Posts

ഫേസ്ബുക്കിൽ മരണമില്ല ...

ഏതാനും വര്ഷങ്ങള്ക്കു മുൻപ് മരണപ്പെട്ട ഒരു സുഹൃത്തിന്റെ ബര്ത്ഡേ ആണ് ഇന്ന്. ഫേസ്ബുക് തുറന്നു നോക്കിയപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കാണുന്ന കാഴ്ച തന്നെ ഈ വർഷവും ആവർത്തിച്ചു കണ്ടു - അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ പിറന്നാൾ ആശംസകളുടെ മേളം..കഴിഞ്ഞ കുറെ വർഷങ്ങളിൽ അദ്ദേഹത്തെ വേദനയോടെ ഓർത്തു പോകുന്നു എന്ന് തുടങ്ങിയ ദുഖകരമായ സന്ദേശങ്ങൾ ആയിരുന്നു...ഇന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കണ്ട സന്ദേശങ്ങൾ കണ്ടപ്പോൾ എനിക്ക് തെറ്റ് പറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി...ഞാൻ ഉദ്ദേശിച്ച വ്യക്തിയുടെ ഫേസ്ബുക്ക് പേജ് അല്ലേ ഇതെന്ന് വരെ സംശയിച്ചു ....പലരും അദ്ദേഹത്തോട് നന്നായി ആസ്വദിക്കാൻ പറയുന്നു ഇന്നത്തെ പിറന്നാൾ ദിനം..'ടേക്ക് കെയർ' എന്നും പറയുന്നു. എനിക്ക് സത്യത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജുകൾ കുറച്ചു പിറകിലേക്ക് മറിയ്ക്കേണ്ടി വന്നു ഞാൻ ഉദ്ദേശിച്ച വ്യക്തിയുടെ ഫേസ്ബുക്ക് പേജ് തന്നെയാണ് ഇതെന്ന് ഉറപ്പു വരുത്താൻ.... മരണം നമ്മുടെ ശരീരത്തിന് മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്നു ഞാൻ വിശ്വസിക്കുന്നു. ....ഇങ്ങനെയുള്ള ഫേസ്ബുക് പോസ്റ്റുകൾ കാണുമ്പോൾ സംശയിച്ചു പോകുന്നു നമ്മളുടെ മരണത്തിനു ശേഷം ഫേസ്...

ഒരു പിടി മലരുമായി.......

Image
ഗുരുവായൂർ ക്ഷേത്രത്തിൽ  പ്രഭാതം പൊട്ടി വിടർന്നിട്ടില്ല. എങ്കിലും ജനസമുദ്രം ഭഗവാനെ പള്ളിയുണർത്തുന്നതിനായി  അവിടെ കാത്തു നിന്നിരുന്നു. മേല്പത്തൂരിന്റെ വരികൾ അവിടെ അലയടിച്ചു. ഗുരുവായൂരിലെ ഓരോ അണുവിനെ  പോലും ഭക്തിസാഗരത്തിൽ ആറാടിച്ചു. ഏഴു ദിവസത്തെ എന്റെ ഭജനമിരിക്കലിന്റെ നാലാം നാൾ ആയിരുന്നു അന്ന്. സംഭവ ബഹുലമായ മൂന്നു ദിനങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത്. കൃഷ്ണനാമം ശ്വാസത്തിൽ അലിഞ്ഞു ചേർന്ന് തുടങ്ങിയിരുന്നു അപ്പോഴേക്കും.  വാകച്ചാർത്തു തൊഴുത് ആത്‌മസംതൃപ്തിയോടെ പതുക്കെ പിന്നെയും പോയി വരിയിൽ നിന്നു. തിരക്കിലുള്ള ഓരോ ഭഗവത് ദർശനവും കഴിയുമ്പോഴും പുതിയൊരൂർജം ശരീരത്തിൽ പ്രവേശിക്കുന്നത് പോലെ തോന്നും. ഞാൻ നാലമ്പലത്തിൽ കടന്ന ഉടനെ മധ്യവയസ്കനായ ഒരാൾ തിരക്കിനിടയിൽ എന്ടടുത്തു വന്ന്, "പതുക്കെ പോയാൽ മതി കുട്ടീ , ഇപ്പോൾ അഭിഷേകം തുടങ്ങും", എന്ന് പറഞ്ഞു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..തികച്ചും അപരിചിതൻ! അദ്ദേഹം പറയുന്നത് കേട്ട് പതുക്കെ നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരുടെ വഴക്കിനെ പേടിച്ചു ഞാൻ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ടു നീങ്ങി. പക്ഷെ അദ്ദേഹം എന്നെ വിടുന്ന മട്ടി...

പിച്ച വെക്കും പാദങ്ങൾ

Image
ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല കുട്ടൂസിനു നഴ്സറിയിൽ പോകാൻ. എന്ത് രസമാണ് വീട്ടിൽ അമ്മമ്മേടെ കഥകളൊക്കെ കേട്ട് ഇരിക്കാൻ...കൂട്ടിനു മീനുപൂച്ചയും ഉണ്ടാകും. പപ്പയും അമ്മയും ഓഫീസിൽ പോയി കഴിഞ്ഞു കുറെ സമയം കഴിഞ്ഞാണ്  കുട്ടൂസ് എണീക്കാറ്. പിന്നെ അമ്മമ്മ പല്ലു തേപ്പിക്കും, കുളിപ്പിക്കും. അപ്പോൾ ഒരുപാട് കഥകൾ പറയും അമ്മമ്മ. പണ്ട് അപ്പൂപ്പൻ  ഉണ്ടായിരുന്നപ്പോൾ ഉണ്ടായ കുറെ കാര്യങ്ങൾ. അപ്പൂപ്പനെ കുട്ടൂസിനു ഭയങ്കര ഇഷ്ടമാണ്. കുട്ടൂസ് അപ്പൂപ്പനെ കണ്ടിട്ടില്ല. അപ്പൂപ്പൻ  കുറെ മുൻപേ അമ്പാട്ടീടെ  അടുത്ത് പോയി. നല്ല സുന്ദരനായിരുന്നത്രെ അപ്പൂപ്പൻ  എന്നാണു അമ്മമ്മ പറയുന്നത്. ഉവ്വ്, ഫോട്ടോയിൽ കുട്ടൂസും അത് ശ്രദ്ധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ പോലെയുണ്ട് അപ്പൂപ്പനെ കാണാൻ. ഫോട്ടോയിലോക്കെ അപ്പൂപ്പൻ കൂളിംഗ് ഗ്ലാസ് വെച്ചാണ് നിൽക്കുന്നത്. പുതിയ വാട്ടർ ബോട്ടിലും ലഞ്ച് ബോക്സും ബാഗും എല്ലാം അമ്മ കഴിഞ്ഞാഴ്ച ലുലുവിൽ പോയപ്പോൾ വാങ്ങി. അമ്മയ്ക്ക് ഭയങ്കര സന്തോഷമാണ് ഒക്കെ വാങ്ങി തരാൻ. അല്ലേൽ ഒരു ലോലിപോപ് വേണമെന്ന് പറഞ്ഞാൽ പോലും അത് തിന്നാൽ പല്ലു കേടാവുംന്നു പറയുന്ന അമ്മ ഇന്നലെ കുട്ടൂന് എന്തൊക്കെയാ വ...

ഡോക്ടർ അങ്കിളിന് പ്രണാമം....

