അച്ചൂട്ടി
കാത്തു കാത്തിരുന്ന ആ സുദിനം വന്നപ്പോൾ അച്ചൂട്ടി നിലത്തൊന്നുമല്ലാരുന്നു... അവളുടെ വീട്ടിലേക്കു ഒരു പുതിയ അതിഥി എത്തുന്നു - അവളുടെ പ്രിയപ്പെട്ട അജയൻ മാമ കല്യാണം കഴിക്കാൻ പോകുന്നു ... കല്യാണം എന്ന വാക്ക് തന്നെ കേൾക്കുന്നത് അച്ചൂട്ടിക്ക് ഭയങ്കര ഇഷ്ടമാണ്. എന്ത് രസമാണല്ലേ കല്യാണമൊക്കെ.. അച്ചൂട്ടി ഓർക്കാറുണ്ട്. അടുത്ത വീട്ടിലെ ദയ ചേച്ചിടെ കല്യാണത്തിന് അച്ചൂട്ടിക്കും കിട്ടിയിരുന്നു പുത്തനുടുപ്പ്.. പിന്നെ അവിടെ കല്യാണം പ്രമാണിച്ചു ഇടയ്ക്കിടെ വിരുന്നുകാരൊക്കെ എത്തും.. അപ്പോ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലുമൊക്കെ കാണും കഴിക്കാൻ... അതിന്റെ ഒരു പങ്ക് അച്ചൂട്ടിക്കും കിട്ടാറുണ്ട്.. അതൊക്കെ കൊണ്ട് തന്നെ അവളാകെ ആഹ്ലാദത്തിമിർപ്പിലായിരുന്നു.
അജയൻ മാമൻ അവൾക്കേറെ പ്രിയപ്പെട്ട അവളുടെ മാമനും കൂട്ടുകാരനും ഒക്കെയാണ്... സിനിമയ്ക്കു പോകണമെങ്കിൽ അച്ചൂട്ടിയുടെ കൂട്ട് അജയൻ മാമയാണ്.
അവൾ കണ്ടിട്ടുള്ള സിനിമകൾ മുഴുവൻ അജയൻ മാമ കൊണ്ട് പോയി കാണിച്ച സിനിമകളാണ്... മാമയ്ക്കു കിട്ടുന്ന പൈസയൊക്കെ അച്ചൂട്ടിക്ക് മിട്ടായി വാങ്ങാനും സിനിമയ്ക്കു കൊണ്ട് പോകാനുമൊക്കെയായാണ് ഉപയോഗിക്കുക. അജയന്റെ ഒരേയൊരു ഏടത്തിയുടെ മകൾ ആയതു കൊണ്ട് അജയന് അച്ചൂട്ടി എല്ലാമെല്ലാം ആയിരുന്നു. അച്ചൂട്ടിയുടെ അമ്മയ്ക്ക് വേറെയും ആങ്ങളമാർ ഉണ്ടെങ്കിലും അച്ചൂട്ടിയെ അമ്മ പ്രസവിച്ചപ്പോൾ ആദ്യം കാണാനെത്തിയത് അജയൻ മാമ ആയിരുന്നത്രേ. അജയൻ മാമ അന്ന് കോളേജിൽ പഠിക്കുന്ന കാലമായിരുന്നു. അച്ചൂട്ടിയെ കയ്യിലെടുത്തു ഒരു പാട് നേരം അജയൻ നോക്കി നിന്നു അന്ന്...
അച്ചൂട്ടിക്ക് രണ്ടു വയസ്സായപ്പോഴാണ് അവളുടെ അമ്മയ്ക്ക് B ed നുള്ള അഡ്മിഷൻ കിട്ടി അച്ചൂട്ടിയെ വീട്ടിൽ ഏൽപ്പിച്ചു കോയമ്പത്തൂരിലേക്കു പോയത്. അന്ന് മുതൽ ഇന്നോളം അച്ചൂട്ടി അജയന്റെ നെഞ്ചിലാണ് വളർന്നത്.
ആ അജയൻ മാമയുടെ കല്യാണമാണ്.. അച്ചൂട്ടി തനിക്കു വാങ്ങിയ പുത്തനുടുപ്പു ഒന്ന് കൂടി എടുത്തു കണ്ണാടിയുടെ മുന്നിൽ നിന്നു...മമം.. നല്ല ചന്തമുണ്ട്.. അവളോർത്തു.
കല്യാണത്തിനു മാലയും വളയുമൊക്കെ ഇട്ടു അങ്ങനെ നല്ല സുന്ദരിയായി അച്ചൂട്ടിയുടെ അമ്മായി എത്തി..ആ കുഞ്ഞിക്കണ്ണുകൾ അമ്മായിയെ ചുറ്റി പറ്റി തന്നെയായിരുന്നു അന്ന്. എല്ലാ ഫോട്ടോകളിലും അജയൻ മാമയുടെയും അമ്മായിയുടെയും കൂടെ നിൽക്കാൻ അച്ചൂട്ടി പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.. അച്ചൂട്ടി അതൊന്നും ശ്രദ്ധിച്ചില്ല.
