ഇന്നത്തെ ചിന്താവിഷയം
ആരാധനാലയങ്ങളും പിന്നെ ആശുപത്രികളും തമ്മിൽ ഉള്ള ബന്ധമെന്താണ്?
ഉത്തരം: ഒരേ അച്ചിൽ തന്നെ വാർത്തെടുത്ത സ്ഥലങ്ങൾ... 
ക്ഷേത്രങ്ങളിൽ ഭജിക്കാനിരിക്കുന്ന അതേ പോലെ തന്നെയാവണം ആശുപത്രി വാസം വന്നാലും...ക്ഷേത്രത്തിലും പള്ളിയിലും നമ്മൾ ഈശ്വരനെ തേടി പോകുന്നു...ഗുരുവായൂരമ്പലത്തിൽ ഉണ്ണിക്കണ്ണൻ പല രൂപത്തിൽ വന്നു നമ്മെ ആശ്ചര്യപ്പെടുത്തുമല്ലോ. ആശുപത്രിയിലും അത് പോലെ തന്നെ..ഈശ്വരനെ പല രൂപത്തിൽ ഇവിടെ കാണാം..നഴ്സുമ്മാർ മുതൽ അവിടം അടിച്ചു വാരുന്നവർ വരെ....ഡോക്ടറെ പൂജാരിയായും കരുതിയാൽ തെറ്റില്ല...അദ്ദേഹത്തിന്റെ മന്ത്രികകരങ്ങളിലാണ് ഈശ്വരന്റെ സ്പർശം അനുഭവപ്പെടുക...
ആശുപത്രി ബില്ല് അടയ്ക്കുമ്പോൾ ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കയായും കരുതുക..
ഒരു വലിയ വ്യത്യാസം മാത്രം.. ഈശ്വരസാന്നിധ്യം കൂടുതൽ അനുഭവപ്പെടുന്നത് ആശുപത്രികളിൽ ആവുമെന്ന് മാത്രം... കാരണം ഇവിടെ ഒരു സ്ഥലത്ത് നിന്നു കൊണ്ട് ജാതിഭേദമന്യേ എല്ലാവരും ഈശ്വരനെ വിളിക്കുന്നു അവർക്കിഷ്ടമുള്ള നാമത്തിൽ...ഈശ്വര വിശ്വാസിയല്ലാത്തവരും ആ ഒരു ശക്തിയെ ഓർത്തു പോകുന്നു ഒരു നിമിഷം...അപ്പോൾ പിന്നെ ഏറ്റവും മനനൊന്ത് മാനുഷർ ഈശ്വരനെ വിളിക്കുന്ന സ്ഥലം വേറെ എവിടെയുണ്ട്?
ക്ഷേത്രങ്ങളിലും ആശുപത്രികളിലും ഒരേ ലാഖവത്തോടെ നമുക്ക് പൊകാം...
കാരണം രണ്ടിടത്തും ഉള്ള വലിയൊരു സത്യം കർമബലം തന്നെ - ക്ഷേത്രത്തിലും ആശുപത്രിയിലും ഒരു പോലെ work out ആവുന്ന ഏറ്റവും വലിയ സത്യം...

Comments
Post a Comment