Image
ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ മരണവാർത്തയാണ് ഇന്നറിഞ്ഞത് . ഡോക്ടർ അങ്കിൾ എന്ന് ഞാൻ വിളിക്കുന്ന  Dr വി .എസ് . വിശ്വനാഥൻ! ഡോക്ടർ അങ്കിളിനെ  കുറിച്ചുള്ള എന്റെ ഓർമകൾക്ക് മരണമില്ലെന്നു അറിയാം. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു മഹത്വ്യക്തിയാണ്  അദ്ദേഹം. കുട്ടിക്കാലം മുതലുള്ള ഓർമകളിൽ എന്നും ഡോക്ടർ അങ്കിളുമുണ്ട് . ശാന്തനെ കണ്ടാൽ മതി എനിക്ക് അസുഖം  മാറാൻ എന്ന് 'അമ്മ എപ്പോഴും പറയാറുണ്ട്. അതെ, അത് സത്യമായിരുന്നു. എപ്പോഴും അങ്ങനെയാണ് ഉണ്ടാവാറ് . അതിന്റെ കാരണം മാത്രം ഇന്നും എനിക്കറിയില്ല. ബന്ധുക്കളാണെങ്കിൽ കൂടി അതിലും അപ്പുറം ആയിരുന്നു എനിക്ക് ഡോക്ടർ അങ്കിളിനോടുള്ള  ആതമബന്ധം . ഡാഡിക്കും വലിയച്ഛനും അതങ്ങനെയായിരുന്നതായിരിക്കാം ഒരു പക്ഷെ എനിക്കും അങ്ങനെ തന്നെയാവാൻ കാരണം. എപ്പോഴും കാണുമ്പോൾ (വലിയച്ഛൻ) രാജേട്ടന്റെ കാര്യങ്ങൾ ഡാഡിയോടു ചോദിക്കുന്ന ഡോക്ടർ അങ്കിളിനെയാണ് ഓര്മ. രാജേട്ടനെ ഞാൻ വിളിച്ചു, രാജേട്ടൻ എന്നെ വിളിച്ചു തുടങ്ങി ഒരുപാടു ഞാൻ എന്റെ വലിയച്ഛനെ കുറിച്ച് കേട്ടത് ഡോക്ടർ അങ്കിളിൽ  നിന്നാണ് എന്റെ കുട്ടിക്കാലത്ത്. എനിക്ക് മക്കൾ ഉണ്ടായപ്പോഴും കുട്...

വഴിയോരചിന്തകള്‍...

എറണാകുളത്തേ ക്കുള്ള യാത്രയിൽ  കാറിൽ  ഞാൻ  ചെറിയ  മയക്കത്തിലായിരുന്നു... പെട്ടെന്ന്  കണ്ണ്  തുറന്നപ്പോൾ ഒരു കോളേജ്  മുറ്റത്തിനു  മുന്നിലാണ് ഞാൻ ... അവിടെ ഒരു പറ്റം സുന്ദരികളും സുന്ദരന്മാരും.... അവർ ജീവിതത്തിലെ  ആ  പുണ്യ കാലം എല്ലാം മറന്നു  ആസ്വദിക്കുന്നു... എനിക്കവരോട്  അസൂയ  തോന്നി... സൂക്ഷിച്ചു  നോക്കിയപ്പോൾ എനിക്ക്  പരിചിതമായ രണ്ടു മുഖങ്ങൾ..... ഞാൻ  ഉറക്കെ  അവരെ വിളിച്ചു.. പക്ഷെ അവർ എന്നെ അപരിചിതയെ കാണുന്ന  പോലെ നോക്കി... എന്നിട്ട്  തമ്മിൽ  എന്തോ  പറഞ്ഞു  നടന്നു  പോയി... എനിക്കാകെ  സങ്കടം വന്നു... കാരണം  അവർ എനിക്കേറെ പ്രിയപ്പെട്ടവരായിരുന്നു... എന്നിട്ടുമെന്തേ അവരെന്നെ അറിയാതെ പോയത്.... അവർ എന്റെ കണ്മുന്നിലൂടെ നടന്നു നടന്നു കോളേജ് വരാന്തകൾക്കൊടുവിൽ അപ്രത്യക്ഷമായി... എന്റെ മിഴികളിലൂടെ ഒരിറ്റു കണ്ണ് നീർ തുളുമ്പാൻ  വെമ്പി നിന്നു. ഞാൻ മയക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു.... മൊബൈലിൽ വാട്സ്ആപ്പ്  നോക്കിയപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ട രണ്ടു പേരുടെയും മെസ്സേജുകൾ... ...

