ട്രെയിൻ യാത്ര
ട്രെയിൻ യാത്ര മറ്റു യാത്രകളിൽ നിന്ന് വ്യത്യസ്തമാണ് - പ്രത്യേകിച്ചും ചെയർ കാറിനുള്ളിൽ ആണെങ്കിൽ ....ഒരൊറ്റ യാത്ര മതി നമുക്ക് പല ജീവിതങ്ങൾ മുന്നിൽ കാണാൻ....അവരവരുടെ തന്നെ ലോകങ്ങളിലേക്കു ചേക്കേറാൻ വെമ്പുന്ന ചിലർ...പുസ്തകപുഴുക്കൾ... സംഗീത ആസ്വാദകർ... തങ്ങളുടെ അറിവുകൾ മറ്റുള്ളവരിലേക്ക് പകർത്താനായി തുനിഞ്ഞിറങ്ങിയവർ - സ്ഥലകാലബോധമില്ലാതെ അവർ സംസാരിച്ചു കൊണ്ടേയിരിക്കും... മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നത് അവർക്കൊരു വിഷയമേയല്ല.. രാഷ്ട്രീയം ചിലപ്പോൾ പ്രധാന വിഷയമാണ്.... കേരള രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നു ചിലപ്പോൾ അങ്ങ് അമേരിക്ക വരെയെത്തും... മോദിയുടെ കുപ്പായത്തിലെ ബട്ടൺ വരെ എവിടെന്നു വാങ്ങി, അതിനെത്ര വിലയായി, ഇതൊക്കെ കൃത്യമായി പറയാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്...സ്ത്രീകളാണേൽ, ചിലപ്പോൾ വാനമ്പാടിയോ സീതാകല്യാണമോ ആവും സംസാരവിഷയം...ഇത് വായിക്കുമ്പോൾ തോന്നരുതേ സീരിയൽ സ്ത്രീയുടെ മാത്രം കുത്തക യാണെന്ന്...സീരിയൽ സ്നേഹികളായ പുരുഷന്മാരെ എനിക്ക് അറിയാമെങ്കിലും അവർ ഇത്തരം അവസരങ്ങളിൽ അത് തുറന്നു കാട്ടുന്നതു കണ്ടിട്ടില്ല...പക്ഷെ സ്ത്രീകൾ അങ്ങനെയല്ല...ചിലപ്പോൾ അഭിനേത്രിയുടെ സ്വകാര്യജീവിതത്തിലെ സ്വഭാവദൂഷ്യങ്ങളെ പറ്റി വരെ അങ്ങ് പറഞ്ഞു കളയും.... ഇതിനിടയിൽ ചായ, വട, പഴംപൊരി തുടങ്ങിയവ കഴിക്കാനായി മാത്രം ഇരിക്കുന്ന ചിലരുണ്ട്..അവർ കാത്തിരിക്കും - 'ചായ വട' എന്ന വിളിക്കായി..... ട്രെയിനിൽ കയറുമ്പോൾ തന്നെ അവരുടെ കാത്തിരിപ്പിന്റെ നാഡി നമുക്ക് അളന്നെടുക്കാൻ പറ്റും....ട്രെയിൻ യാത്രയെ സെൽഫിയെടുത്തു ഉല്ലാസ പൂർണമാക്കുന്ന ചിലരുമുണ്ട്...പറയാൻ മറക്കരുതാത്ത ഒരു കൂട്ടരുണ്ട് - ഇതിലൊന്നും പെടാതെ ട്രെയിൻ യാത്രയിലുടനീളം മൗനിയായി ഇതെല്ലാം വീക്ഷിച്ച് തങ്ങളുടെ മനസ്സിനെ പറത്തിയ പട്ടം പോലെ അഴിച്ചു വിട്ട് മറ്റേതോ ലോകത്തു പറന്നു നടക്കുന്ന ചിലർ🥰🥰🥰
Comments
Post a Comment