Posts

Showing posts from 2015

പ്രണയം പെയ്യിച്ച മൊയ്ദീന്‍

വളരെ നാളുകള്‍ക്കു ശേഷം മനസ്സിനെ കീഴ്പെടുത്തിയ സിനിമ - ഒറ്റ വാക്യത്തില്‍ എന്നും നിന്റെ മൊയ്ദീന്‍ എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാം. പെയ്തു തോരാത്ത മഴ - അതാണ്‌ ഈ ചിത്രത്തെ മനോഹരമാക്കിയതിന്റെ ഒരു ഘടകം. തുടക്കം മുതല്‍ സിനിമയില്‍ പെയ്തത് മഴ മാത്രമായിരുന്നില്ല....അതിലെ ഓരോ തുള്ളി മഴയിലും പ്രണയമുണ്ടായിരുന്നു. മുക്കം എന്ന ഗ്രാമം എന്റെ ചാഴൂര്‍ എന്ന ഗ്രാമം പോലെ മനസ്സിനെ കീഴ്പ്പെടുത്തി. മനോഹരമായ ഗ്രാമം. കാഞ്ചനയുടെ മനസ്സിലൂടെയായിരുന്നു ഓരോ പ്രേക്ഷകനും സഞ്ചരിച്ചത്. കാഞ്ചനയുടെ കണ്ണ് നിറഞ്ഞപ്പോള്‍ പ്രേക്ഷകനും മിഴി തുടച്ചു. മൊയ്ദീന്‍ കാഞ്ചനയെ കണ്ടപ്പോഴൊക്കെ നിര്‍ത്താതെ മഴ പെയ്തിരുന്നു. ആ മഴയ്ക്ക്‌ ഒരു പ്രത്യേക താളവുമുണ്ടായിരുന്നു. ഗുഹാതുരത്വം ഉണര്‍ത്തിയ മഴ....കാഞ്ചനയെയും  മൊയ്ദീനെയും കോര്‍ത്തിണക്കിയത് മഴ തന്നെയായിരുന്നു. വാക്കാണ്‌ സത്യം എന്നത് ഒരിക്കല്‍ പറഞ്ഞു നിര്‍ത്തിയിരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥവും ഭംഗിയും വേണ്ട പോലെ വരില്ലായിരുന്നു. അതിനെ പ്രേക്ഷക മനസ്സില്‍ അടിയുറപ്പികാന്‍ കഴിഞ്ഞത് അത് കാഞ്ചനയും മോയ്ദീനും പലവട്ടം പറഞ്ഞത് കൊണ്ടാണ്. അതെ, സത്യം പോലും  ആ വാക്കിനു മുന്നില...

ബസ്നി

Image
    ഇന്ന് തികച്ചും അവിചാരിതമായാണ് പഴയ ആ ഫോട്ടോ കണ്ണില്‍ പെട്ടത്....പഴയ കോളേജ് കാലത്തെ ആല്‍ബത്തിലൂടെ വെറുതെ കണ്ണോടിക്കുകയായിരുന്നു. മനസ്സിനൊരു കുളിര്‍മ്മയാണ്‌ എന്നും ആ പഴയ കാലഓര്‍മ്മകള്‍. തിയതി നോക്കി ഒരു പ്രത്യേക രീതിയില്‍ വെച്ചിരിക്കുന്നതു കൊണ്ട് ആ പഴയ ഫോട്ടോസ് ഒരു കാലഘട്ടത്തിലൂടെയാണ് എന്നെ കൊണ്ട് പോകാറ്. അങ്ങനെ കണ്ണുടക്കിയത് എനിക്ക് വളരെ പ്രിയപ്പെട്ട ആ മുഖത്താണ്...ബസ്നി!!!  - അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ പേര്. ഞാനും എന്റെ പ്രിയ കൂട്ടുകാരിക്ക് മാത്രമേ ഈ പേര് കേട്ടിട്ടുള്ളൂ...എവ്ടെയോ വെച്ചു ഞാന്‍ പണ്ടൊരിക്കല്‍ മറന്നു പോയ മുഖം. ..ബസ്നിയെ ഞങ്ങള്‍ അടുപ്പമുള്ളവര്‍ ബച്ചു എന്നാണ് വിളിച്ചിരുന്നത്‌. ബസ്നി ഇന്നീ ലോകത്തില്‍ ഇല്ലെന്ന സത്യം അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ അവളെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കം...ഇന്നെന്റെ മനസ്സിലെ ഒരു വിങ്ങലാണ് ബസ്നി. ചിലപ്പോള്‍ തോന്നും വര്‍ഷങ്ങള്‍ക്കു പുറകോട്ട് സഞ്ചരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്....എങ്കില്‍ എന്റെ St.ജോസെഫ്സ് കോളേജില്‍ വീണ്ടും എനിക്ക് ആ കാലഘട്ടം തിരിച്ചു കിട്ടുമായിരുന്നു...അവിടെ ഞാന്‍ പണ്ട് അറിയാതെ വിട്ടു...

