കാലമേ നീ എന്നും സാക്ഷി

കാലം കടന്നു പോകാതിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു... കുട്ടികാലത്തു കണ്ട പ്രിയപ്പെട്ട മുഖങ്ങൾ ഓർക്കുമ്പോൾ.. കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, ആ മുഖങ്ങൾ ഇന്നും കൂടെ ഉണ്ടാവുമായിരുന്നു...

കാലം കടന്നു പോയില്ലായിരുന്നെങ്കിൽ സ്കൂൾ വരാന്തകളും കോളേജ് വരാന്തകളും ഇന്നും സ്വന്തമായേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ.. അമ്മയുടെയും ഡാഡിയുടെയും കുഞ്ഞു മകളായി ഇന്നും കഴിഞ്ഞേനെ...കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, എന്റെ കുഞ്ഞു മക്കളെ ഇന്നും കയ്യിലെടുത്തു ഉമ്മ വച്ചു താലോലിച്ചേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ ഒരു പാട് പേരുടെ നടുവിൽ ഇന്നും ജീവിച്ചേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, പ്രിയപ്പെട്ട ഒരുപാട് പേർ ഇന്നും കൂടെയുണ്ടായേനെ...
കാലം കടന്നു പോയില്ലായിരുന്നെങ്കിൽ.............................
പക്ഷേ...........
കാലം കടന്നു പോയപ്പോൾ, പ്രിയപ്പെട്ട പലതും ജീവിതം തന്നു... കാലം ഭാര്യയാക്കി... അമ്മയാക്കി... ജീവിതത്തിൽ അങ്ങനെ വിലമതിക്കാനാകാത്ത അനേകം സ്ഥാനങ്ങൾ..പ്രിയപ്പെട്ട പലരും ജീവിതത്തിലെത്തി.... പലരുടെയും ജീവിതത്തിന്റെ ഭാഗമായി... മക്കളുടെ വളർച്ച മുന്നിൽ കണ്ടു ജീവിതം ധന്യത പൂണ്ടു...എല്ലാ കയറ്റത്തിനും ഇറക്കവും... ഇറക്കത്തിനു കയറ്റവും ഉണ്ടെന്നു കാലം മന്ത്രിച്ചു കൊണ്ടേയിരുന്നു... എന്ത് മുന്നിൽ കണ്ടാലും ചലിക്കാത്ത മനസ്സിനെ കാലം സമ്മാനിച്ചു...
എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന കാലമേ...മുറിവുകൾ തരുന്നതും നീ... ഉണക്കുന്നതും നീ...നിന്നോട് ഞാൻ നന്ദിയാണോ അതോ മാപ്പാണോ പറയേണ്ടത്?

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