കല്യാണം കഴിഞ്ഞു മാമയും അമ്മായിയും ഊരി വെക്കുന്ന മാലയായിരുന്നു അവളുടെ ലക്ഷ്യം.. എന്നിട്ട് അപ്പുറത്തെ ഗീതു ചേച്ചിടെ കൂടെ കളിക്കുമ്പോൾ എടുക്കാം... കല്യാണം കല്യാണം എന്ന കളി കളിക്കാം നാളെ അവളോർത്തു..ഗീതു ചേച്ചിയെ അജയൻ മാമ ആക്കാം.. മീശയൊക്കെ വരച്ചാൽ ഗീതു ചേച്ചി ശെരിക്കും അത് പോലിരിക്കും... ഇത്രയും നാളും കളിക്കണെത്തിൽ അച്ചൂട്ടിയാണ് ആൺകുട്ടി ആവുക.. പക്ഷെ സുന്ദരിയായ അമ്മായിയെ കണ്ടപ്പോൾ മുതൽ അച്ചൂട്ടിക്കും മോഹമായി ഒരു കല്യാണപെണ്ണിനെ പോലെ ഒരുങ്ങാൻ..
കല്യാണം കഴിഞ്ഞ അന്ന് അച്ചൂട്ടിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു മാമയുടെയും അമ്മായിയുടെയും കൂടെ അന്ന് ഉറങ്ങാൻ.. അമ്മയോട് ചെറുതായൊന്നു സൂചിപ്പിച്ചു നോക്കി... അമ്മ അത് എല്ലാവരോടും പറഞ്ഞു ഉറക്കെ ചിരിച്ചു.. അത് കണ്ടപ്പോൾ തന്നെ അച്ചൂട്ടിക്ക് മതിയായി. ആ ആഗ്രഹം വേണ്ടാന്ന് വെച്ചു.
കല്യാണമാല തരുമോ എന്ന് എന്തായാലും അമ്മയോട് ചോദിക്കാൻ പോയില്ല... അതിപ്പോൾ അമ്മേടെ മാല അല്ലല്ലോ... അജയൻ മാമയോട് തന്നെ ചോദിക്കാം. പക്ഷെ അജയൻ മാമയാണെങ്കിൽ ഭയങ്കര തിരക്ക്..
ഹോ! ലോകത്തു ആദ്യമായി ആണല്ലോ ഒരാൾ കല്യാണം കഴിക്കുന്നത്. അച്ചൂട്ടി അജയൻ മാമയെ നോക്കി കൊഞ്ഞനം കുത്തി... ഭയങ്കര ഗമയാ മാമയ്ക്കു ഇപ്പോൾ.. വേണ്ട, പതുക്കെ പോയി അമ്മായിയോട് ചോദിക്കാം...വിശേഷങ്ങളൊക്കെ പറഞ്ഞു ഒന്ന് കൂട്ട് കൂടാം... അച്ചൂട്ടി അമ്മായിയുടെ അടുത്തേക്ക് പതുക്കെ ചെന്നു. അമ്മായി മുറിയിലിരുന്ന് മാലകളൊക്കെ അഴിച്ചു വെക്കുന്നു. കൂടെ അമ്മയുമുണ്ട്. ഓ, ഈ അമ്മ ഇനി എന്തൊക്കെയാണാവോ ഇവിടെ പറയാൻ പോണേ തന്നെ പറ്റി. അച്ചൂട്ടി ഒന്ന് മടിച്ചു.. അച്ചൂട്ടിയെ കണ്ടതും അമ്മായി ചിരിച്ചു.. ഒപ്പം അമ്മയും...
അമ്മ അമ്മായിയോട് പറഞ്ഞു,
"വന്നല്ലോ, അജയന്റെ സെക്രട്ടറി.. "
ഇത് കേട്ടു അമ്മായി,
"വാ ഇവിടെ "
എന്ന് പറഞ്ഞു അച്ചൂട്ടിയെ വിളിച്ചു...അച്ചൂട്ടി മടിച്ചു ഇത്തിരി നാണത്തോടെ അങ്ങോട്ട് ചെന്നു. അമ്മയും അമ്മായിയും മാലകൾ ഓരോന്നായി അഴിക്കുന്ന പ്രക്രിയ തുടർന്ന് കൊണ്ടേയിരുന്നു.. അച്ചൂട്ടി അതഭുതത്തോടെ അത് നോക്കി നിന്നു...അവളോർത്തു, എത്ര മാലകളും വളകളുമാണ്.. അതും ഭയങ്കര തിളക്കം!
അച്ചൂട്ടിക്കും അച്ഛൻ വാങ്ങി തന്ന നല്ല ഭംഗിയുള്ള മാലയും വളയുമുണ്ട്. പക്ഷെ അതിനു ഇത്ര തിളക്കമില്ല. മാലകൾ എല്ലാം അഴിച്ചു വെച്ചിട്ടും അമ്മായിയെ കാണാൻ നല്ല ചന്തം.. അച്ചൂട്ടി കണ്ണിമ വെട്ടാതെ നോക്കി നിന്നു. അമ്മായിയാകട്ടെ അച്ചൂട്ടിയെ ശ്രദ്ധിക്കാതെ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. പെട്ടെന്നോർത്ത പോലെ അച്ചൂട്ടി വന്ന കാര്യം അവതരിപ്പിച്ചു..
"അമ്മായി.. എനിക്ക് മാമേടേം അമ്മായിടേം കല്യാണമാല തരുമോ? "
അമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു
"അതിനെന്താ അച്ചൂട്ടി.. മാല കൊണ്ട് പൊയ്ക്കോളൂ"
അതു കേട്ടപ്പോൾ അച്ചൂട്ടിക്ക് സന്തോഷമായി. തന്റെ അജയൻ മാമയെ പോലെ തന്നെ എത്ര നല്ല അമ്മായി. അമ്മായിക്ക് കെട്ടി പിടിച്ചു ഉമ്മ കൊടുത്തിട്ടു ആ രണ്ടു പൂമാലയും എടുത്തു അച്ചൂട്ടി ഓടി പോയി. ആരും കാണാതെ ഒളിപ്പിച്ചു വെച്ചു പിറ്റേന്ന് കളിക്കാനായി.
അവിടുന്നങ്ങോട്ടുള്ള ദിവസങ്ങൾ അച്ചൂട്ടിക്ക് ഏറെ സന്തോഷം നിറഞ്ഞതായിരുന്നു.. അജയൻ മാമയുമായുള്ള സിനിമ കാണൽ പിന്നീടങ്ങോട്ട് അമ്മായിയും മാമയും അച്ചൂട്ടിയുമായി. ഒരുപാട് സ്ഥലങ്ങളിൽ അവൾ അവരുടെ അരുമയായി കൂടെയുണ്ടായി. അങ്ങനെ അജയൻ മാമയുടെ അമ്മായി അവളുടെ അടുത്ത കൂട്ടുകാരിയായി മാറി.
കാലങ്ങൾ കടന്നു പോയി... അമ്മായിക്ക് കുട്ടികളായി... അവർ അച്ചൂട്ടിയുടെ സ്വന്തം കൂടപ്പിറപ്പുകളായി...അങ്ങനെ എല്ലാവരും കൂടെ സ്നേഹത്തോടെ കഴിഞ്ഞു. മനോഹരമായ ഒരു തലമുറയായിരുന്നു അത്.. കൂട്ടുകുടുംബത്തിന്റെ ഭംഗിയും സ്നേഹവുമെല്ലാം അവിടെ സമ്മേളിച്ചു..
ഇന്ന് അച്ചൂട്ടിയും വിവാഹം കഴിഞ്ഞ് ഒരു അമ്മയാണ്.. ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങൾ ഇന്നൊരു കൂട്ട് കുടുംബത്തിന് വഴി തെളിയിച്ചില്ല... എങ്കിലും തന്റെ കുട്ടിക്കാലത്തു പഠിച്ച പാഠങ്ങൾ അച്ചൂട്ടി തന്റെ മക്കളിലേക്കും പകരാൻ ശ്രമിക്കാറുണ്ട്... ഇടയ്ക്കിടെയുള്ള അവധികളിൽ തന്റെ പ്രിയപ്പെട്ട അമ്മായിയേയും ഒക്കെ കാണാനായി അവർ പോകും.. അവളുടെ അമ്മായിയും എന്താവശ്യമുണ്ടേലും ആദ്യം വിളിക്കുക അച്ചൂട്ടിയെയാണ്. അത് അജയൻ മാമനു മരണക്കിടക്കയിൽ വെച്ചു അച്ചൂട്ടി കൊടുത്ത വാക്കാണ്..എന്നും അമ്മായിക്ക് കൂട്ടായി അവൾ ഉണ്ടാകുമെന്ന്.
തനിക്കു കിട്ടിയ ബാല്യം തന്റെ മക്കൾക്ക് കിട്ടാത്തതിന്റെ ഖേദം അവൾക്കുണ്ടെങ്കിലും തന്നാലാവും വിധം തന്റെ ബാല്യത്തിന്റെ നന്മകൾ തന്റെ മക്കളിലേക്കു എത്തിക്കാൻ അച്ചൂട്ടി ശ്രമിക്കുന്നു.

Comments
Post a Comment