കുന്നോളം തരാം നിനക്കുമ്മകള്‍...

Image
എന്ന് നിന്നെ എനിക്ക് കാണാന്‍ കഴിയുമെന്ന് അറിയില്ല. നീ പിറന്നു വീണത്‌ എന്റെ കൈകളിലെക്കാണെങ്കിലും എന്റെ കുഞ്ഞേ നിന്നെ മതി വരുവോളം ഉമ്മ വെക്കുവാനോ കയ്യിലെടുത്തോമനിക്കാനോ എനിക്ക് കഴിഞ്ഞില്ല...ഈ മുത്തശ്ശിയോട് നിനക്ക് ഇഷ്ടം കുറവ് തോന്നല്ലേ വാവേ...നീ പിറന്നു നാല് ദിവസം കഴിഞ്ഞപ്പോഴാണ് നാട്ടില്‍ നിന്ന് നിന്ടെ വല്യമ്മാവന്‍ എന്നോട് വേഗം തിരിച്ചെത്താന്‍ പറഞ്ഞു വിളിച്ചത്. ആദ്യം ദേഷ്യമാണ് തോന്നിയത്...എത്ര നാള്‍ കാത്തിരുന്നിട്ടാണ് എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുന്നത്. മാറോടടുക്കി പിടിച്ചു വളര്‍ത്തണമെന്ന് ഈ മുത്തശ്ശി സ്വപ്നം കണ്ടിരുന്നതായിരുന്നു. എന്നിട്ടും ഭാഗ്യമില്ലാതെ പോയി കുഞ്ഞേ എനിക്ക്...നീ നിന്റെ അമ്മയുടെ ഉദരത്തില്‍ വരുന്നതിനു മുന്‍പേ വന്ന ഒരു കാലു വേദന....കാണാത്ത ഡോക്ടര്മാരില്ലാ...ചെയ്യാത്ത ചികിത്സകളില്ല...ഒരിക്കലും ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല എന്റെ കാലു വേദനയുടെ കാരണങ്ങള്‍...പ്രായത്തിന്റെ അസുഖങ്ങളായെ ഞാനും കരുതിയുള്ളു...ഒരു പക്ഷെ ദൈവം എന്നോട് കനിഞ്ഞതാവാം....നിന്ടെ മുഖം കാണുന്നത് വരെ ഞാന്‍ ഒന്നും അറിയരുതെന്ന് കരുതിയതാവാം....ഇന്നിവിടെ എന്റെ മുന്നില്‍ ഒരു ജനല്‍ ഉണ്ട്....അതിനപ്പ...

ആശിക്കാനെങ്കിലും...

Image
കോളേജ് വിട്ടു വീട്ടിലെത്താന്‍ ഇന്ന് നന്നേ വൈകി. സ്പെഷ്യല്‍ ക്ലാസും കഴിഞ്ഞു ഹോസ്റ്റലില്‍ നിന്ന് ബാഗുമെടുത്ത്‌ വീട്ടില്‍ എത്തിയപ്പോഴേക്കും അന്ധകാരം ഭൂമിയെ വലയം ചെയ്തു കഴിഞ്ഞിരുന്നു. ഗേറ്റ് കടന്നപ്പോഴാണ് ശ്രദ്ധിച്ചത് - മുറ്റത്തൊരു വണ്ടി കിടക്കുന്നു - അടുത്തെത്തിയപ്പോള്‍ മനസ്സിലായി അതൊരു മിലിട്ടറി വണ്ടിയാണെന്ന്. പെട്ടെന്ന് ഹൃദയമിടിപ്പ്‌ വര്ധിക്കുന്നതു പോലെ തോന്നി. ഈശ്വരാ!! ആരായിരിക്കും? ...ഒരു പക്ഷെ അച്ഛനായിരിക്കുമോ? ദൈവമേ....എന്റെ അച്ഛന്‍ വന്നോ? എത്ര നാളായി ഈ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്. ഒടുവിലചഛന്‍ വന്നല്ലോ. വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു. വീട്ടിലേക്കു കയറിയപ്പോള്‍ കണ്ടു - ഒട്ടും പരിചയമില്ലാത്ത രണ്ടു പേര്‍ ഇറങ്ങി വരുന്നു. എന്നെ കണ്ടതും അവര്‍ അമ്മയോട് ചോദിച്ചു " യെ സാബ്ജി കി ബേട്ടി ഹേ?" അമ്മയത് കേട്ട് അതെയെന്നു തലയാട്ടിയതും അവര്‍ "ഖുദാഹാഫിസ്" എന്നും പറഞ്ഞു വണ്ടിയില്‍ കയറി. എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും അച്ഛന്‍ വന്നില്ലെന്ന് മനസ്സിലായി. പക്ഷെ എന്തിനായിരിക്കുമവര്‍ വന്നത്? ഒരു പക്ഷെ അച്ഛനെ കുറിച്ചെന്തെങ്കിലു...

