Posts

കുഞ്ഞമ്മയ്ക്ക് സ്നേഹപൂർവ്വം....

Image
പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു.... നൃത്തത്തെ അവൾ നെഞ്ചോട്‌ ചേർത്തിരുന്നു... നൃത്തം പഠിക്കണം എന്നത് അവളുടെ ഹൃദയാഭിലാഷമായിരുന്നു.... ഒരിക്കൽ സ്കൂൾ വാര്ഷികാഘോഷത്തിനു വേണ്ടി ടീച്ചർ കുട്ടികളെ സംഘനൃത്തത്തിനു തിരഞ്ഞെടുക്കുകയുണ്ടായി... ഈ കൊച്ചു കുട്ടിയെ നിർഭാഗ്യവശാൽ തിരഞ്ഞെടുത്തില്ല.. അതവൾക്കു വളരെ വിഷമമുണ്ടാക്കി... ആ കുഞ്ഞു ബാലിക ടീച്ചറോട് പറഞ്ഞു നോക്കി... പക്ഷെ ഇപ്പോൾ പറ്റില്ല അടുത്ത തവണ നോക്കാമെന്നു പറഞ്ഞു ടീച്ചർ അവളെ ആശ്വസിപ്പിച്ചു.... അവൾക്കു സഹിക്കാൻ ക ഴിഞ്ഞില്ല... അവൾ വീട്ടിലെത്തി അമ്മയോട് പറഞ്ഞു ഒരുപാട് കരഞ്ഞു.... പാവം അവളുടെ അമ്മ എന്ത് ചെയ്യാൻ... പക്ഷെ കുട്ടിയുടെ വിഷമം കണ്ട അവളുടെ കുഞ്ഞമ്മ സ്കൂളിൽ പോയി കുട്ടിക്ക് വേണ്ടി സംസാരിക്കുമെന്ന് ഉറപ്പിച്ചു.... അങ്ങനെ കുഞ്ഞമ്മ സ്കൂളിൽ ചെന്ന് അവിടത്തെ പ്രധാന അധ്യാപികയായി സംസാരിക്കുകയുണ്ടായി... എല്ലാ സംഘനൃത്തങ്ങളും രൂപീകരിച്ചു കഴിഞ്ഞുവെന്നും ഇനി നിര്ബന്ധമെങ്കിൽ കുട്ടിയെ വീട്ടുകാർ തന്നെ നൃത്തം അഭ്യസിപ്പിച്ചു സ്റ്റേജിൽ കയറ്റമെന്നും അധ്യാപിക കുഞ്ഞമ്മയെ അറിയിച്ചു.... കുട്ടിയുടെ സങ്കടം സഹിക്ക വയ്യാതെ കുഞ്ഞമ്മ അതൊരു വാശിയായ...

ഉണ്ണിയുടെ കർക്കിടകം 1

Image
അന്നുണ്ണിക്ക് ഉണരാൻ ഒട്ടും മടി തോന്നിയില്ല...സാധാരണ നിർമ്മാല്യ സമയത്തു ഒരു മടി പതിവാണ്...എങ്കിലും  യാശോദാമ്മ പണ്ട് ഉണർത്തിയിരുന്ന പോലെ ഉണ്ണിയെ കാണാൻ കാത്തു നിൽക്കുന്ന പതിനായിരങ്ങളുടെ കാര്യം പറഞ്ഞു കൊഞ്ചിച്ചു കൊഞ്ചിച്ചു ശാന്തി പള്ളിയുറക്കത്തിൽ നിന്നു ഉണ്ണിയെ നിർബന്ധിച്ചു എഴുന്നേൽപ്പിക്കും... ഇന്ന് പിന്നേ അതൊന്നും വേണ്ടി വന്നില്ല... തനിക്കു പ്രിയപ്പെട്ട ഒരു മുഖം ഇന്ന് വരുന്നുന്നുണ്ട് തന്നെ കാണാൻ... ഉറക്കച്ചടവോടെ നിന്നാൽ പറ്റില്ല... ഒരു പാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി തന്നോടൊന്നും ആവശ്യപ്പെടാതെയുള്ള വരവാണ്... പണ്ട് പ്രിയ സതീർഥ്യൻ വന്നതും അത് പോലെയല്ലേ.. കയ്യിൽ തനിക്കു തരാനായി ഒരു പിടി അവൽ മാത്രമേ ഉണ്ടായിരുന്നുള്ളു... ആ അവലിന്റെ കാര്യമോർത്തപ്പോൾ ഉണ്ണിയ്ക്ക് വായിൽ വെള്ളമൂറി... എന്ത് രുചിയുള്ള അവൽ ആയിരുന്നു... അതിനു ശേഷം ഒരിക്കൽ പോലും ഇത്രയും സ്വാദിഷ്ടമായ അവൽ കഴിച്ചിട്ടില്ല... തന്റെ മുന്നിലൂടെ കടന്നു പോകുന്ന മനസ്സുകളെ എല്ലാം നോക്കി ഉണ്ണി പുഞ്ചിരിച്ചു...അതിൽ പലരും തന്നെ ഇവിടെ വന്നു കാണുന്നത് ഒരുപാട് നാളുകൾക്കു ശേഷമാണ്... പലരുടെയും കണ്ണുകൾ നിറയുന്നത് ഉണ്ണി കണ്ടു... കണ്ണടച്ച് കാണിച...

ഓൺലൈൻ ബന്ധങ്ങൾ

Image
കുറച്ചു ദിവസങ്ങൾ മുൻപ് കുറിച്ച് വെച്ചതാണ്..... -----------------------------------------------------------------------------------------------  കഴിഞ്ഞാഴ്ച എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്നു.. എന്റെ 2020 ബാച്ചിലെ കുട്ടികളെ ഒരുമിച്ചു നേരിട്ട് കാണാൻ പറ്റി... ഇതിൽ ഒട്ടുമിക്കവരെയും ആദ്യമായി കാണുന്നതായിരുന്നു...ലോകത്തിനു തന്നെ ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്ന സമയം അത് KG കുട്ടികൾക്കും വളരെ ഭംഗിയായി ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്ത മിടുക്കർ ആണ് ഇവർ...  ഇന്നുമോർക്കുന്നു കൊറോണ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കാലം...2020 ഏപ്രിൽ മാസം... KG കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ എന്ന് കേട്ടപ്പോൾ പലരും പറഞ്ഞു... എന്തിനാണ് KG ക്ലാസ്സ്‌ ഇങ്ങനെ തുടങ്ങുന്നത്... അവർക്കു ഒരു വർഷം പോയാലെന്താ? എങ്ങനെ അവരെ പഠിപ്പിക്കാനാണ്? ഓൺലൈൻ ക്ലാസ്സിൽ അവരൊന്നും ഇരിക്കില്ല... ഇത്തരം ഒരുപാട് മുൻവിധികൾ...  ഒരു പക്ഷെ  അന്ന് ഞങ്ങൾ അധ്യാപകരോട്  അഭിപ്രായം ചോദിച്ചായിരുന്നു ഈ തീരുമാനമെങ്കിൽ  ഞങ്ങളും ആദ്യം എതിർത്തേനെ... പക്ഷെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ തുടങ്ങി യാതൊരു മുൻവിധിയുമില്ലാതെ... അഭിനയത്തിന്റെയ...

ബിലാൽ

ഇന്നലെ ക്ലാസിലെത്തി രാവിലെ ജോലികൾ ചെയ്തു തുടങ്ങുന്ന തിരക്കിൽ നിൽക്കുമ്പോൾ ആണ് വാതിൽക്കൽ എന്നോളം പോന്ന ഒരാൺകുട്ടി വന്നു നിന്നത്. ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ സഹോദരൻ ആവുമെന്ന് മനസ്സിലോർത്താണ് അടുത്തേക്ക് ചെന്നത്. അടുത്ത് ചെന്നപ്പോൾ ഒന്നും മിണ്ടുന്നില്ല..എന്നെ നോക്കി കണ്മിഴിച്ചു നിൽക്കുന്നു...മാസ്ക് എന്ന പ്രതിഭാസം മുഖത്തിരിക്കുന്നതു കൊണ്ട് കണ്ണുകൾ മാത്രമല്ലെ നമുക്കുള്ളൂ ഒരാളെ മനസ്സിലാക്കാൻ...എന്നിട്ടും ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് പരിചിതം ആണെന്ന് തോന്നി...അപ്പോഴാണ്, 'ബീന മാം' എന്ന് മാസ്കിന്റെ പിറകിൽ നിന്നൊരു കൊച്ചു ശബ്ദം കേട്ടത്..അപ്പോൾ തന്നെ എനിക്ക് മനസ്സിലായി 'ബിലാൽ' എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചു....അവന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചതു ഞാൻ കണ്ടു. അതെ, അത് ബിലാൽ ആയിരുന്നു, അധ്യാപന ജോലിയിലേക്ക് പ്രവേശിച്ച വര്ഷം എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു വളരെ ശാന്തനായ, ഞാൻ എന്ത് പറഞ്ഞാലും അതിലപ്പുറം ബിലാലിനൊന്നും ഇല്ലായെന്ന് എനിക്ക് നന്നായി അറിയാമായിരുന്ന ഒരു പാവം കുട്ടി..വളരെ പൊക്കം കുറഞ്ഞ വായിൽ വെളുത്ത പല്ലുകളെക്കാൾ അധികം കറുത്ത പല്ലുകളുള്ള ബിലാൽ. ആ വര്ഷം കഴിഞ്ഞതിൽ...

ആചാര്യ ദേവോ ഭവഃ

Image
  ഒരുപാട് നാളായി ഒരാളെ കുറിച്ച എഴുതണമെന്നു കരുതിയിട്ട്....അതിനു ഏറ്റവും നല്ല ദിവസം ഇന്ന് തന്നെയെന്ന് തോന്നുന്നു....ഏഴ് വർഷം ഒരേ അദ്ധ്യാപിക പഠിപ്പിക്കുകയെന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്...ഒരു അധ്യാപികയ്ക്ക് ഒരു ശിഷ്യനെ മനസിലാക്കാൻ ഒരേയൊരു ദിവസം മതിയെന്ന സത്യം ഇന്ന് ഒരു അദ്ധ്യാപിക ആയിരിക്കെ ഞാൻ മനസിലാക്കുന്നു....അപ്പോൾ ഏഴു വര്ഷം പഠിപ്പിച്ച എന്നെ മനസ്സിലാക്കാൻ എന്റെ പ്രിയ അധ്യാപികയ്ക്ക് എത്ര മാത്രം കഴിഞ്ഞു കാണണം.... ഞാനിന്നു പറയാൻ ആഗ്രഹിക്കുന്നത് എന്റെ മലയാളം അധ്യാപികയെ കുറിച്ചാണ്...അഞ്ചാം ക്ലാസ് മുതൽ പ്ലസ് 2 വരെ എന്റെ മലയാളം അദ്ധ്യാപിക ആയിരുന്നു ആയിഷ ടീച്ചർ....മലയാള ഭാഷയെ സ്നേഹിക്കാൻ, കുഞ്ചൻ  നമ്പ്യാരെയും, ആശാനെയും, വള്ളത്തോളിനെയും, ഒ എൻ വി  യെയും, കേട്ടിട്ടുള്ള ഓരോ വരികളും ഇന്നും ഹൃദ്യസ്ഥമായി നിർത്തുന്ന വയലാർ രാമവര്മയെയും,  മനസ്സിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ചങ്ങമ്പുഴ കവിതകളെയും, ബാലാമണിയമ്മയെയും, വായനയുടെ ലോകത്തേക്ക് എന്നെ നയിച്ച് സ്വപ്നം കാണാനും എഴുതാനും പ്രചോദനമായ  എം ടി യെയും, മാധവിക്കുട്ടിയെയും, എന്തിനു അധികം പറയുന്നു കൃഷ്ണഗാഥയിലൂടെ എന്നെ കൃഷ്ണനിലേക്...

