ഊഞ്ഞാൽ
ഏവർക്കും പ്രിയപ്പെട്ടതായിരുന്നു വീട്ടിലെ ഊഞ്ഞാൽ...സ്വന്തമായി കാർ ഇല്ലാത്ത ആ വീട്ടിലെ കാർ പോർച്ചിലായിരുന്നു ആ ഊഞ്ഞാൽ സ്ഥാനം പിടിച്ചിരുന്നത്..
സീരിയലുകൾക്കിടയിൽ അമ്മയ്ക്ക് ഓടി വന്നു ഊഞ്ഞാലിൽ ഇരിക്കണം... അടുത്ത വീട്ടിലെ കണ്ണേട്ടൻ ഇടയ്ക്ക് വന്നു ഊഞ്ഞാലിൽ ഇരിക്കുന്നത് കാണാം... തെങ്ങു കയറാൻ വരുന്ന പൗലോസ് ചേട്ടൻ തെങ്ങിൽ കേറാത്ത സമയം അവിടത്തെ ഊഞ്ഞാലിനെ ചുറ്റി പറ്റി നിൽക്കും... മുറ്റമടിക്കാൻ വരുന്ന സാവിത്രി ചേച്ചിക്കും ഇടയ്ക്കിടെ ഊഞ്ഞാലിനെ വലം വെയ്ക്കാൻ വളരെ ഉത്സാഹം....വിരുന്നുകാർ ആര് തന്നെ വന്നാലും കറങ്ങി തിരിഞ്ഞു ഊഞ്ഞാലിന്റെ അടുത്തെത്തും... അതിൽ ഇരുന്നില്ലെങ്കിലും ഊഞ്ഞാലിനെ തൊട്ടുരുമ്മിയെങ്കിലും നിൽക്കും...
അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായി വീട്ടിലെ ഊഞ്ഞാൽ വാണരുളി...ഒരിക്കൽ ആ ഊഞ്ഞാൽ പൊട്ടി വീണു....
അത് ഒരുപാട് ജീവിതങ്ങളെ മാറ്റി മറിച്ചു...
കാരണം ആ ഭാഗത്തു മൊബൈൽ റേഞ്ച് കിട്ടിയിരുന്നത് ആ ഊഞ്ഞാലിരുന്ന സ്ഥാനത്തായിരുന്നു ....

Comments
Post a Comment