കാലമേ...എനിക്ക് മാപ്പ്

Image
അന്ന് തിരക്കേറിയ റോഡരികില്‍ വെച്ചു കൃഷ്ണനുണ്ണിയെ കണ്ടപ്പോള്‍ ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും ഒരു പുഞ്ചിരിയോടെ എന്ടടുത്തു വന്നു 'ഓര്‍മ്മയുണ്ടോ എന്നെ' എന്നാ ചോദ്യത്തില്‍ ഞാന്‍ വല്ലാത്തൊരു നിശ്ചലാവസ്ഥയിലേക്ക് ആണ്ടു പോയി. അതെ, പണ്ട് എന്റെ ക്ലാസ്സില്‍ പുതുതായി വന്നു ചേർന്ന കൃഷ്ണനുണ്ണിയായിരുന്നു അത്....പക്ഷെ കുറച്ചു മാസങ്ങളെ കൃഷ്ണനുണ്ണി എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ.....പിന്നെ കൃഷ്ണനുണ്ണിയെ കുറച്ച് ഒരു വിവരവും ഞങ്ങള്‍ക്കുണ്ടയില്ല... പെട്ടെന്ന് വന്നു പെട്ടെന്ന് തന്നെ എങ്ങോ പോയി. എന്തൊക്കെയോ ഓര്‍ത്തു നിന്നപ്പോള്‍ കൃഷ്ണനുണ്ണിയുടെ ശബ്ദം എന്ന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. 'സുഖമല്ലേ അനുവിന്?'....' അതെയെന്നു മെല്ലെ തലയാട്ടി ഞാന്‍.... പണ്ട് മുതലേ എന്റെ മനസ്സിലുള്ള സംശയം ചോദിക്കാമെന്ന് വെച്ചു ഞാന്‍... ' എന്തെ അന്ന് പെട്ടെന്ന് ക്ലാസ്സില്‍ നിന്ന് പോയത്..ഞങ്ങള്‍ എല്ലാവരും കൃഷ്ണനുന്ണിയെ പറ്റി കുറെ അന്വേഷിച്ചു അന്ന് ടീച്ചര്‍മാരുടെ അടുത്ത്....ആരും ഒന്നും പറഞ്ഞില്ല...." എന്റെ ചോദ്യം കേട്ട് കൃഷ്ണനുണ്ണി മെല്ലെ ചിരിച്ചു....ആ ചിരി കണ്ടപ്പോള്‍ പണ്ട് ക്ലാസ്സില്‍ ഇ...

കാക്ക

Image
ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള്‍ ഞാന്‍ ഓടിച്ചല്ലോ..... എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന്‍ എന്തെ നീ വരാത്തൂ..... നിസ്സാരമെന്നു തോന്നുന്നതാെണങ്കിലും വളരെ അര്‍ത്ഥവത്താണ് ഈ വരികള്‍... കുട്ടിക്കാലത്ത് ഒരുരുള ചോറ് കിട്ടാനായി വരുന്ന കാക്കയെ നമ്മൾ ഓടിച്ചു വിടാറുണ്ട്...എന്നാൽ ബലിയിടുന്ന വേളയിൽ അതേ  കാക്കയെ നമ്മൾ കൈ കൊട്ടി ചോറ് കഴിക്കാൻ വിളിക്കുന്നു. കാക്ക വരാതെയിരുന്നാൽ നമ്മൾക്കു സഹിക്കുന്നില്ല,...വിരോധാഭാസം എന്ന് തന്നെ പറയാം ഇതിനെ... പക്ഷികളില്‍  വെറുക്കപ്പെടാന്‍ വിധിച്ച ഒരു പക്ഷി....നികൃഷ്ട ജീവി....ഇതൊക്കെയാണ് നമുക്ക് കാക്ക. കുട്ടികാലത്ത് അമ്മമാര്‍ കുട്ടികളെ പേടിപ്പെടുത്താന്‍ വിളിക്കുന്നത്‌ കാക്കയെയാണ്‌...കുഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് തട്ടി കൊണ്ട് പോകാന്‍ വരുന്ന കാക്ക..കളിപ്പാട്ടങ്ങള്‍ എല്ലാം കട്ട് കൊണ്ട് പോകുന്ന കാക്ക...വിരുന്നുകാര്‍ വരുമ്പോള്‍ അതറിയിക്കാനായി നേരത്തെ തന്നെയെത്തി അടുക്കളപുറത്തിരുന്നു കരഞ്ഞു നമ്മളെ അറിയിക്കുന്ന കാക്ക.... ദിവസവും കുളിക്കുന്ന പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ...