എന്റെ ക്രിസ്തുമസ് ഓർമ്മകൾ
എല്ലാ കുഞ്ഞുങ്ങൾക്കും ഇഷ്ടമുള്ള ഒരു കാലമാണ് ക്രിസ്മസ് കാലം... കുട്ടികളെ പോലെ എനിക്കും ഒരുപാടിഷ്ടം
പണ്ട് കുട്ടിക്കാലത്തു മണ്ഡല കാലത്തെ വ്രതം ഞങ്ങൾ അവസാനിപ്പിക്കുന്നത് ക്രിസ്മസ് ആഘോഷിച്ചാണ്...അന്ന് ഡാഡി ഞങ്ങൾക്ക് ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് വാങ്ങി തരും... ഓർമ്മയിലുള്ള കേക്ക് ഷോപ്പ് ഷാർജയിലെ ഗോൾഡൻ ലോഫ് ബേക്കറി ആണ്... അങ്ങനെ ഡിസംബർ 24 നു അർദ്ധരാത്രി ഡാഡിയും അമ്മയും ഞാനും എന്റെ അനിയനും കൂടി കേക്ക് മുറിച്ചു ഉണ്ണിയേശുവിന്റെ ബർത്തഡേ ആഘോഷിക്കും...
ക്രിസ്മസിന് ഉച്ചയ്ക്ക് ഡാഡിയുടെ സ്പെഷ്യൽ ബിരിയാണിയാണ്..പറയാൻ വിട്ടു പോയി... ഡിസംബർ ആദ്യത്തെ ആഴ്ച തന്നെ ഞങ്ങൾ വീട്ടിൽ ക്രിസ്മസ് ട്രീ അലങ്കരിച്ചിരുന്നു ട്ടോ... അങ്ങനെ വര്ണാഭമായിരിന്നു കുട്ടികാലത്തെ ക്രിസ്മസ്... പിന്നെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ക്രിസ്മസ് കാർഡുകൾ നൽകുക, നാട്ടിലെ എല്ലാ ബന്ധുക്കൾക്കും കാർഡ് അയക്കുക... ഇതൊക്കെ അന്ന് മുടങ്ങാതെ ചെയ്തിരുന്ന കാര്യങ്ങളായിരുന്നു... സ്കൂൾ കാലമൊക്കെ കഴിഞ്ഞ് കോളേജ് കാലമായപ്പോൾ അവിടെ ക്രിസ്മസ് ഫ്രണ്ട്സും, ഹോസ്റ്റലിൽ ഒരുക്കിയിരുന്ന പുൽകൂടും, പുൽക്കൂടിലെ ഉണ്ണിയീശോയും, കോളേജിലെ ചാപെലിൽ നിന്നു കുർബാനക്ക് കേൾക്കുന്ന കരോൾ ഗാനങ്ങളും, അപ്പവും സ്റ്റുവും ഒക്കെ നിറഞ്ഞ ക്രിസ്മസ് കാലം കടന്നു വന്നു .... 
ലോകത്ത് ഏറ്റവും കൂടുതൽ തിളങ്ങുന്ന നക്ഷത്രങ്ങൾ കാണുന്ന നാട് നമ്മുടെ തൃശൂർ ആണെന്ന് തോന്നി പോകും.....
ക്രിസ്മസ് കാലമാവുമ്പോൾ ഏറ്റവും കൂടുതൽ കോളേജ് കൂട്ടുകാർ പോകുന്ന സ്ഥലം തൃശ്ശൂരിലെ ആർച്ചിസ് ഗാലറി ആണ്... കോളേജ് കാലത്ത് ഒരുപാട് പൈസ ചിലവാക്കിയിട്ടുള്ളതും ആർച്ചിസ് ഗാലറിയിൽ നിന്നു മനോഹരമായ കാർഡുകൾ വാങ്ങി പ്രിയ കൂട്ടുകാർക്ക് നൽകാനാണ്...
ക്രിസ്മസ് അവധിക്കു വീട്ടിൽ എത്തിയാൽ രാത്രിയിൽ കരോൾ പാടി വരുന്നതും നോക്കിയിരിക്കും...അതൊക്കെ ഒരു കാലം...
അവിടെന്നു പിന്നെ വിവാഹജീവിതത്തിലേക്കു കടന്നപ്പോഴും എല്ലാ വർഷവും ക്രിസ്മസ് ട്രീ ഒരുക്കാൻ ഞാൻ ഉത്സാഹിച്ചു കൊണ്ടേയിരുന്നു... അമ്മയായപ്പോൾ പിന്നെ മക്കൾക്ക് സമ്മാനവുമായി വരുന്ന സാന്റാ അപ്പൂപ്പനായി മാറി കുറെ വർഷം...മക്കളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന സാന്റാ അപ്പൂപ്പൻ... കാർട്ടൂണിന്റെ മായാലോകത്തു നിന്നുള്ള അവരുടെ ആഗ്രഹങ്ങൾ ചിലപ്പോൾ സാധിപ്പിക്കാൻ കഴിയാതെ വന്നു തുടങ്ങി... എന്ത് ചോദിച്ചാലും സാധിപ്പിച്ചു തരുന്ന മാജിക് മോതിരം തുടങ്ങിയ ആഗ്രഹങ്ങൾ വന്നു തുടങ്ങിയപ്പോൾ പിന്നെ സമ്മാനം സാന്റാ തന്നെ തീരുമാനിക്കണമെന്ന അവസ്ഥ തുടങ്ങി
പതിയെ പതിയെ അവരുടെ സാന്റാ അപ്പൂപ്പൻ അവരുടെ 'അമ്മ' തന്നെയാണെന്ന വലിയ സത്യം അവർക്കു കൂട്ടുകാർ പറഞ്ഞു കൊടുത്തു...
ഏറ്റവും മനോഹരമായ മാസം ഡിസംബർ തന്നെയാണ്! നമ്മളിലെ കുട്ടിയെ സന്തോഷിപ്പിക്കുന്നതാകട്ടെ ഈ ക്രിസ്മസ് കാലം...
നമ്മളിലെ കുട്ടിയെ ഉണർത്തുന്ന മാസം
Wishing all a Merry Christmas
സന്തോഷവും നന്മയും നിറഞ്ഞതാകട്ടെ നമുക്കെല്ലാവർക്കും ഈ ക്രിസ്മസ്...
❤️
ReplyDelete