കലിയുഗത്തിൽ നിന്നു ത്രേതായുഗത്തിലേക്ക്
കലിയുഗത്തിൽ നിന്ന് ത്രേതായുഗത്തിലേക്കു ഒരു യാത്ര - എത്ര മനോഹര സങ്കല്പം അല്ലെ? സത്യമാണ് - ഈ ചിന്തയായിരുന്നു ജടായുപ്പാറയിലേക്കുള്ള യാത്രയിൽ മനസ്സുനിറയെ. കൊല്ലം ജില്ലയിലെ ജടായുമംഗലം (ഇന്നത്തെ ചടയമംഗലം) എന്ന സ്ഥലത്താണ് 'ജടായുപ്പാറ' സ്ഥിതി ചെയ്യുന്നത്. രാമായണത്തിലെ ജടായു - രാവണ യുദ്ധം ജടായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് ഐതിഹ്യം. വെട്ടേറ്റു വീണ ജടായുവിന്റെ കൊക്ക് പാറയിൽ ഉരഞ്ഞു രൂപപ്പെട്ടുവെന്നു കരുതുന്ന പദ്മതീർത്ഥക്കുളം ഇവിടെയുണ്ട്. സീതാദേവിയെ അന്വേഷിച്ചിറങ്ങിയ ശ്രീരാമൻ ഇവിടെയെത്തിയപ്പോൾ കാണുന്നത് വെട്ടേറ്റു കിടക്കുന്ന ജടായുവിനെ ആണ്. അവിടെവെച്ച് ജഡായുവിന് മോക്ഷവും നൽകി എന്നാണ് ഐതിഹ്യം. ഈ സമയം ശ്രീരാമന്റെ പാദമുദ്ര അവിടെ പതിഞ്ഞെന്നും സങ്കൽപമുണ്ട്. അങ്ങനെ ത്രേതായുഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ ഇത്രയും സ്പഷ്ടമായി തെളിവുകൾ സഹിതം നമുക്ക് കാണാൻ കഴിയുന്നു.
ഓസ്കാർ നോമിനേഷൻ സിനിമയായ 'ഗുരു'വിന്റെ സംവിധായകൻ ശ്രീ. രാജീവ് അഞ്ചൽ ആണ് ഈ അഭൂതപൂർവ്വമായ പദ്ധതിയുടെ സൃഷ്ടാവ്. ജഡായുപ്പാറ യിലേക്ക് എത്താൻ രണ്ടു വഴികളാണുള്ളത് - റോപ്പ് വേയും, വാക്ക് വേയും. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത കേബിൾ കാർ സംവിധാനം ആണ് ഇവിടെ നമുക്ക് റോപ്പ് വേ പോകുന്നതിനായി ഒരുക്കിയിരിക്കുന്നത്. ഇനി വാക്ക് വേയാണ് നമുക്ക് വേണ്ടതെങ്കിൽ പ്രകൃതി രമണീയത ആസ്വദിച്ച് നമുക്ക് കുന്ന് കയറാനുള്ള സംവിധാനമുണ്ട്.
പാറയുടെ ഉപരിതലത്തിൽനിന്ന് വീണ്ടും 250 അടി ഉയരത്തിലാണ് ജഡായു വിന്റെ ശില്പം നിർമ്മിച്ചിരിക്കുന്നത്. ഒരൊറ്റ പാറ പോലും പൊട്ടിക്കാതെ ആണ് ഇവിടത്തെ നിർമ്മാണം എന്നതാണ് പ്രത്യേകത. നല്ല ചൂടുള്ള കാലാവസ്ഥയാണെങ്കിൽ കൂടിയും മനസ്സിന് കുളിർമ്മയേകുന്ന മന്ദമാരുതൻ ഇവിടെ നമ്മെ കാത്തിരിക്കുന്നു.
ജഡായു പാറയുടെ മിനുക്കുപണികൾ ഇനിയും കഴിഞ്ഞിട്ടില്ല. ഏകദേശം ഒരു വർഷത്തെ പണികൾ കൂടി ബാക്കിയുണ്ടത്രേ. അതു കൂടി കഴിഞ്ഞാൽ ജടായുവിനെ ഉള്ളിലേക്ക് കടക്കാൻ കഴിയും. ആധുനിക സംവിധാനങ്ങളാൽ ശീതീകരിച്ച പക്ഷിയുടെ ഉൾവശത്ത് കൂടി സഞ്ചരിച്ച് കൊക്ക് വരെ ചൊല്ലാം. തുടർന്ന് പക്ഷിയുടെ ഇടതു കണ്ണിലൂടെ അറബിക്കടലും വലതു കണ്ണിലൂടെ സമീപദൃശ്യങ്ങളും കാണുവാൻ സാധിക്കും. രാവണ ജഡായു യുദ്ധത്തിന്റെ 6D തിയേറ്റർ സംവിധാനം ഇവിടെ ഒരുങ്ങുന്നുണ്ട്. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത ട്രക്കിങ്ങിനായുള്ള സംവിധാനവും ഇവിടെയുണ്ട്. ഹെലികോപ്റ്റർ യാത്രയും ഈ പദ്ധതിയുടെ ഭാഗമാണ്.
ഒറ്റപ്പെട്ടുകിടക്കുന്ന പാറക്കൂട്ടങ്ങൾ ധാരാളമുള്ള ഇവിടെ വൻ ഗുഹകളും പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്. ഔഷധമലയുംമായി ലങ്കയിലേക്ക് പോകവേ മാരുതിയുടെ കൈയ്യിലിരുന്ന മലയിൽ നിന്ന് ചില ഔഷധ ചെടികൾ ഇവിടെ വീണിട്ടുണ്ട് എന്ന വിശ്വാസം ഇവിടെയുള്ളവർക്കിടയിൽ ഉണ്ട്. എടുത്തുപറയേണ്ട ഒരു ക്ഷേത്രമുണ്ട് ഇവിടെ - കോദണ്ഡ രാമക്ഷേത്രം. ഇപ്പോൾ അവിടെ പുനർ നിർമ്മാണം നടക്കുന്നതിനാൽ തൊടാൻ കഴിഞ്ഞില്ല. നൂറ്റാണ്ടുകൾക്കു മുൻപേ ജഡായു വിനും ശ്രീരാമദേവനും വേണ്ടിയുള്ള പൂജകൾ ഇവിടെ നടത്തപ്പെട്ടു വരുന്നു.
ഈ കർക്കിടക മാസത്തിൽ തന്നെ ശ്രീരാമദേവൻ കാൽ പതിഞ്ഞു എന്ന് വിശ്വസിക്കുന്ന ഈ പുണ്യമായ പാറയിൽ പോകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കാണുന്നു. കൂടെ ഒരു ചിന്തയും - പുഷ്പക വിമാനങ്ങൾ കലിയുഗത്തിലും സ്ത്രീകളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടു വട്ടമിട്ടു പറക്കുന്നു. എന്നാൽ സീതാദേവിയെ രക്ഷിക്കാനായി പണ്ട് ജീവൻ കൊടുത്തു പോരാടിയ ജഡായു - ഇങ്ങനെ എത്ര ജടായുവിനെ നമുക്കിന്നു കാണാൻ കഴിയും. ചിന്തിക്കുക!
ജയ് ശ്രീറാം !

Comments
Post a Comment