കൊക്കരക്കോ

കുഞ്ഞായിരിക്കുമ്പോൾ തന്നെ മാംസ്യത്തിന്റെ അഥവാ പ്രോട്ടീന്റെ കുറവ് വരരുത് എന്ന് കരുതി അമ്മ എനിക്ക് മുട്ട തന്നു തുടങ്ങി...കുറുക്കും സിറിലാക്കും കഴിക്കാൻ വായ തുറക്കാതിരുന്ന എനിക്ക്  ചൂടുവെള്ളത്തിൽ അല്പസമയം വെച്ചു വാട്ടിയെടുത്ത് അൽപ്പം ഉപ്പും ചേർത്ത് അമ്മ നൽകിയ മുട്ട രുചിച്ചതോടെ കണ്ണിലൊരു തിളക്കം കണ്ടെന്നാണ് അമ്മ പറയാറ്! ഭക്ഷണത്തിനു വേണ്ടി വായ തുറക്കാൻ മടിച്ചിരുന്ന ഞാൻ പിന്നെ  ഭക്ഷണമായി അമ്മ നൽകുന്നത് മുട്ടയാണെങ്കിൽ സ്പൂൺ കൊണ്ട് കൊടുക്കുന്ന മുട്ട വിഴുങ്ങി കഴിക്കുക എന്ന സ്ഥിതിയിലെത്തിയത്രെ...ഇത് മനസ്സിലാക്കിയ അച്ഛനും അമ്മയും എനിക്ക്  ഇടവിട്ടു മുട്ട നൽകുന്നതിൽ ആനന്ദം കണ്ടെത്തി.. വളരുന്തോറും മുട്ടയുമായുള്ള എന്റെ ബന്ധവും വളർന്നു കൊണ്ടിരുന്നു..ചോറ് തരുമ്പോൾ കൂടെ അമ്മ മുട്ട പൊരിച്ചു നൽകി.. നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചു അതിൽ മുട്ട പൊട്ടിച്ച്‌ അൽപ്പം ഉപ്പും കുരുമുളകും ചേർത്താണ് അമ്മ മുട്ട പൊരിച്ചത്... ഞാൻ ആസ്വദിച്ചു തന്നെ അത് കഴിച്ചു... 'കുഞ്ഞ് ഭക്ഷണം  കഴിക്കുന്നില്ല.. കഴിക്കുന്നില്ല...' എന്ന അമ്മയുടെ വേവലാതി മാറ്റാൻ കഴിഞ്ഞത് അങ്ങനെ മുട്ടയ്ക്ക് മാത്രമാണ്...അമ്മ പിന്നീട് തന്...

കോവിഡും പിന്നെ ഞാനും...

Image
*ഗോ കൊറോണ ഗോ...*  കഴിഞ്ഞ ഒരു വർഷമായി ഈ കോവിഡിനെ പേടിച്ചുള്ള ജീവിതമാണല്ലോ നമ്മളേവർക്കും...മാസ്കും സാനിറ്റൈസറും കൈ കഴുകലോട് കഴുകലും പുറത്തെപ്പോഴൊക്കെ ഇറങ്ങുന്നോ  തിരിച്ചു വന്നാലുടൻ കുളിക്കലും കഴുകലും ഒക്കെയായി അങ്ങനെ ഒരു വര്ഷം കടന്നു പോയി...പ്രശ്‌നം 2020 യുടെ ജാതകത്തിലാണെന്നു എല്ലാവരും വിധിയെഴുതി...ആ വർഷത്തെ എല്ലാവരും ശപിച്ചു..എന്തായാലും നമ്മൾ ചിന്തിക്കുന്ന തരത്തിലല്ല  കാര്യങ്ങൾ എന്ന് കാലം പിന്നെയും നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു... പറഞ്ഞു വന്നത് ഇതൊന്നുമല്ല ട്ടോ...2020 എന്ന മോശജാതകക്കാരി അവസാനം പോയി 2021 എന്ന സൽഗുണആരോഗ്യസമ്പന്നയെ എല്ലാവരും സ്വാഗതം ചെയ്‌തു..കഴിഞ്ഞ ഒരു വർഷമായി നമ്മളിൽ പലരും ചെയ്യുന്നൊരു കാര്യമായിരുന്നു രാവിലെ എണീറ്റ് കാപ്പി പൊടി, സ്പ്രൈ തുടങ്ങിയ കാര്യങ്ങൾ മണത്തു കൊറോണ നമ്മളെ കീഴടക്കിയില്ലെന്ന് ഉറപ്പു വരുത്തുക..ഞാനും ഇടയ്ക്കിടെ ചെയ്തിരുന്നു ഈ കലാപരിപാടി എന്ന് കൂടി ഒരു ആമുഖമായി പറഞ്ഞു കൊള്ളട്ടെ... അങ്ങനെ ഇരിക്കെ കഴിഞ്ഞ മാസം വാക്‌സിനേഷനും എടുത്തു. വാക്‌സിനേഷൻ എടുത്ത എന്നെ കണ്ടു കോറോണ പേടിച്ചോടുന്ന ചിത്രമൊക്കെ സ്റ്റാറ്റസ് ആയി ഇട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ...