Posts

Showing posts from 2019

ഒരു മടക്കയാത്ര

ചില ബന്ധങ്ങൾ അങ്ങനെയാണ്.... നമുക്ക് പേരിടാൻ അറിയില്ല.. രക്തബന്ധങ്ങൾക്കപ്പുറം അങ്ങനെയും ചില ബന്ധങ്ങൾ നമുക്കുണ്ടാകും... കുറച്ചു മാസങ്ങൾക്കു മുൻപ് അവിചാരിതമായാണ് നാട്ടിൽ കുട്ടിക്കാലത്ത് എന്നും കണ്ടിരുന്ന തങ്കാന്റിയെ കുറിച്ച് ഓർത്തത്... ഒരു മുപ്പത് വർഷമായിക്കാണും ഞാൻ അവരെ പിന്നീട് കണ്ടിട്ട്...പെട്ടെന്നൊരു ആഗ്രഹം തോന്നി - അവരെയൊന്നു കാണണം...പിന്നീട് ഇടയ്ക്കിടെ ഞാൻ അവരെ ഓർത്തു.. എന്താണെന്നറിയില്ല കാണാനുള്ള ആഗ്രഹം പിന്നെ കൂടിക്കൂടി വന്നു.. അവർ എവിടെയാകും ഇപ്പോൾ? കണ്ടാൽ തന്നെ എന്നെയ വർ ഓർക്കുമോ? അങ്ങനെ ഒരുപാട് ചിന്തകളും മനസ്സിലേറി ഞാൻ കാത്തിരുന്നു അടുത്ത വെക്കേഷന് നാട്ടിൽ പോകാൻ... പ്രവാസികൾക്ക് ചിലപ്പോൾ ആഗ്രഹിക്കാനെ കഴിയു...നാട്ടിലുള്ള കുറച്ചു ദിവസങ്ങളിൽ വിചാരിച്ചതൊന്നും നടക്കണമെന്നില്ല... പക്ഷെ ഇപ്പ്രാവശ്യം നാട്ടിൽ പോയ സമയം എന്റെ ആഗ്രഹം പോലെ തന്നെ അവരെ കാണാനുള്ള സൗകര്യവും ഒത്തു വന്നു.. ഞാൻ ആദ്യമേ പറഞ്ഞല്ലോ അവർ എന്റെ ബന്ധു ഒന്നുമല്ല.. എങ്കിലും കുട്ടികാലത്തെ നന്മയുടെ മുഖങ്ങളിൽ എന്നും ആ മുഖം ഉണ്ടായിരുന്നു.. നാട്ടിൽ ഞാൻ പഠിച്ചിരുന്ന വർഷങ്ങളിൽ S N വിദ്യാഭവൻ സ്കൂളിൽ നിന്നുള്ള എന്റെ നീണ്ട യാത്രക...

ഊഞ്ഞാൽ

ഏവർക്കും പ്രിയപ്പെട്ടതായിരുന്നു വീട്ടിലെ ഊഞ്ഞാൽ...സ്വന്തമായി കാർ ഇല്ലാത്ത ആ വീട്ടിലെ കാർ പോർച്ചിലായിരുന്നു ആ ഊഞ്ഞാൽ സ്ഥാനം പിടിച്ചിരുന്നത്.. സീരിയലുകൾക്കിടയിൽ അമ്മയ്ക്ക് ഓടി വന്നു ഊഞ്ഞാലിൽ ഇരിക്കണം... അടുത്ത വീട്ടിലെ കണ്ണേട്ടൻ ഇടയ്ക്ക് വന്നു ഊഞ്ഞാലിൽ ഇരിക്കുന്നത് കാണാം... തെങ്ങു കയറാൻ വരുന്ന പൗലോസ് ചേട്ടൻ തെങ്ങിൽ കേറാത്ത സമയം അവിടത്തെ ഊഞ്ഞാലിനെ ചുറ്റി പറ്റി നിൽക്കും... മുറ്റമടിക്കാൻ വരുന്ന സാവിത്രി ചേച്ചിക്കും ഇടയ്ക്കിടെ ഊഞ്ഞാലിനെ വലം വെയ്ക്കാൻ വളരെ ഉത്സാഹം....വിരുന്ന ുകാർ ആര് തന്നെ വന്നാലും കറങ്ങി തിരിഞ്ഞു ഊഞ്ഞാലിന്റെ അടുത്തെത്തും... അതിൽ ഇരുന്നില്ലെങ്കിലും ഊഞ്ഞാലിനെ തൊട്ടുരുമ്മിയെങ്കിലും നിൽക്കും... അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായി വീട്ടിലെ ഊഞ്ഞാൽ വാണരുളി...ഒരിക്കൽ ആ ഊഞ്ഞാൽ പൊട്ടി വീണു.... അത് ഒരുപാട് ജീവിതങ്ങളെ മാറ്റി മറിച്ചു... കാരണം ആ ഭാഗത്തു മൊബൈൽ റേഞ്ച് കിട്ടിയിരുന്നത് ആ ഊഞ്ഞാലിരുന്ന സ്ഥാനത്തായിരുന്നു ....

ട്രെയിൻ യാത്ര

ട്രെയിൻ യാത്ര മറ്റു യാത്രകളിൽ നിന്ന് വ്യത്യസ്തമാണ് - പ്രത്യേകിച്ചും ചെയർ കാറിനുള്ളിൽ ആണെങ്കിൽ ....ഒരൊറ്റ യാത്ര മതി നമുക്ക് പല ജീവിതങ്ങൾ മുന്നിൽ കാണാൻ....അവരവരുടെ തന്നെ ലോകങ്ങളിലേക്കു ചേക്കേറാൻ വെമ്പുന്ന ചിലർ...പുസ്തകപുഴുക്കൾ... സംഗീത ആസ്വാദകർ... തങ്ങളുടെ അറിവുകൾ മറ്റുള്ളവരിലേക്ക് പകർത്താനായി തുനിഞ്ഞിറങ്ങിയവർ - സ്ഥലകാലബോധമില്ലാതെ അവർ സംസാരിച്ചു കൊണ്ടേയിരിക്കും... മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നത് അവർക്കൊരു വിഷയമേയല്ല.. രാഷ്ട്രീയം ചിലപ്പോൾ പ്രധാന വിഷയമാണ്.... കേരള രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നു ചിലപ്പോൾ അങ്ങ് അമേരിക്ക വരെയെത്തും... മോദിയുടെ കുപ്പായത്തിലെ ബട്ടൺ വരെ എവിടെന്നു വാങ്ങി,  അതിനെത്ര വിലയായി,  ഇതൊക്കെ കൃത്യമായി പറയാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്...സ്ത്രീകളാണേൽ,  ചിലപ്പോൾ വാനമ്പാടിയോ സീതാകല്യാണമോ ആവും സംസാരവിഷയം...ഇത് വായിക്കുമ്പോൾ തോന്നരുതേ സീരിയൽ സ്ത്രീയുടെ മാത്രം കുത്തക യാണെന്ന്...സീരിയൽ സ്നേഹികളായ പുരുഷന്മാരെ എനിക്ക് അറിയാമെങ്കിലും അവർ ഇത്തരം അവസരങ്ങളിൽ അത് തുറന്നു കാട്ടുന്നതു കണ്ടിട്ടില്ല...പക്ഷെ സ്ത്രീകൾ അങ്ങനെയല്ല...ചിലപ്പോൾ അഭിനേത്രിയുടെ സ്വക...

അച്ചൂട്ടി

കാത്തു കാത്തിരുന്ന ആ സുദിനം വന്നപ്പോൾ അച്ചൂട്ടി നിലത്തൊന്നുമല്ലാരുന്നു... അവളുടെ വീട്ടിലേക്കു ഒരു പുതിയ അതിഥി എത്തുന്നു  - അവളുടെ പ്രിയപ്പെട്ട അജയൻ മാമ കല്യാണം കഴിക്കാൻ പോകുന്നു ... കല്യാണം എന്ന വാക്ക് തന്നെ കേൾക്കുന്നത് അച്ചൂട്ടിക്ക് ഭയങ്കര ഇഷ്ടമാണ്. എന്ത് രസമാണല്ലേ കല്യാണമൊക്കെ.. അച്ചൂട്ടി ഓർക്കാറുണ്ട്. അടുത്ത വീട്ടിലെ ദയ ചേച്ചിടെ കല്യാണത്തിന് അച്ചൂട്ടിക്കും കിട്ടിയിരുന്നു പുത്തനുടുപ്പ്.. പിന്നെ അവിടെ കല്യാണം പ്രമാണിച്ചു ഇടയ്ക്കിടെ വിരുന്നുകാരൊക്കെ എത്തും.. അപ്പോ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലുമൊക്കെ കാണും കഴിക്കാൻ... അതിന്റെ ഒരു പങ്ക് അച്ചൂട്ടിക്കും കിട്ടാറുണ്ട്.. അതൊക്കെ കൊണ്ട് തന്നെ അവളാകെ ആഹ്ലാദത്തിമിർപ്പിലായിരുന്നു.  അജയൻ മാമൻ അവൾക്കേറെ പ്രിയപ്പെട്ട അവളുടെ മാമനും കൂട്ടുകാരനും ഒക്കെയാണ്... സിനിമയ്ക്കു പോകണമെങ്കിൽ അച്ചൂട്ടിയുടെ കൂട്ട് അജയൻ മാമയാണ്. അവൾ കണ്ടിട്ടുള്ള സിനിമകൾ മുഴുവൻ അജയൻ മാമ കൊണ്ട് പോയി കാണിച്ച സിനിമകളാണ്... മാമയ്ക്കു കിട്ടുന്ന പൈസയൊക്കെ അച്ചൂട്ടിക്ക് മിട്ടായി വാങ്ങാനും സിനിമയ്ക്കു കൊണ്ട് പോകാനുമൊക്കെയായാണ് ഉപയോഗിക്കുക.  അജയന്റെ ഒരേയൊരു ഏടത്തിയുടെ മകൾ...

കലിയുഗത്തിൽ നിന്നു ത്രേതായുഗത്തിലേക്ക്

കലിയുഗത്തിൽ നിന്ന് ത്രേതായുഗത്തിലേക്കു ഒരു യാത്ര - എത്ര മനോഹര സങ്കല്പം അല്ലെ?  സത്യമാണ് - ഈ ചിന്തയായിരുന്നു ജടായുപ്പാറയിലേക്കുള്ള യാത്രയിൽ മനസ്സുനിറയെ.  കൊല്ലം ജില്ലയിലെ ജടായുമംഗലം (ഇന്നത്തെ  ചടയമംഗലം) എന്ന സ്ഥലത്താണ് 'ജടായുപ്പാറ' സ്ഥിതി ചെയ്യുന്നത്.  രാമായണത്തിലെ ജടായു - രാവണ യുദ്ധം ജടായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് ഐതിഹ്യം.  വെട്ടേറ്റു വീണ ജടായുവിന്റെ കൊക്ക് പാറയിൽ ഉരഞ്ഞു രൂപപ്പെട്ടുവെന്നു കരുതുന്ന പദ്മതീർത്ഥക്കുളം ഇവിടെയുണ്ട്.  സീതാദേവിയെ അന്വേഷിച്ചിറങ്ങിയ ശ്രീരാമൻ ഇവിടെയെത്തിയപ്പോൾ കാണുന്നത് വെട്ടേറ്റു കിടക്കുന്ന ജടായുവിനെ ആണ്.  അവിടെവെച്ച് ജഡായുവിന് മോക്ഷവും നൽകി എന്നാണ് ഐതിഹ്യം.  ഈ സമയം ശ്രീരാമന്റെ പാദമുദ്ര അവിടെ പതിഞ്ഞെന്നും സങ്കൽപമുണ്ട്. അങ്ങനെ ത്രേതായുഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ ഇത്രയും സ്പഷ്ടമായി തെളിവുകൾ സഹിതം നമുക്ക് കാണാൻ കഴിയുന്നു.   ഓസ്കാർ നോമിനേഷൻ സിനിമയായ 'ഗുരു'വിന്റെ സംവിധായകൻ ശ്രീ. രാജീവ് അഞ്ചൽ ആണ് ഈ അഭൂതപൂർവ്വമായ പദ്ധതിയുടെ സൃഷ്ടാവ്.  ജഡായുപ്പാറ യിലേക്ക് എത്താൻ രണ്ടു വഴികളാണുള്ളത് - റോപ്പ് വേയും,  വാക...

മറ്റൊരു വാലെന്റൈൻസ് ദിനം കൂടി .....

സ്കൂളിൽ പഠിക്കുമ്പോൾ കുറെ പ്രണയ ചിഹ്നങ്ങളുടെ സ്റ്റിക്കറുകൾ ഒട്ടിച്ചു ഒരു കൂട്ടുകാരന് കൊടുത്തതും....കോളേജിൽ പ്രിയപ്പെട്ട കൂട്ടുകാരികൾക്കു പ്രണയ കാർഡുകൾ നൽകാൻ വേണ്ടി അന്ന് കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തൃശ്ശൂരിലെ ആർച്ചീസ് ഗാലറിയിൽ പൊടിച്ചതും...പിന്നെ വിവാഹം കഴിഞ്ഞപ്പോൾ പ്രിയപ്പെട്ടവന് വേണ്ടി കാർഡുകളും സമ്മാനങ്ങളും വാങ്ങി കൂട്ടിയതും അതിനു മറുപടിയായി ഞാൻ വിശ്വസിക്കുന്നില്ല ഇങ്ങനെയൊരു ദിനമെന്നു മറുപടി കിട്ടിയതും....ഒന്ന് രണ്ടു വര്ഷം തിരിച്ചൊന്നും കിട്ടാതെ വന്നപ്പോൾ വാലൻന്റൈൻ എന്ന വിശ്വാസത്തെ പൂട്ടി പെട്ടിയിൽ വെച്ചതുമൊക്കെയാരുന്നു ഈ ദിവസത്തെ കുറിച്ച് എനിക്ക് ഓർക്കാനുള്ളത്...പിന്നീടെപ്പോഴോ എനിക്കും കിട്ടി ഇടയ്ക്കൊക്കെ പ്രണയ സമ്മാനങ്ങൾ ഈ ദിവസത്തിൽ. പക്ഷെ എന്തോ അപ്പോഴേക്കും വാലെന്റൈനിനോടുള്ള വിശ്വാസം എനിക്കും നഷ്ടപ്പെട്ടിരുന്നു. പകരം എന്റെ മനസ്സിൽ പ്രണയം എന്നും നിറഞ്ഞു നിന്നു - എന്റെ മകളോട്...മകളുടെ അച്ഛനോട്...കാലങ്ങൾ പിന്നെയും കടന്നു പോയപ്പോൾ എനിക്ക് പ്രണയിക്കാൻ ഒരു മകൾ കൂടി വന്നു... പക്ഷെ എനിക്കിഷ്ടമാണ് ഈ ദിനം...ഒരുപാട് പേർ ചുവപ്പു വസ്ത്രങ്ങൾ ധരിക്കുന്ന ദിനം - ചുറ്റിനും വർണാഭമായ ചുവപ്പ...