Posts

ഓൺലൈൻ ബന്ധങ്ങൾ

Image
കുറച്ചു ദിവസങ്ങൾ മുൻപ് കുറിച്ച് വെച്ചതാണ്..... -----------------------------------------------------------------------------------------------  കഴിഞ്ഞാഴ്ച എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്നു.. എന്റെ 2020 ബാച്ചിലെ കുട്ടികളെ ഒരുമിച്ചു നേരിട്ട് കാണാൻ പറ്റി... ഇതിൽ ഒട്ടുമിക്കവരെയും ആദ്യമായി കാണുന്നതായിരുന്നു...ലോകത്തിനു തന്നെ ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്ന സമയം അത് KG കുട്ടികൾക്കും വളരെ ഭംഗിയായി ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്ത മിടുക്കർ ആണ് ഇവർ...  ഇന്നുമോർക്കുന്നു കൊറോണ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കാലം...2020 ഏപ്രിൽ മാസം... KG കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ എന്ന് കേട്ടപ്പോൾ പലരും പറഞ്ഞു... എന്തിനാണ് KG ക്ലാസ്സ്‌ ഇങ്ങനെ തുടങ്ങുന്നത്... അവർക്കു ഒരു വർഷം പോയാലെന്താ? എങ്ങനെ അവരെ പഠിപ്പിക്കാനാണ്? ഓൺലൈൻ ക്ലാസ്സിൽ അവരൊന്നും ഇരിക്കില്ല... ഇത്തരം ഒരുപാട് മുൻവിധികൾ...  ഒരു പക്ഷെ  അന്ന് ഞങ്ങൾ അധ്യാപകരോട്  അഭിപ്രായം ചോദിച്ചായിരുന്നു ഈ തീരുമാനമെങ്കിൽ  ഞങ്ങളും ആദ്യം എതിർത്തേനെ... പക്ഷെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ തുടങ്ങി യാതൊരു മുൻവിധിയുമില്ലാതെ... അഭിനയത്തിന്റെയ...

ബിലാൽ

ഇന്നലെ ക്ലാസിലെത്തി രാവിലെ ജോലികൾ ചെയ്തു തുടങ്ങുന്ന തിരക്കിൽ നിൽക്കുമ്പോൾ ആണ് വാതിൽക്കൽ എന്നോളം പോന്ന ഒരാൺകുട്ടി വന്നു നിന്നത്. ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ സഹോദരൻ ആവുമെന്ന് മനസ്സിലോർത്താണ് അടുത്തേക്ക് ചെന്നത്. അടുത്ത് ചെന്നപ്പോൾ ഒന്നും മിണ്ടുന്നില്ല..എന്നെ നോക്കി കണ്മിഴിച്ചു നിൽക്കുന്നു...മാസ്ക് എന്ന പ്രതിഭാസം മുഖത്തിരിക്കുന്നതു കൊണ്ട് കണ്ണുകൾ മാത്രമല്ലെ നമുക്കുള്ളൂ ഒരാളെ മനസ്സിലാക്കാൻ...എന്നിട്ടും ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് പരിചിതം ആണെന്ന് തോന്നി...അപ്പോഴാണ്, 'ബീന മാം' എന്ന് മാസ്കിന്റെ പിറകിൽ നിന്നൊരു കൊച്ചു ശബ്ദം കേട്ടത്..അപ്പോൾ തന്നെ എനിക്ക് മനസ്സിലായി 'ബിലാൽ' എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചു....അവന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചതു ഞാൻ കണ്ടു. അതെ, അത് ബിലാൽ ആയിരുന്നു, അധ്യാപന ജോലിയിലേക്ക് പ്രവേശിച്ച വര്ഷം എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു വളരെ ശാന്തനായ, ഞാൻ എന്ത് പറഞ്ഞാലും അതിലപ്പുറം ബിലാലിനൊന്നും ഇല്ലായെന്ന് എനിക്ക് നന്നായി അറിയാമായിരുന്ന ഒരു പാവം കുട്ടി..വളരെ പൊക്കം കുറഞ്ഞ വായിൽ വെളുത്ത പല്ലുകളെക്കാൾ അധികം കറുത്ത പല്ലുകളുള്ള ബിലാൽ. ആ വര്ഷം കഴിഞ്ഞതിൽ...

ആചാര്യ ദേവോ ഭവഃ

Image
  ഒരുപാട് നാളായി ഒരാളെ കുറിച്ച എഴുതണമെന്നു കരുതിയിട്ട്....അതിനു ഏറ്റവും നല്ല ദിവസം ഇന്ന് തന്നെയെന്ന് തോന്നുന്നു....ഏഴ് വർഷം ഒരേ അദ്ധ്യാപിക പഠിപ്പിക്കുകയെന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്...ഒരു അധ്യാപികയ്ക്ക് ഒരു ശിഷ്യനെ മനസിലാക്കാൻ ഒരേയൊരു ദിവസം മതിയെന്ന സത്യം ഇന്ന് ഒരു അദ്ധ്യാപിക ആയിരിക്കെ ഞാൻ മനസിലാക്കുന്നു....അപ്പോൾ ഏഴു വര്ഷം പഠിപ്പിച്ച എന്നെ മനസ്സിലാക്കാൻ എന്റെ പ്രിയ അധ്യാപികയ്ക്ക് എത്ര മാത്രം കഴിഞ്ഞു കാണണം.... ഞാനിന്നു പറയാൻ ആഗ്രഹിക്കുന്നത് എന്റെ മലയാളം അധ്യാപികയെ കുറിച്ചാണ്...അഞ്ചാം ക്ലാസ് മുതൽ പ്ലസ് 2 വരെ എന്റെ മലയാളം അദ്ധ്യാപിക ആയിരുന്നു ആയിഷ ടീച്ചർ....മലയാള ഭാഷയെ സ്നേഹിക്കാൻ, കുഞ്ചൻ  നമ്പ്യാരെയും, ആശാനെയും, വള്ളത്തോളിനെയും, ഒ എൻ വി  യെയും, കേട്ടിട്ടുള്ള ഓരോ വരികളും ഇന്നും ഹൃദ്യസ്ഥമായി നിർത്തുന്ന വയലാർ രാമവര്മയെയും,  മനസ്സിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ചങ്ങമ്പുഴ കവിതകളെയും, ബാലാമണിയമ്മയെയും, വായനയുടെ ലോകത്തേക്ക് എന്നെ നയിച്ച് സ്വപ്നം കാണാനും എഴുതാനും പ്രചോദനമായ  എം ടി യെയും, മാധവിക്കുട്ടിയെയും, എന്തിനു അധികം പറയുന്നു കൃഷ്ണഗാഥയിലൂടെ എന്നെ കൃഷ്ണനിലേക്...

കൊക്കരക്കോ

കുഞ്ഞായിരിക്കുമ്പോൾ തന്നെ മാംസ്യത്തിന്റെ അഥവാ പ്രോട്ടീന്റെ കുറവ് വരരുത് എന്ന് കരുതി അമ്മ എനിക്ക് മുട്ട തന്നു തുടങ്ങി...കുറുക്കും സിറിലാക്കും കഴിക്കാൻ വായ തുറക്കാതിരുന്ന എനിക്ക്  ചൂടുവെള്ളത്തിൽ അല്പസമയം വെച്ചു വാട്ടിയെടുത്ത് അൽപ്പം ഉപ്പും ചേർത്ത് അമ്മ നൽകിയ മുട്ട രുചിച്ചതോടെ കണ്ണിലൊരു തിളക്കം കണ്ടെന്നാണ് അമ്മ പറയാറ്! ഭക്ഷണത്തിനു വേണ്ടി വായ തുറക്കാൻ മടിച്ചിരുന്ന ഞാൻ പിന്നെ  ഭക്ഷണമായി അമ്മ നൽകുന്നത് മുട്ടയാണെങ്കിൽ സ്പൂൺ കൊണ്ട് കൊടുക്കുന്ന മുട്ട വിഴുങ്ങി കഴിക്കുക എന്ന സ്ഥിതിയിലെത്തിയത്രെ...ഇത് മനസ്സിലാക്കിയ അച്ഛനും അമ്മയും എനിക്ക്  ഇടവിട്ടു മുട്ട നൽകുന്നതിൽ ആനന്ദം കണ്ടെത്തി.. വളരുന്തോറും മുട്ടയുമായുള്ള എന്റെ ബന്ധവും വളർന്നു കൊണ്ടിരുന്നു..ചോറ് തരുമ്പോൾ കൂടെ അമ്മ മുട്ട പൊരിച്ചു നൽകി.. നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചു അതിൽ മുട്ട പൊട്ടിച്ച്‌ അൽപ്പം ഉപ്പും കുരുമുളകും ചേർത്താണ് അമ്മ മുട്ട പൊരിച്ചത്... ഞാൻ ആസ്വദിച്ചു തന്നെ അത് കഴിച്ചു... 'കുഞ്ഞ് ഭക്ഷണം  കഴിക്കുന്നില്ല.. കഴിക്കുന്നില്ല...' എന്ന അമ്മയുടെ വേവലാതി മാറ്റാൻ കഴിഞ്ഞത് അങ്ങനെ മുട്ടയ്ക്ക് മാത്രമാണ്...അമ്മ പിന്നീട് തന്...

കോവിഡും പിന്നെ ഞാനും...

Image
*ഗോ കൊറോണ ഗോ...*  കഴിഞ്ഞ ഒരു വർഷമായി ഈ കോവിഡിനെ പേടിച്ചുള്ള ജീവിതമാണല്ലോ നമ്മളേവർക്കും...മാസ്കും സാനിറ്റൈസറും കൈ കഴുകലോട് കഴുകലും പുറത്തെപ്പോഴൊക്കെ ഇറങ്ങുന്നോ  തിരിച്ചു വന്നാലുടൻ കുളിക്കലും കഴുകലും ഒക്കെയായി അങ്ങനെ ഒരു വര്ഷം കടന്നു പോയി...പ്രശ്‌നം 2020 യുടെ ജാതകത്തിലാണെന്നു എല്ലാവരും വിധിയെഴുതി...ആ വർഷത്തെ എല്ലാവരും ശപിച്ചു..എന്തായാലും നമ്മൾ ചിന്തിക്കുന്ന തരത്തിലല്ല  കാര്യങ്ങൾ എന്ന് കാലം പിന്നെയും നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു... പറഞ്ഞു വന്നത് ഇതൊന്നുമല്ല ട്ടോ...2020 എന്ന മോശജാതകക്കാരി അവസാനം പോയി 2021 എന്ന സൽഗുണആരോഗ്യസമ്പന്നയെ എല്ലാവരും സ്വാഗതം ചെയ്‌തു..കഴിഞ്ഞ ഒരു വർഷമായി നമ്മളിൽ പലരും ചെയ്യുന്നൊരു കാര്യമായിരുന്നു രാവിലെ എണീറ്റ് കാപ്പി പൊടി, സ്പ്രൈ തുടങ്ങിയ കാര്യങ്ങൾ മണത്തു കൊറോണ നമ്മളെ കീഴടക്കിയില്ലെന്ന് ഉറപ്പു വരുത്തുക..ഞാനും ഇടയ്ക്കിടെ ചെയ്തിരുന്നു ഈ കലാപരിപാടി എന്ന് കൂടി ഒരു ആമുഖമായി പറഞ്ഞു കൊള്ളട്ടെ... അങ്ങനെ ഇരിക്കെ കഴിഞ്ഞ മാസം വാക്‌സിനേഷനും എടുത്തു. വാക്‌സിനേഷൻ എടുത്ത എന്നെ കണ്ടു കോറോണ പേടിച്ചോടുന്ന ചിത്രമൊക്കെ സ്റ്റാറ്റസ് ആയി ഇട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ...

ചിന്തനീയം

കുറച്ചു ദിവസങ്ങളായി പല ഗ്രൂപുകളിലും ഫേസ്ബുക്കിലും കാണുന്നത് ഒരു പാട് മക്കളുടെ മാർക്ക്‌ ലിസ്റ്റുകളാണ്...കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇത് തന്നെയാണ് അവസ്ഥ..അതിങ്ങനെ വർഷങ്ങൾ പോകുംതോറും കൂടി കൊണ്ടിരിക്കുന്നു എന്ന് മാത്രം..എന്ത് കൊണ്ടോ കുട്ടികൾ സ്വയം എന്റെ മാർക്ക്‌ ലിസ്റ്റ് എന്ന് പറഞ്ഞു ഇട്ടു കണ്ടില്ല... പക്ഷെ മാതാപിതാക്കൾ മത്സരമാണ്... എല്ലാവരുടെയും സ്റ്റാറ്റസ് നോക്കിയാലും അതിലും മാർക്ക്‌ ലിസ്റ്റുകൾ... കഴിഞ്ഞ വര്ഷം തന്നെ ഈ വിഷയത്തെ കുറിച്ച എഴുതണം എന്ന് മനസിലുറപ്പിച്ചതാണ്. പല കാരണങ്ങളാൽ പക്ഷെ രണ്ടു കയ്യും കെട്ടിയിട്ട അവസ്ഥയിലായിരുന്നു..കാരണം എന്റെ മകൾ പത്താം ക്ലാസ്സിൽ ആയിരുന്നു....ഇതെഴുതിയാൽ എന്റെ മകളുടെ മാർക്ക് പ്രദര്ശിപ്പിക്കാൻ പറ്റുന്നതല്ല എന്ന കാരണം ആവും എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ന് എല്ലാവരും ചിന്തിച്ചാലോ എന്ന് കരുതിയത് കൊണ്ട് തന്നെ എഴുതിയില്ല. ഇതെഴുതുന്നതിന്റെ ഉദ്ദേശ്യം ആരെങ്കിലും ഒരാളുടെ മനസിലിക്കെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം എന്നേ ഓർത്തുള്ളു. ഈ വർഷം ഇനി ഇതെഴുതിയില്ലേൽ വീണ്ടും അടുത്ത വർഷവും ഞാൻ ബന്ധനസ്ഥയാവും..കാരണം അടുത്ത വര്ഷം മകൾ പന്ത്രണ്ടില...

ഓൺലൈൻ അപാരതകൾ

വേറെ ജോലി ഉണ്ടായിരുന്നത് വേണ്ടെന്നു വെച്ച് അധ്യാപനം എന്ന ജോലി ഇഷ്ടപ്പെട്ട് അതും കുഞ്ഞിമക്കളെ തന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച്‌ ഈ ജോലിയിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ...കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരുപക്ഷെ നമ്മുടെ നാട്ടിലെ അധ്യാപകർ ജൂൺ ആകുമ്പോഴേക്കും കൊറോണ കാലമൊക്കെ മാറി സാധാരണ രീതിയിൽ ക്ലാസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച്‌ ഇരുന്നപ്പോൾ ഞങ്ങൾ പ്രവാസികളായ അധ്യാപകർ ഊർജസ്വലരായി ഓൺലൈൻ അധ്യാപനം എന്ന പതിനെട്ടാം പടി കയറാൻ തയ്യാറായി. അധ്യാപകരാരും സ്വപ്നത്തിൽ പോലും കാണാത്ത, പ്രതീക്ഷിക്കാത്ത മേഖലകളും പ്രതിബന്ധങ്ങളുമാണ് ഞങ്ങൾക്ക് തരണം ചെയ്യേണ്ടി വന്നത്...സ്വന്തം മക്കളെ പോലെ കരുതുന്ന കുഞ്ഞിമക്കളോടു യാത്ര പോലും പറയാനാവാതെ കഴിഞ്ഞ അധ്യയന വര്ഷം അവസാനിച്ചപ്പോൾ ഞങ്ങളുടെ മനസ്സ് അത്രയ്ക്ക് വേദനിച്ചു...മാർച്ച് മാസത്തിന്റെ തുടക്കം ഞങ്ങളുടെ തൊഴിലിന്റെ ഭാവി എങ്ങനെയാണെന്ന് നിശ്ചയമില്ലായ്മ ആയിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ 'ഓൺലൈൻ' എന്ന സാങ്കേതികതയിലേക്കു ഞങ്ങൾ നീങ്ങി. കമ്പ്യൂട്ടർ പരിജ്ഞാനം വളരെ ചുരുങ്ങിയ നിലയിൽ വേണ്ടിയിരുന്ന അധ്യാപകവൃന്ദത്തിന് പെട്ടെന്നാണ് 'മൈക്രോസോഫ്ട് ടീമ്സിന്റെ' ഉറ്റ ചങ്ങാതിയായി...