം വേറെ എവിടെയുണ്ട്? ക്ഷേത്രങ്ങളിലും ആശുപ...

കർക്കിടക വാവ്

Image
  ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള് ‍ ഞാന് ‍ ഓടിച്ചല്ലോ..... എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന് ‍ എന്തെ നീ വരാത്തൂ..... കുട്ടിക്കാലത്ത് ഒരുരുള ചോറ് കിട്ടാനായി വരുന്ന കാക്കയെ നമ്മൾ ഓടിച്ചു വിടാറുണ്ട്...എന്നാൽ ബലിയിടുന്ന വേളയിൽ അതേ കാക്കയെ നമ്മൾ കൈ കൊട്ടി ചോറ് കഴിക്കാൻ വിളിക്കുന്നു. കാക്ക വരാതെയിരുന്നാൽ നമ്മൾക്കു സഹിക്കുന്നില്ല,...വിരോധാഭാസം എന്ന് തന്നെ പറയാം... പക്ഷികളില് ‍ വെറുക്കപ്പെടാന് ‍ വിധിച്ച ഒരു പക്ഷി....നികൃഷ്ട ജീവി....ഇതൊക്കെയാണ് നമുക്ക് കാക്ക. കുട്ടികാലത്ത് അമ്മമാര് ‍ കുട്ടികളെ പേടിപ്പെടുത്താന് ‍ വിളിക്കുന്നത്‌ കാക്കയെയാണ്‌...കുഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കില് ‍ അത് തട്ടി കൊണ്ട് പോകാന് ‍ വരുന്ന കാക്ക..കളിപ്പാട്ടങ്ങള് ‍ എല്ലാം കട്ട് കൊണ്ട് പോകുന്ന കാക്ക...വിരുന്നുകാര് ‍ വരുമ്പോള് ‍ അതറിയിക്കാനായി നേരത്തെ തന്നെയെത്തി അടുക്കളപുറത്തിരുന്നു കരഞ്ഞു നമ്മളെ അറിയിക്കുന്ന കാക്ക.... ദിവസവും കുളിക്കുന്ന പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്..ഇത്രയും വൃത്തിയുള്ള പക്ഷിയായിടു കൂട...