ഓര്‍ളി

Image
വര്‍ഷങ്ങളോളം അടുത്തിരുന്നു ജോലി ചെയ്തവരാണ് ഞാനും ഓര്‍ളിയും. എനിക്ക് വളരെ പ്രിയപ്പെട്ട കൂട്ടുകാരി.... ഓര്‍ളി ഇറ്റലിക്കാരിയാണ്. ഗ്രീക്ക് പേരാണ് ഓര്‍ളി. ഈ പേരിനര്‍ത്ഥം പ്രകാശം കൊണ്ട് ചുറ്റപ്പെട്ടവള്‍ എന്നാണ് അവള്‍ പറയാറ്. തിരക്കേറിയ ജോലിക്കിടയിലും ഹൃദയം പങ്കു വെക്കാന്‍ സമയം കണ്ടെത്താറുണ്ട് ഞങ്ങള്‍. വിവാഹം, കുട്ടികള്‍ എന്നൊക്കെയുള്ള ജീവിതത്തിനു പ്രാധാന്യം നല്‍കി ജീവിക്കുന്ന ഒരു യാഥാസ്ഥിക മലയാളി കുടുംബത്തിലെ ഞാനും അതില്‍ നിന്നൊക്കെ വ്യതസ്തയായ ഓര്‍ളിയും  - ഓര്‍ളി ലിവിംഗ് റ്റുഗെതെര്‍ എന്ന ആശയത്തില്‍ ജീവിക്കുന്നവളായിരുന്നു. അവളുടെ ഓസ്ട്രെലിയന്‍ ബോയ്‌ ഫ്രണ്ടിനൊപ്പമാണ് ഓര്‍ളി ജീവിച്ചിരുന്നത്. വിവാഹം എന്ന ആശയം അവള്‍ക്ക് ആദ്യമൊന്നും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.  എന്നാല്‍ പതിയെ പതിയെ കുട്ടികള്‍ എന്ന ആശയം അവളിലേക്ക്‌ വന്നു തുടങ്ങി. ഞാന്‍ എന്റെ മക്കളുടെ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഓര്‍ളിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നോട് അവരെ കുറിച്ച് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും. ഞാന്‍ രണ്ടാമത് ഗര്‍ഭിണിയായിരുന്ന കാലം - ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ചൊല്ലി ഒരുപാട് മാനസികസന്ഘര്‍ഷങ്ങള്‍ അനുഭവിച്ച...

മാ നിഷാദാ.....

തീരെ അപ്രതീക്ഷിതമായി വന്നൊരു ഹർത്താൽ ദിനമായിരുന്നു ഞായറാഴ്ച വന്ന ആ ഹര്‍ത്താല്‍ ദിനം... ജനജീവിതം സ്തംഭിച്ചു എന്നൊക്കെ വായിച്ചിട്ടേയുള്ളൂ... അതെന്താണ് എന്ന് അന്ന് നേരിട്ട് കണ്ടു... തിരക്കേറിയ ഒരു പ്രഭാതത്തെ വരവേൽക്കാനായി ഉറങ്ങിയ തലസ്ഥാനനഗരം അർദ്ധരാത്രിയോടെ കേട്ട ഹർത്താൽ എന്ന അശരീരിയിൽ തരിച്ചു പോയിരുന്നു...ചുറ്റുമുള്ളവർ മുടങ്ങി പോയ അവരുടെ യാത്രകളെ ചൊല്ലി പരിതപിച്ചപ്പോഴും മുടക്കാൻ മടിച്ച എന്റെ യാത്രയെ എങ്ങനെ മുന്നോട്ടു കൊണ്ട് പോകാമെന്നു കണക്കു കൂട്ടിയപ്പോഴും മനസ്സിലെവിടെയോ ഒരു നൊമ്പരമായി നിന്നു വിഡ്ഢിപെ ട്ടി വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടിരുന്ന ആ മുഖം. നിറഭേദങ്ങൾക്കുമെല്ലാം അപ്പുറം ഇന്നലെ ജീവൻ നഷ്ടപ്പെട്ട ആ യുവാവ് ഒരു മകനായിരുന്നല്ലോ, അച്ഛനായിരുന്നല്ലോ...ഒരു വീടിന്റെ പ്രതീക്ഷയായിരുന്നല്ലോ...ചോരയിൽ മുങ്ങിയ മകനെ എങ്ങനെയാവും ആ അമ്മയ്ക്ക് ഒരു നോക്ക് കാണുവാൻ കഴിയുക...നമ്മളെല്ലാം മുടങ്ങിയ യാത്രകളെ ഓർത്തു വിലപിക്കുമ്പോൾ ആ അമ്മ ഓർക്കുന്നത് ജീവിതത്തിന്റെ പാതിവഴിയിൽ കൊഴിഞ്ഞു പോയ അവരുടെ മകനെയോർത്തല്ലേ ..നമ്മുടെ യാത്രകൾ ഇന്നല്ലെങ്കിൽ നാളെ നമുക്ക് തുടരാം... പക്ഷെ അവർക്കോ? രാഷ്ട്രീയലാഭങ്ങൾക്കു വേണ്...